
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിലൊരാളാണ് ആരാധകർ അനുക്കുട്ടി എന്നു സ്നേഹത്തോടെ വിളിക്കുന്ന അനുമോള്‍. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് അനുമോള്‍ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സ്റ്റാര്‍ മാജിക് എന്ന ടെലിവിഷൻ ഷോയിലൂടെയും പ്രശസ്തയായി. ബിഗ്ബോസ് കപ്പ് നേടിയതോടെ അനുമോളുടെ പ്രശസ്തി വീണ്ടും ഇരട്ടിച്ചു. അടുത്തിടെയായിരുന്നു തമിഴ്നാട് സ്വദേശി ഭുവനേഷുമായുള്ള അനുമോളുടെ വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് അനുവിന്റെ താലികെട്ട് ചടങ്ങിലും പ്രീ വെഡ്ഡിങ്ങ് ഫംങ്ഷൻസിലും പങ്കെടുത്തത്. വിവാഹത്തിനു പിന്നാലെ യൂട്യൂബിലും ഭുവനേഷ് സജീവമായിരുന്നു. ഇപ്പോഴിതാ ചാനലിന് ഒരു ലക്ഷം സബ്സ്ക്രൈബൈഴ്സിനെ ലഭിച്ചതിന്റെ സന്തോഷം പങ്കിടുകയാണ് ഇരുവരും. ഭുവനേഷിന് സർപ്രൈസായി ഒരു കേക്കും അനു ഒരുക്കിയിരുന്നു.
''കല്യാണത്തിന് മുന്‍പേ തന്നെ ഭുവനോട് യൂട്യൂബ് ചാനല്‍ ആരംഭിക്കാനായി പറയുന്നുണ്ടായിരുന്നു. പക്ഷേ മടി കാരണം ഭുവന് ചെയ്തില്ല. ഇന്‍സ്റ്റഗ്രാമില്‍ ചെയ്യുന്ന റീല്‍ വീഡിയോകള്‍ ഷെയര്‍ ചെയ്യാനെങ്കിലും ഞാന്‍ പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞാല്‍ കുറച്ച് ഫോളോവേഴ്സ് ഭുവന് കൂടുമെന്നും ഞാന്‍ പറഞ്ഞു. പക്ഷേ ഇത്ര ചെറിയ സമയം കൊണ്ട്, ഇത്രയധികം പ്രതീക്ഷിച്ചില്ല. ഭുവനെ ഫോളോ ചെയ്യുന്നതു മുഴുവന്‍ മലയാളികളാണ്, എന്നെ സ്നേഹിക്കുന്നവരുടെ സ്നേഹം ഭുവന് കിട്ടുന്നതിലും, വെറും രണ്ടര മാസം കൊണ്ട് ഇത്രയും സബ്സ്ക്രൈബേഴ്സ് ആയതിലും ഭുവനെക്കാള് വലിയ സന്തോഷവും അഭിമാനവും എനിക്ക് തോന്നുന്നു. ആദ്യത്തെ പോലെയല്ല, ഇപ്പോള്‍ ഭുവനും ഓരോ ദിവസവും എന്ത് കണ്ടന്റ് കൊടുക്കും എന്ന കാര്യത്തില്‍ തലപുകഞ്ഞ് ആലോചിക്കാറുണ്ട്. ഫോളോവേഴ്സ് കൂടുന്നതനുസരിച്ച്, ഭുവന് അതിലുള്ള താത്പര്യവും ഉത്തരവാദിത്വവും കൂടി. വ്ളോഗിങുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരസ്പരം ചോദിക്കുന്നതും മനസിലാക്കുന്നതുമെല്ലാം എനിക്കും സന്തോഷമുള്ള കാര്യമാണ്'', അനുമോൾ പറഞ്ഞു.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
മലയാളികളുടെ ഈ സ്നേഹത്തിന് ഭുവനേഷും നന്ദി അറിയിക്കുന്നുണ്ട്. ''യൂട്യൂബില്‍ മാത്രമല്ല, ഇന്‍സ്റ്റഗ്രാമിലും ഫോളോവേഴ്സ് കൂടി, മൊത്തത്തില്‍ ഹാപ്പിയാണ്'', എന്നായിരുന്നു ഭുവനേഷിന്റെ പ്രതികരണം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ