തിയറ്ററുകളില്‍ ഫുട്ബോള്‍ ആവേശം നിറയ്ക്കാൻ പെപ്പെ; 'ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്' റിലീസിന്

Published : Oct 17, 2022, 09:00 AM IST
തിയറ്ററുകളില്‍ ഫുട്ബോള്‍ ആവേശം നിറയ്ക്കാൻ പെപ്പെ; 'ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്' റിലീസിന്

Synopsis

ഫുട്ബോള്‍ വേള്‍ഡ്‍കപ്പിനെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുന്ന ഉത്തരകേരളത്തിലെ ഒരു ഗ്രാമമാണ് കഥാപശ്ചാത്തലം.

ന്റണി വർ​ഗീസ് നായകനായി എത്തുന്ന പുതിയ ചിത്രം 'ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്' റിലീസ് പ്രഖ്യാപിച്ചു. ചിത്രം നവംബർ നാലിന് തിയറ്ററുകളിൽ എത്തും. നവാഗതനായ നിഖില്‍ പ്രേംരാജ് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഒരു  ഫാന്‍റസി സ്പോര്‍ട്‍സ് ഡ്രാമയാണ് 'ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്' എന്നാണ് അണിയറക്കാര്‍ ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.

ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലർ ഏറെ ശ്രദ്ധനേടിയിരുന്നു. ഫുട്ബോള്‍ വേള്‍ഡ്‍കപ്പിനെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുന്ന ഉത്തരകേരളത്തിലെ ഒരു ഗ്രാമമാണ് കഥാപശ്ചാത്തലം. കടുത്ത ഫുട്ബോള്‍ പ്രേമിയായ ഒന്‍പത് വയസ്സുകാരന്‍റെ ജീവിതത്തിലേക്ക് ഒരു അപ്രതീക്ഷിത അതിഥി കടന്നുവരുന്നതും തുടര്‍ന്ന് അവന്‍റെ ജീവിതത്തിലുണ്ടാവുന്ന മാറ്റങ്ങളുമാണ് ചിത്രത്തിന്‍റെ പ്രമേയം. 

ടി ജി രവി, ബാലു വര്‍ഗീസ്, ലുക്മാന്‍, ഐ എം വിജയന്‍, ആദില്‍ ഇബ്രാഹിം, നിഷാന്ത് സാഗര്‍, ജോപോള്‍ അഞ്ചേരി, ആസിഫ് സഹീര്‍, അര്‍ച്ചന വാസുദേവ്, ജെയ്‍സ് ജോസ്, ദിനേശ് മോഹന്‍, ഡാനിഷ്, അമല്‍, ബാസിത്ത്, ശിവപ്രസാദ്, റിത്വിക്, കാശിനാഥ്, ഇമ്മാനുവല്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

അച്ചാപ്പു മൂവി മാജിക്, മാസ് മേഡിയ പ്രൊഡക്ഷന്‍ എന്നീ ബാനറുകളില്‍ ഫൈസല്‍ ലത്തീഫ്, സ്റ്റാന്‍ലി സി എസ് എന്നിവരാണ് നിര്‍മ്മാണം. സഹ നിര്‍മ്മാണം ഷോണി സ്റ്റിജോ സെബാസ്റ്റ്യന്‍, ഛായാഗ്രഹണം ഫായിസ് സിദ്ദിഖ്, സംഗീതവും പശ്ചാത്തല സംഗീതവും ജേക്സ് ബിജോയ്, എഡിറ്റിംഗ് നൗഫല്‍ അബ്‍ദുള്ള, ജിത്ത് ജോഷി, പ്രൊഡക്ഷന്‍ ഡിസൈനര്‍ ബാദുഷ, പ്രൊജക്റ്റ് കോഡിനേറ്റര്‍ അനൂട്ടന്‍ വര്‍ഗീസ്, അഡീഷണല്‍ സോംഗ് ഹിഷാം അബ്ദുള്‍ വഹാബ്, സൌണ്ട് ഡിസൈന്‍ ശങ്കരന്‍ എ എസ്, കെ സി സിദ്ധാര്‍ഥന്‍, സൌണ്ട് മിക്സ് വിഷ്ണു സുജാതന്‍, ഡിഐ കളറിസ്റ്റ് ശ്രിക് വാര്യര്‍, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, മേക്കപ്പ് ജിത്തു പയ്യന്നൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രേംനാഥ്.

ശ്രീനാഥ് ഭാസിയുടെ 'പടച്ചോനേ ഇങ്ങള് കത്തോളീ' റിലീസിനൊരുങ്ങുന്നു

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക