" സ്വന്തം മക്കളെ വേണ്ടെന്ന് തോന്നിയാൽ നിങ്ങൾ തെരുവിലുപേക്ഷിക്കുകയോ കൊല്ലുകയോ വേണ്ട. എന്നെ അറിയിക്കൂ... " അഞ്ജലി അമീര്‍

By Web TeamFirst Published Apr 8, 2019, 2:55 PM IST
Highlights

സ്വന്തം മക്കളെ വേണ്ടെന്ന് തോന്നിയാൽ തെരുവിലുപേക്ഷിക്കുകയോ കൊല്ലുകയോ ചെയ്യരുതെന്ന് അഞ്ജലി ഫേസ്ബുക്കിൽ കുറിച്ചു. 

തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്‍റെ ക്രൂര മർദ്ദനമേറ്റ് ജീവൻ പൊലിഞ്ഞ ഏഴുവയസ്സുകാരന്‍റെ  വിയോ​ഗത്തിൽ അപലപിച്ചു കൊണ്ട് ഫേസ്ബുക്കിൽ കുറിപ്പെഴുതി നടി അഞ്ജലി അമീര്‍. സ്വന്തം മക്കളെ വേണ്ടെന്ന് തോന്നിയാൽ തെരുവിലുപേക്ഷിക്കുകയോ കൊല്ലുകയോ ചെയ്യരുതെന്ന് അഞ്ജലി ഫേസ്ബുക്കിൽ കുറിച്ചു. ആർക്കെങ്കിലും കുഞ്ഞുങ്ങളെ വേണ്ടെന്ന് തോന്നിയാൽ അറിയിച്ചാൽ മതി എവിടെ വന്നും താൻ എടുത്തുകൊണ്ടു വന്നോളാമെന്നും അഞ്ജലി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണ രൂപം

ആർക്കെങ്കിലും സ്വന്തം മക്കളെ വേണ്ടാന്നു തോന്നിയാൽ നിങ്ങൾ തെരുവിലുപേക്ഷിക്കുകയോ കൊല്ലുകയോ വേണ്ട: ഒന്നു ബന്ധപ്പെട്ടാ മതി എവിടെയായാലും വന്നെടുത്തോളാം😢

കഴിഞ്ഞ കുറച്ച് നാളുകളായി കേരളത്തില്‍ കുട്ടികള്‍ക്കെതിരെയുള്ള ക്രൂരതയെക്കുറിച്ചുള്ള വാര്‍ത്തകളാണ് കേള്‍ക്കാനുള്ളത്. മാർച്ച് 28 ന് തൊടുപുഴയിൽ ഏഴുവയസുകാരന് നേരെ നടന്ന കൊടുംക്രൂരത ഞെട്ടലോടെയാണ് കേരളക്കര കേട്ടത്. അമ്മയുടെ സുഹൃത്തായ യുവാവിന്‍റെ ക്രൂരമര്‍ദ്ദനത്തില്‍ തലയോട്ടി പൊട്ടുകയും തലച്ചോറ് പുറത്തു വരികയും ചെയ്ത നിലയില്‍ പ്രവേശിപ്പിച്ച കുട്ടി മരിച്ചത് ഏട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ്. 

ഇതിന് പുറകേയാണ് മലപ്പുറത്ത് പത്ത് വയസുകാരന് കഞ്ചാവ് നല്‍കി പീഡിപ്പിച്ച വാര്‍ത്തയും കൊല്ലത്ത് ആക്രി പെറുക്കാനെത്തിയ പെണ്‍കുട്ടിയുടെ തല അടിച്ച് പൊട്ടിച്ച വാര്‍ത്തയും എത്തിയത്. സര്‍ക്കാര്‍ കണക്കുകൾ പ്രകാരം കേരളത്തില്‍ കുട്ടികള്‍ക്കെതിരെയുള്ള പീഡനങ്ങളും അക്രമങ്ങളും ദിനം പ്രതി വര്‍ദ്ധിച്ചു വരികയാണ്.
 

click me!