ഗ്രാമീണ പശ്ചാത്തലത്തില്‍ നര്‍മ്മത്തിനൊപ്പം തന്നെ സംഗീതത്തിനും പ്രണയത്തിനും വളരെയധികം പ്രാധാന്യം നല്‍കുന്ന മുഴുനീള എന്റര്‍ടെയ്‌നറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ശ്രീനാഥ് ഭാസി നായകനായി എത്തുന്ന പുതിയ ചിത്രം 'പടച്ചോനേ ഇങ്ങള് കാത്തോളീ' തീയേറ്ററുകളിലേക്ക്. ബിജിത് ബാല സംവിധാനം ചെയ്യുന്ന കുടുംബ-ഹാസ്യ ചിത്രമാണിത്. ആൻ ശീതൾ, ഗ്രേസ് ആന്റണിയുമാണ് നായികമാർ.
ഗ്രാമീണ പശ്ചാത്തലത്തില്‍ നര്‍മ്മത്തിനൊപ്പം തന്നെ സംഗീതത്തിനും പ്രണയത്തിനും വളരെയധികം പ്രാധാന്യം നല്‍കുന്ന മുഴുനീള എന്റര്‍ടെയ്‌നറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഹരീഷ് കണാരൻ, വിജിലേഷ്, ദിനേശ് പ്രഭാകർ, നിർമ്മൽ പാലാഴി, അലൻസിയർ, ജോണി ആൻ്റണി, മാമുക്കോയ, ഷൈനി സാറ, സുനിൽ സുഗത, രഞ്ജി കങ്കോൽ, രസ്ന പവിത്രൻ, സരസ ബാലുശ്ശേരി, രഞ്ജിത്ത് മണമ്പ്രക്കാട്ട്, നതാനിയൽ മഠത്തിൽ, നിഷ മാത്യു, ഉണ്ണിരാജ, രാജേഷ് മാധവൻ, മൃദുല തുടങ്ങിയവരും ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ജോസ്‌കുട്ടി മഠത്തില്‍, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവര്‍ ചേര്‍ന്ന് ടൈനി ഹാന്‍ഡ്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന നാലാമത് ചിത്രം ആണ് ഇത്. 'വെള്ളം', 'അപ്പൻ' എന്നിവയാണ് ഇവർ നിർമിച്ച മറ്റ് രണ്ട് ചിത്രങ്ങൾ. പ്രദീപ് കുമാറാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. നിധീഷ് നടേരി, ബി. കെ ഹരിനാരായണൻ, മനു മഞ്ജിത്ത് എന്നിവരുടെ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതസംവിധാനം നിർവഹിക്കുന്നു.
കിരൺ ദാസ് എഡിറ്റിങ്ങും വിഷ്ണു പ്രസാദ് ഛായാഗ്രഹണവും രഞ്ജിത്ത് മണലിപറമ്പിൽ മേക്കപ്പും ചെയ്യുന്നു. പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ. സുജിത്ത് മട്ടന്നൂർ ആണ് വസ്ത്രാലങ്കാരമൊരുക്കിയത്. പി ആർ ഓ മഞ്ജു ഗോപിനാഥ്.
ഷാന്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. രചന: പ്രദീപ് കുമാര്‍ കാവുംതറ, ഛായാഗ്രഹണം: വിഷ്ണു പ്രസാദ്, എഡിറ്റര്‍: കിരണ്‍ ദാസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, ആര്‍ട്ട് ഡയറക്ടര്‍: അര്‍ക്കന്‍ എസ് കര്‍മ്മ, മേക്കപ്പ്: രഞ്ജിത്ത് മണാലിപ്പറമ്പില്‍, കോസ്റ്റ്യൂംസ്: സുജിത്ത് മട്ടന്നൂര്‍, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസേഴ്‌സ്: ആന്റപ്പന്‍ ഇല്ലിക്കാട്ടില്‍ & പേരൂര്‍ ജെയിംസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ഷിജു സുലേഖ ബഷീര്‍, അസ്സോസിയേറ്റ് ഡയറക്ടര്‍സ്: കിരണ്‍ കമ്പ്രത്ത്, ഷാഹിദ് അന്‍വര്‍, ജെനി ആന്‍ ജോയ്, സ്റ്റില്‍സ്: ലെബിസണ്‍ ഗോപി.മാർക്കറ്റിംഗ്: ഹുവൈസ് (മാക്സ്സോ)
'ഒറ്റക്ക് അടിച്ച് തന്നെടാ ഇവിടം വരെ എത്തിയത്'; മാസും ആക്ഷനും നിറച്ച് 'കാപ്പ' ടീസർ
