അനുഷ്‍ക ഷെട്ടിയുടെ തിരിച്ചുവരവ് വൈകും, ചിത്രത്തിന്റെ റിലീസ് മാറ്റി

Published : Jul 28, 2023, 10:08 AM IST
അനുഷ്‍ക ഷെട്ടിയുടെ തിരിച്ചുവരവ് വൈകും, ചിത്രത്തിന്റെ റിലീസ് മാറ്റി

Synopsis

'മിസ് ഷെട്ടി മിസ്റ്റര്‍ പൊളിഷെട്ടി'യെന്ന സിനിമയുടെ റിലീസ് മാറ്റിവെച്ചു.

അനുഷ്‍ക ഷെട്ടിയുടെ വൻ തിരിച്ചുവരവ് ചിത്രമാകുമെന്ന് പ്രതീക്ഷിച്ചയുള്ളതാണ് 'മിസ് ഷെട്ടി മിസ്റ്റര്‍ പൊളിഷെട്ടി'. 'മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി'യെന്ന ചിത്രം അനുഷ്‍ക ഷെട്ടിയുടേതായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതുമാണ്. മഹേഷ് ബാബു പിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി'യെന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചിരിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്

അനുഷ്‍ക ഷെട്ടി നായികയാകുന്ന പുതിയ ചിത്രം ഓഗസ്റ്റ് നാലിന് റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അനുഷ്‍ക ഷെട്ടിക്കും പ്രതീക്ഷയുള്ള ചിത്രം ഓഗസ്റ്റ് 18ലേക്ക് മാറ്റിവെച്ചിരിക്കുകയാണ്. ചിത്രത്തില്‍ നവീൻ പൊലിഷെട്ടിയാണ് നായകൻ. അനുഷ്‍ക ഷെട്ടി നായികയാകുന്ന പുതിയ ചിത്രം 'മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി' യുവി ക്രിയേഷൻസാണ് നിര്‍മിക്കുന്നത്.

അനുഷ്‍ക ഷെട്ടി നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം 'നിശബ്‍ദം' ആണ്. ഹേമന്ത് മധുകര്‍ ആണ് അനുഷ്‍കയുടെ ചിത്രം സംവിധാനം ചെയ്‍തത്. 'സാക്ഷി' എന്ന കഥാപാത്രത്തെ 'നിശബ്‍ദമെന്ന' ചിത്രത്തില്‍ അവതരിപ്പിച്ച അനുഷ്‍ക ഷെട്ടിക്ക് പ്രശംസയും ലഭിച്ചിരുന്നു. അനുഷ്‍ക ഷെട്ടിയുടെ കഥാപാത്രത്തിന് തന്നെയായിരുന്നു ചിത്രത്തില്‍ പ്രാധാന്യം ഉണ്ടായിരുന്നതും.

ഒരു ക്രിക്കറ്റ് താരമാണ് തന്റെ ക്രഷ് എന്ന് അനുഷ്‍ക ഷെട്ടി അടുത്തിടെ വെളിപ്പെടുത്തിയത് ആരാധകര്‍ ചര്‍ച്ചയാക്കിയിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡിനോട് തനിക്ക് ക്രഷ് ആയിരുന്നു എന്നാണ് അനുഷ്‍ക ഷെട്ടി ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നത്. രാഹുല്‍ ദ്രാവിഡിനോട് പ്രണയം തോന്നിയിരുന്നു എന്നാണ് അനുഷ്‍ക ഷെട്ടി പറഞ്ഞികുന്ന. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളോട് ക്രഷ് തോന്നിയ കാര്യം അനുഷ്‍കയ്‍ക്ക് പുറമേ മുമ്പും മറ്റ് പല ചലച്ചിത്ര താരങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്.

Read More: ബിഗ് ബോസ് താരത്തിന്റെ 'കാവാലയ്യാ', വീഡിയോയുമായി നാദിറയും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'ചത്താ പച്ച'യിൽ വെട്രിയായി റോഷൻ മാത്യു; ക്യാരക്ടർ പോസ്റ്റർ പുറത്ത്
രേഖാചിത്രം മുതൽ കളങ്കാവൽ വരെ; തലയെടുപ്പോടെ മോളിവുഡ്; 2025ലെ മികച്ച 10 മലയാള സിനിമകൾ