സിനിമ നിരൂപകൻ സത്യേന്ദ്ര അന്തരിച്ചു

Published : May 29, 2026, 09:40 AM IST
S Sathyendra passes away

Synopsis

കേരള രാജ്യാന്തര ചലച്ചിത്രോത്സവമടക്കമുള്ള ഫിലിം ഫെസ്റ്റിവലുകളിൽ സജീവ സാന്നിധ്യമായിരുന്ന സത്യേന്ദ്ര സമൂഹമാധ്യമങ്ങളിൽ സിനിമ നിരൂപണ വീഡിയോകൾ പങ്കുവച്ചിരുന്നു. Actor and viral cinema reviewer S. Sathyendra passes away

വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോ സിനിമയുടെ റിവ്യൂ പറഞ്ഞ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനായ സിനിമ നിരൂപകനും നടനുമായ എസ്. സത്യേന്ദ്ര അന്തരിച്ചു. ചെന്നൈയിലെ റോയപ്പേട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിൽ ഇരിക്കവെയാണ് മരണം. കുടുംബാംഗങ്ങളാരും ഇതുവരെ എത്തിയിട്ടില്ലാത്തതിനാൽ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് ബംഗളൂരുവിലുള്ള അദ്ദേഹത്തിന്റെ ബന്ധുക്കളുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെന്ന് പോലീസിനെ ഉദ്ധരിച്ച് സിനിമ വികടൻ റിപ്പോർട്ട് ചെയ്യുന്നു.

കേരള രാജ്യാന്തര ചലച്ചിത്രോത്സവമടക്കമുള്ള ഫിലിം ഫെസ്റ്റിവലുകളിൽ സജീവ സാന്നിധ്യമായിരുന്ന സത്യേന്ദ്ര സമൂഹമാധ്യമങ്ങളിൽ സിനിമ നിരൂപണ വീഡിയോകൾ പങ്കുവച്ചിരുന്നു. 'ഈഴവത്തു മനിതൻ', 'മൻ വാസനായി', 'കടമൈ കണ്ണിയം കാട്ടുപാട്' തുടങ്ങി തുടങ്ങീ ചിത്രങ്ങളിലും സീരിയലുകളിലും സത്യേന്ദ്ര വേഷമിട്ടിട്ടുണ്ട്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ടീച്ചറും പെണ്ണല്ലേ? അതെന്താ അവരോട് ചിറ്റമ്മ നയം'; വിദ്യാർത്ഥിനികളുടെ ആർത്തവ അവധിയിൽ സന്തോഷ് പണ്ഡിറ്റ്
'ഞാനുമായി അപകീര്‍ത്തികരമായ ബന്ധമുണ്ടെന്ന് പറയാന്‍ സെക്യൂരിറ്റി ജീവനക്കാരനെ നിര്‍ബന്ധിച്ചു'; ഗുരുതര ആരോപണവുമായി അതുല്യ