
'ഷെഫീക്കിന്റെ സന്തോഷം' എന്ന ചിത്രവുമായി ബന്ധപ്പെട്ട് നടൻ ബാലയും ഉണ്ണി മുകുന്ദനും തമ്മിലുള്ള വിവാദത്തിൽ പ്രതികരണവുമായി നിരവധി പേർ രംഗത്ത്. സിനിമയിൽ അഭിനയിച്ചതിന് തനിക്കും മറ്റ് പലർക്കും ചിത്രത്തിന്റെ നിർമാതാവ് കൂടിയായ ഉണ്ണി മുകുന്ദൻ പ്രതിഫലം നൽകിയില്ലെന്നായിരുന്നു ബാലയുടെ ആരോപണം. പിന്നാലെ ബാലയുടെ പ്രസ്താവന തള്ളിക്കൊണ്ട് ഉണ്ണി മുകുന്ദൻ അടക്കമുള്ള അണിയറ പ്രവർത്തകരും അഭിനേതാക്കളും രംഗത്തെത്തി. ഈ അവസരത്തിൽ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയ നടൻ അനീഷ് രവി കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്.
പഴയതൊന്നും മറക്കാത്ത ,മനുഷ്യത്വമുള്ള ,നന്മയുള്ള ഒരു കലാകാരനോടൊപ്പം കുറേ ദിവസങ്ങൾ ഒരുമിച്ചു ചിലവിടാൻ കഴിഞ്ഞു എന്നുള്ള സന്തോഷത്തിലാണ് താനെന്ന് അനീഷ് രവി കുറിക്കുന്നു. പറഞ്ഞ വാക്ക് പാലിച്ചു കൊണ്ട് എനിയ്ക്കൊരു അവസരം തരികയും സിനിമ അഭിനയിച്ചു മടങ്ങുമ്പോൾ പ്രതിഫലം മോഹിയ്ക്കാതെ അഭിനയിക്കാൻ വന്ന എന്റെ അക്കൗണ്ടിലേക്ക് സന്തോഷപൂർവ്വം അയച്ചു തന്ന തുകയും നന്ദിയോടെ ഈ അവസരത്തിൽ ഞാൻ ഓർത്തുപോകുന്നു. തനിയ്‌ക്കെതിരെ സംസാരിച്ചവരെ കുറിച്ചു ചോദിച്ചപ്പോൾ ചിരി മായാതെ അപ്പോഴും ഉണ്ണി മുകുന്ദൻ എന്ന സുഹൃത്ത് പറഞ്ഞത് അതും ഒരു എക്സ്പീരിയൻസ് ആണ് എന്നാണെന്ന് അനീഷ് രവി പറയുന്നു.
അനീഷ് രവിയുടെ വാക്കുകൾ
പഴയതൊന്നും മറക്കാത്ത ,മനുഷ്യത്വമുള്ള ,നന്മയുള്ള ഒരു കലാകാരനോടൊപ്പം കുറേ ദിവസങ്ങൾ ഒരുമിച്ചു ചിലവിടാൻ കഴിഞ്ഞു എന്നുള്ള സന്തോഷത്തിലാണ് ഞാനിന്ന് ..! സിനിമയുടെ ലൊക്കേഷനിലാണെങ്കിലും അത് കഴിഞ്ഞുള്ള പ്രെമോഷൻറെ സമയത്തുമൊക്കെ ഒപ്പമുള്ളവരെ ചേർത്ത് നിർത്താനുള്ള ആ മനസ്സ് അനുകരണീയം തന്നെയാണ്
പറഞ്ഞ വാക്ക് പാലിച്ചു കൊണ്ട് എനിയ്ക്കൊരു അവസരം തരികയും സിനിമ അഭിനയിച്ചു മടങ്ങുമ്പോൾ പ്രതിഫലം മോഹിയ്ക്കാതെ അഭിനയിക്കാൻ വന്ന എന്റെ അക്കൗണ്ടിലേക്ക് സന്തോഷപൂർവ്വം അയച്ചു തന്ന തുകയും നന്ദിയോടെ ഈ അവസരത്തിൽ ഞാൻ ഓർത്തുപോകുന്നു ..! മടക്കയാത്രയിൽ ഞാനും ഹരീഷ് ഏട്ടനും (ഹരീഷ് പേങ്ങൻ ) പൊള്ളാച്ചി രാജു ചേട്ടനും ഒരേ കാറിലായിരുന്നു ഞങ്ങൾ മൂന്നുപേർക്കും ഏതാണ്ട് ഒരേ സമയത്തതാണ് cash വന്നതിന്റെ മെസ്സേജും വന്നത് ...പിന്നെന്താണ് ...? ഈ കേൾക്കുന്നതെന്ന് ചോദിച്ചാൽ അറിയില്ല !!!ഒന്ന് കൂടി ..! തനിയ്‌ക്കെതിരെ സംസാരിച്ചവരെ കുറിച്ചു ചോദിച്ചപ്പോൾ ചിരി മായാതെ അപ്പോഴും ഉണ്ണി മുകുന്ദൻ എന്ന സുഹൃത്ത് പറഞ്ഞത് അതും ഒരു എക്സ്പീരിയൻസ് ആണ് എന്നാണ് ...! ചുരുങ്ങിയ നാൾ കൊണ്ട് താൻ സ്വപ്നം കണ്ട ലോകത്ത് തന്റേതായ ഒരു സ്ഥാനം നേടാൻ ഒരുവന് കഴിഞ്ഞു എങ്കിൽ അത് അശ്രാന്ത പരിശ്രമത്തിന്റെ ഫലം തന്നെയാണ്..! അത് അത്ര പെട്ടെന്ന് ഒരാൾക്കും മറച്ചു പിടിയ്ക്കാനാവില്ല കാരണം നമ്മൾ ചെയ്യുന്ന നന്മ നമ്മെ തേടി വരും..!
തീഷ്ണ നോട്ടവുമായി 'കൊട്ട മധു'; 'ഇത് പൊളിക്കുമെന്ന്' പൃഥ്വിരാജിനോട് ആരാധകർ
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ