മൈ ഡിയര്‍ കുട്ടിച്ചാത്തനിലെ മാസ്റ്റര്‍ സുരേഷ്; സൂര്യകിരണ്‍ അന്തരിച്ചു

Published : Mar 11, 2024, 08:07 PM IST
മൈ ഡിയര്‍ കുട്ടിച്ചാത്തനിലെ മാസ്റ്റര്‍ സുരേഷ്; സൂര്യകിരണ്‍ അന്തരിച്ചു

Synopsis

2003-ൽ ആദ്യചിത്രം സംവിധാനം ചെയ്തു. തുടര്‍ന്ന് തെലുങ്കിൽ 'സത്യം' അടക്കം നിരവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കി. 'അരസി' എന്ന ചിത്രം റിലീസിന് തയ്യാറെടുക്കവേയാണ് മരണം സംഭവിച്ചിരിക്കുന്നത്.

ചെന്നൈ: 'മൈ ഡിയര്‍ കുട്ടിച്ചാത്തൻ' എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ മാസ്റ്റര്‍ സുരേഷ് എന്ന സൂര്യകിരണ്‍ (48) അന്തരിച്ചു. 'മൈ ഡിയര്‍ കുട്ടിച്ചാത്തൻ' ആണ് മലയാളികള്‍ക്ക് പരിചയപ്പെടുത്താൻ നല്ലതെങ്കിലും സംവിധായകൻ എന്ന നിലയില്‍ പിന്നീട് തിളങ്ങിയ വ്യക്തിത്വമാണ് സൂര്യകിരണിന്‍റേത്.

മഞ്ഞപ്പിത്തത്തെ തുടർന്ന് ചെന്നൈയിൽ ആയിരുന്നു അന്ത്യം. 'മൈ ഡിയർ കുട്ടിചാത്തൻ' അടക്കം 200 ഓളം സിനിമകളിൽ ബാലതാരമായി മാത്രം സൂര്യകിരണ്‍ വേഷമിട്ടിട്ടുണ്ട്. അക്കാലത്ത് ഏറ്റവും ഡിമാൻഡുള്ള ബാലതാരവും ആയിരുന്നു സൂര്യകിരണ്‍. പ്രായത്തിലും മുകളില്‍ നില്‍ക്കുന്ന പക്വത അഭിനയിത്തിലുണ്ടായിരുന്നു എന്നതുതന്നെ ആയിരുന്നു ഇദ്ദേഹത്തിന്‍റെ പ്രത്യേകത.

2003-ൽ ആദ്യചിത്രം സംവിധാനം ചെയ്തു. തുടര്‍ന്ന് തെലുങ്കിൽ 'സത്യം' അടക്കം നിരവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കി. 'അരസി' എന്ന ചിത്രം റിലീസിന് തയ്യാറെടുക്കവേയാണ് മരണം സംഭവിച്ചിരിക്കുന്നത്.

തിരുവനന്തപുരം സ്വദേശിയാണ് സൂര്യകിരണ്‍. എന്നാല്‍ മലയാളിയാണെന്ന് പലര്‍ക്കും അറിയുമായിരുന്നില്ലെന്നതാണ് സത്യം.  പ്രശസ്ത ടെലിവിഷൻ താരം സുചിത സഹോദരി ആണ്. നടി കാവേരിയുടെ മുൻ ഭർത്താവ് കൂടിയാണ് സൂര്യകിരണ്‍.

Also Read:- 'ആദ്യത്തെ വെല്ലുവിളി അതാണ്', വെളിപ്പെടുത്തി സംവിധായകൻ ബ്ലെസ്സി, 'ആടുജീവിതം ഒരു ഡോക്യുമെന്റേഷനല്ല'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
Read more Articles on
click me!

Recommended Stories

'എക്കോ'യ്ക്ക് ശേഷം നായകനായി സന്ദീപ് പ്രദീപ്; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ചിത്രം 'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർ
മാമ്പറക്കൽ അഹ്മദ് അലിയായി മോഹൻലാൽ; 'ഖലീഫ' വമ്പൻ അപ്‌ഡേറ്റ് പുറത്തുവിട്ട് പൃഥ്വിരാജ്