'ഏജന്‍റ്' കേരള വിതരണാവകാശം യൂലിന്‍ പ്രൊഡക്ഷന്‍സിന്; പുതിയ പോസ്റ്റര്‍ എത്തി

Published : Mar 01, 2023, 06:09 PM IST
'ഏജന്‍റ്' കേരള വിതരണാവകാശം യൂലിന്‍ പ്രൊഡക്ഷന്‍സിന്; പുതിയ പോസ്റ്റര്‍ എത്തി

Synopsis

അഖിൽ അഖിനേനിയും മമ്മൂട്ടിയും ആദ്യമായാണ് ഒരു ചിത്രത്തില്‍ ഒരുമിക്കുന്നത്

മമ്മൂട്ടിയുടെ അപ്കമിംഗ് പ്രോജക്റ്റുകളില്‍ ഏറെ ശ്രദ്ധ നേടിയിട്ടുള്ള ഒന്നാണ് ഏജന്‍റ്. യാത്രയ്ക്കു ശേഷം മമ്മൂട്ടി തെലുങ്കില്‍ എത്തുന്ന ഈ ചിത്രത്തില്‍ യുവതാരം അഖില്‍ അക്കിനേനിയാണ് നായകന്‍. സ്പൈ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും സുരേന്ദര്‍ റെഡ്ഡിയാണ്. തെലുങ്കിനു പുറമെ മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തിന്‍റെ റിലീസ് തീയതി ഏപ്രില്‍ 28 ന് ആണ്. ചിത്രത്തിന്‍റെ കേരളത്തിലെ വിതരണാവകാശം അഖില്‍, ആഷിഖ് എന്നിവര്‍ നേതൃത്വം നല്‍കുന്ന യൂലിന്‍ പ്രൊഡക്ഷന്‍സിന് ആണ്. മമ്മൂട്ടിയുടെ കഥാപാത്രമായ മിലിറ്ററി ഓഫീസര്‍ മഹാദേവിനെ അവതരിപ്പിക്കുന്ന ഒരു മലയാളം പോസ്റ്ററും വിതരണക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്.

അഖിൽ അഖിനേനിയും മമ്മൂട്ടിയും ആദ്യമായാണ് ഒരു ചിത്രത്തില്‍ ഒരുമിക്കുന്നത്. നവാഗതയായ സാക്ഷി വൈദ്യയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഹിപ് ഹോപ്പ് തമിഴൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് രാകുല്‍ ഹെരിയനും എഡിറ്റ് ചെയ്തിരിക്കുന്നത് നവീൻ നൂലിയുമാണ്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന് വേണ്ടി വമ്പൻ മേക്കോവറാണ് അഖിൽ അക്കിനേനി നടത്തിയിരിക്കുന്നത്. ഹോളിവുഡ് ആക്ഷന്‍ ത്രില്ലര്‍ ഫിലിം സിരീസ് ആയ 'ബോണി'ലെ കഥാപാത്രത്തില്‍ പ്രചോദനം ഉള്‍ക്കൊണ്ടതാവും അഖിലിന്‍റെ കഥാപാത്രമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. യാത്രയിലൂടെ നിരവധി ആരാധകരെ നേടിയ മമ്മൂട്ടി തെലുങ്കിലേക്ക് വീണ്ടും എത്തുന്നതിന്‍റെ ആഹ്ളാദത്തിലാണ് തെലുങ്ക് സിനിമാപ്രമികള്‍. ഹൈദരാബാദ്, ഡൽഹി, ഹംഗറി എന്നിവിടങ്ങളിലൊക്കെയായി ഷൂട്ട് ചെയ്ത ഈ ചിത്രം എകെ എന്റർടൈൻമെന്റ്‌സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കരയാണ് നിർമ്മിക്കുന്നത്. പി ആർ ഒ പ്രതീഷ് ശേഖർ.

ALSO READ : ഡബിള്‍ റോളില്‍ ഞെട്ടിച്ച ജോജു; 'ഇരട്ട' ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ