തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട സഞ്‍ജയ്‍യുടെ മകളുടെ വിദ്യാഭ്യാസ ചെലവുകള്‍ ഏറ്റെടുത്ത് അനുപം ഖേര്‍

Published : Mar 01, 2023, 07:13 PM IST
തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട സഞ്‍ജയ്‍യുടെ മകളുടെ വിദ്യാഭ്യാസ ചെലവുകള്‍ ഏറ്റെടുത്ത് അനുപം ഖേര്‍

Synopsis

കശ്‍മീരില്‍ കൊല്ലപ്പെട്ട സഞ്‍ജയ് ശര്‍മയുടെ മകളുടെ വിദ്യാഭ്യാസ ചെലവുകള്‍ ഏറ്റെടുത്ത് അനുപം ഖേര്‍.

ദക്ഷിണ കശ്‍മീരില്‍ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട സഞ്‍ജയ് ശര്‍മയുടെ മകളുടെ വിദ്യാഭ്യാസ ചെലവുകള്‍ ഏറ്റെടുക്കുമെന്ന് നടൻ അനുപം ഖേര്‍. സഞ്ജയ് ശര്‍മയുടെ ഏഴ് വയസുകാരിയായ മകള്‍ ദിക്ഷയുടെ നൊമ്പരപ്പെടുത്തുന്ന ഫോട്ടോ സാമൂഹ്യ മാധ്യമത്തില്‍ പ്രചരിക്കപ്പെട്ടതിന് പിന്നാലെയാണ് അനുപം ഖേര്‍ സഹായ വാഗ്‍ദാനവുമായി രംഗത്ത് എത്തിയത്. ദക്ഷയുടെ വിദ്യാഭ്യാസത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നതായി ഗ്ലോബല്‍ കശ്‍മീരി പണ്ഡിറ്റ് ഡയസ്‍പോറ എന്ന സംഘടനയെയാണ് അനുപം ഖേര്‍ അറിയിച്ചത്. ദിക്ഷയ്‍ക്ക് ആഗ്രഹിക്കുന്നിടത്തോളം വരെ പഠിക്കാമെന്നും താൻ അതിന്റെ ചെലവുകള്‍ വഹിച്ചോളാമെന്നുമാണ് അനുപം ഖേര്‍ സംഘടയ്‍ക്ക് അയച്ച ശബ്‍ദ സന്ദേശത്തില്‍ വ്യക്തമാക്കിയത്.

ബാങ്കിന്റെ എടിഎം സെക്യുരിറ്റിയായ സഞ്‍ജയ് ശര്‍മ ഞായറാഴ്‍ച രാവിലെ ഗ്രാമ ചന്തയില്‍ നിന്ന് വീട്ടിലേക്കു നടന്നുവരുമ്പോഴായിരുന്നു തീവ്രവാദികളാല്‍ കൊല്ലപ്പെട്ടത്. സഞ്‍ജയ് ശര്‍മയുടെ കുടുംബവുമായി ബന്ധപ്പെടുമെന്നും അനുപം ഖേറിന്റെ സഹായം എത്തിക്കാനുളള്ള ക്രമീകരണങ്ങള്‍ നടത്തുമെന്നും കശ്‍മിരി പണ്ഡിറ്റ് ഡയസ്‌പോറയുടെ നേതാവ് സുരിന്ദര്‍ കൗള്‍ അറിയിച്ചു. ചൊവ്വാഴ്‍ച നടന്ന ഏറ്റുമുട്ടലില്‍ ശര്‍മയുടെ ഘാതകനെ വധിച്ചതായി ജമ്മു കശ്‍മീര്‍ പൊലീസ് അവകാശപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. മുമ്പ് ഹിസ്ബുൾ മുജാഹിദീനുമായി ബന്ധമുണ്ടായിരുന്ന തീവ്രവാദി  ഔയിബ് ഭട്ട് ആണ് കൊലപാതകി എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

'ദ വാക്സിൻ വാര്‍' എന്ന ചിത്രത്തിലാണ് അനുപം ഖേര്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. 'ദ കശ്‍മീര്‍ ഫയല്‍സ്' എന്ന ചിത്രത്തിന ശേഷം വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്യുന്നതാണ് 'ദ വാക്സിൻ വാര്‍'. അനുപം ഖേറിന്റ മൂന്നൂറ്റിയമ്പത്തി നാലാം സിനിമയാണ് ഇത്. 2023 സ്വാതന്ത്ര്യദിനത്തില്‍ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം 11 ഭാഷകളിലാണ് എത്തുക.

കൊവിഡ് 19നെ കുറിച്ചും രാജ്യത്തെ വാക്സിനേഷൻ പ്രക്രിയയെ കുറിച്ചുമായിരിക്കും ചിത്രമെന്നാണ് റിപ്പോര്‍ട്ട്. അയാം ബുദ്ധ പ്രൊഡക്ഷൻസ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. അഭിഷേക് അഗര്‍വാള്‍ ആര്‍ട്‍സ് ബാനറിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക. കശ്‍മീരി പണ്ഡിറ്റുകളുടെ പലായനത്തിന്‍റെ കഥ പറഞ്ഞ ചിത്രം 'ദ കശ്‍മിര്‍ ഫയല്‍സിലും' അനുപം ഖേറായിരുന്നു പ്രധാനപ്പെട്ട ഒരു കഥാപാത്രം.

Read More: ഗ്ലാമര്‍ ലുക്കില്‍ മാളവിക മോഹനൻ, ഫോട്ടോകള്‍ ഏറ്റെടുത്ത് ആരാധകര്‍

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

അർജുൻ സർജ സംവിധാനം ചെയ്യുന്ന സീതാ പയനത്തിലെ ഗാനം അസ്സൽ സിനിമ റിലീസായി
'ഇനി പ്രേക്ഷകരും സ്‍തുതി പാടും'; ഉമർ എഴിലാൻ - എച്ച് ഷാജഹാൻ സംഗീതം നൽകിയ "അറ്റി"ലെ ലിറിക്കൽ ഗാനമെത്തി..