
മിനിസ്‍ക്രീൻ പ്രേക്ഷകരുടെ ഇഷ്‍ട താരങ്ങളിലൊരാലാണ് ആരാധകർ അനുക്കുട്ടി എന്നു സ്നേഹത്തോടെ വിളിക്കുന്ന അനുമോള്‍. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് അനുമോള്‍ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സ്റ്റാര്‍ മാജിക് എന്ന ടെലിവിഷൻ ഷോയിലൂടെയും പ്രശസ്‍തയായി. ബിഗ്ബോസ് കപ്പ് നേടിയതോടെ അനുമോളുടെ പ്രശസ്തി വീണ്ടും ഇരട്ടിച്ചു. കഴിഞ്ഞ ദിവസമായിരുന്നു തമിഴ്നാട് സ്വദേശി ഭുവനേഷുമായുള്ള അനുമോളുടെ വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് അനുവിന്റെ താലികെട്ട് ചടങ്ങിലും പ്രീ വെഡ്ഡിങ്ങ് ഫംങ്ഷൻസിലും പങ്കെടുത്തത്. തുടർന്ന് വിപുലമായ രീതിയിൽ റിസപ്ഷനും ഉണ്ടായിരുന്നു.
വിവാഹജീവിതത്തിന് ഒരു വിഭാഗമാളുകൾ സർവ മംഗളങ്ങളും നേരുമ്പോൾ മറുവശത്ത് ഒരു കൂട്ടർ അനുവിന്റെ വിവാഹ വീഡിയോകൾക്കു താഴെ നെഗറ്റീവ് കമന്റുകളും ഇടുന്നുണ്ട്. ഇതിനെതിരെയാണ് അനുവിന്റെ പുതിയ ഫേസ്‍ബുക്ക് പോസ്റ്റ്.
''ജീവിതത്തിൽ സന്തോഷം കിട്ടുമ്പോൾ അതിനെ ആഘോഷിക്കുന്നതിനേക്കാൾ, അതിൽ കുറവ് കണ്ടെത്താൻ ശ്രമിക്കുന്നവരും ഉണ്ടാകും. ഞാൻ വിവാഹം കഴിച്ചത് എന്റെ ജീവിതത്തിലേക്ക് ദൈവം തന്ന ഒരു നല്ല മനുഷ്യനെയാണ്. ഭാഷയും നാടും വ്യത്യസ്തമായിരിക്കാം, പക്ഷേ സ്നേഹത്തിനും ബഹുമാനത്തിനും കരുതലിനും അതിരുകളില്ല. ഞങ്ങളുടെ ജീവിതത്തെക്കുറിച്ച് അറിയാതെ, ഒരു ഫോട്ടോ കണ്ടോ ഒരു വീഡിയോ കണ്ടോ ഭാവി പ്രവചിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ; ഒരു ബന്ധത്തിന്റെ ശക്തി പുറത്തുനിന്ന് നോക്കി അളക്കാൻ കഴിയില്ല. നല്ല വാക്കുകൾ പറയാൻ കഴിയുന്നില്ലെങ്കിൽ മൗനം പാലിക്കാം. കാരണം ഓരോ കമന്റിനും പിന്നിൽ ഒരു മനുഷ്യന്റെ മനസ്സുണ്ട്. ഞങ്ങൾ ഞങ്ങളുടെ ജീവിതം സന്തോഷത്തോടെ ജീവിക്കും. നിങ്ങളുടെ അനുഗ്രഹങ്ങളും സ്നേഹവും കൂടെയുണ്ടെങ്കിൽ സന്തോഷം. ഇല്ലെങ്കിലും ഞങ്ങളുടെ യാത്ര മുന്നോട്ട് പോകും. എല്ലാവർക്കും സ്നേഹവും സമാധാനവും മാത്രം നേരുന്നു'', എന്നാണ് അനുമോൾ ഫേസ്‍ബുക്കിൽ കുറിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ