'സുരേഷേട്ടൻ 25 ലക്ഷമെടുത്ത് കയ്യിൽ തന്നിട്ട് പറഞ്ഞു, ഈ സിനിമ നിന്ന് പോകരുത്': അനൂപ് മേനോൻ

Published : Aug 29, 2022, 12:54 PM ISTUpdated : Aug 29, 2022, 12:58 PM IST
'സുരേഷേട്ടൻ 25 ലക്ഷമെടുത്ത് കയ്യിൽ തന്നിട്ട് പറഞ്ഞു, ഈ സിനിമ നിന്ന് പോകരുത്': അനൂപ് മേനോൻ

Synopsis

പാപ്പൻ എന്ന ചിത്രമാണ് സുരേഷ് ​ഗോപിയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്.

ലയാളികളുടെ പ്രിയ താരമാണ് അനൂപ് മേനോൻ. സീരിയലിലൂടെ അഭിനയ രം​ഗത്ത് എത്തിയ താരം ഇന്ന് തിരക്കഥാകൃത്തും സംവിധായകനും കൂടിയാണ്. പദ്മയാണ് അനൂപിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. സുരഭി ലക്ഷ്മി നായികയായി എത്തിയ ചിത്രം പ്രേക്ഷക നിരൂപക പ്രശംസകൾ നേടിയിരുന്നു. ഈ അവസരത്തിൽ നടൻ സുരേഷ് ​ഗോപിയെ കുറിച്ച് അനൂപ് മേനോൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ഡോൾഫിൻസ് എന്ന തന്റെ ചിത്രം നിന്നുപോകുന്ന അവസ്ഥയിൽ സാമ്പത്തികമായി തുണയായത് സുരേഷ് ​ഗോപി ആണെന്ന് അനൂപ് പറയുന്നു. 

"ഡോൾഫിൻ എന്ന സിനിമ നിന്നുപോകും എന്നൊരു അവസ്ഥ വന്ന സമയത്ത്, എന്നെ കാരവാനിലേക്ക് വിളിപ്പിച്ച് ഒരു കെട്ട് പൈസ എടുത്ത് തന്നു. എന്നിട്ട് അദ്ദേഹം പടം തീർക്കാൻ പറഞ്ഞു. എനിക്ക് ഏറ്റവും പ്രിയപ്പെട്ടൊരു കഥാപാത്രമാണത്. ഒരിക്കലും ചിത്രം നിന്നുപോകരുതെന്നും അദ്ദേഹം പറഞ്ഞു. 25 ലക്ഷം രൂപയാണ് കയ്യിൽ തന്നത്. ഒരിക്കലും മറക്കാനാകാത്ത കാര്യമാണത്. ഏറ്റവും മികച്ച മനുഷ്യരിൽ ഒരാളാണ് അദ്ദേഹം", എന്നാണ് അനൂപ് മേനോൻ പറഞ്ഞത്. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടന്റെ പ്രതികരണം. നല്ലൊരു രാഷ്ട്രീയക്കാരനാണ് സുരേഷേട്ടൻ. സിനിമയിൽ വന്നില്ലായിരുന്നുവെങ്കിൽ ശശി തരൂരിനെ പോലെയൊക്കെയുള്ള എല്ലാവരും ബഹുമാനിക്കുന്നൊരു രാഷ്ട്രീയക്കാരന്‍ ആയേനെ സുരേഷ് ​ഗോപി എന്നും അനൂപ് മേനോൻ പറഞ്ഞു.  ​

'കഥ കേൾക്കവെ സുരേഷ് ​ഗോപി എഴുന്നേറ്റ് പോയി, വാങ്ക് വിളിച്ചപ്പോൾ നോമ്പ് തുറക്കൽ സാധനങ്ങൾ റെഡി': സംവിധായകൻ

അതേസമയം, പാപ്പൻ എന്ന ചിത്രമാണ് സുരേഷ് ​ഗോപിയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. ഒരിടവേളക്ക് ശേഷം ജോഷി- സുരേഷ് ​ഗോപി കൂട്ടുകെട്ട് തിരിച്ചെത്തിയ സിനിമ മലയാള ഇൻസ്ട്രിക്ക് തന്നെ വലിയൊരു മുതൽ കൂട്ടായി മാറിയിരുന്നു. സുരേഷ് ​ഗോപിയുടെ കരിയറിലെ 252-ാം ചിത്രമായ പാപ്പൻ ഇതിനോടകം 50 കോടി ക്ലബ്ബിൽ ഇടം നേടി കഴിഞ്ഞു. ഗോകുലം ഗോപാലൻ, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര എന്നിവർ ചേർന്നാണ് ചിത്രം നിര്‍മ്മിച്ചത്. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍, സണ്ണി വെയ്ന്‍ തുടങ്ങിയവരും മുഖ്യ വേഷങ്ങളിൽ എത്തി. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'നിരവധിയാളുകളെ നിശബ്ദമായി പ്രചോദിപ്പിച്ച വ്യക്തി'; പുതുവത്സരദിനത്തിൽ അണ്ണാമലൈയെ സന്ദർശിച്ച് ഉണ്ണി മുകുന്ദൻ, വാനോളം പ്രശംസ
ന്യൂ ഇയറിന് 15 ലക്ഷം മാത്രം, ക്രിസ്‍മസ് റിലീസുകള്‍ക്ക് മുന്നില്‍ അടിപതറി ഭ ഭ ബ