'കാവാലയ്യാ' ഗാനത്തിന് ചുവടുവെച്ച് നാദിറയും.

അടുത്തിടെ ഹിറ്റായ ഗാനമാണ് രജനികാന്ത് ചിത്രം ജയിലറിലെ കാവാലയ്യാ. തമന്നയുടെ തകര്‍പ്പൻ ഡാൻസും ആകര്‍ഷണമായിരുന്നു. തമന്നയുടെ ഡാൻസ് സ്റ്റെപ്പുകള്‍ ഓണ്‍ലൈനില്‍ തരംഗമായി മാറിയിരുന്നു. ബിഗ് ബോസ് താരം നാദിറയും ചിത്രത്തിലെ ഗാനത്തിന് ചുവടുവെച്ചിരിക്കുകുകയാണ് ഇപ്പോള്‍.

അരുണ്‍രാജ കാമരാജ് ആയിരുന്നു ഗാനരചന. ശില്‍പ റാവുവും അനിരുദ്ധ് രവിചന്ദെറും ചിത്രത്തിലെ ഹിറ്റ് ഗാനം ആലപിച്ചിരിക്കുന്നു. 'ഹുക്കും' എന്ന ഗാനം രജനികാന്ത് ചിത്രത്തിലേതായി ഹിറ്റായിരുന്നു. ആരാധകരെ ആവേശത്തിരയിലെത്തിക്കുന്ന തരത്തിലുള്ള ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്.

View post on Instagram

നെല്‍സണ്‍ ഒരുക്കുന്ന 'ജയിലര്‍' എന്ന ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ ജയിലറുടെ വേഷത്തിലാണ് രജനികാന്ത് എത്തുക. 'മുത്തുവേല്‍ പാണ്ഡ്യന്‍' എന്നാണ് രജനി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ചിത്രത്തിന്‍റെ തിരക്കഥയും നെല്‍സണ്‍ ദിലീപ്‍കുമാറിന്റേതാണ്. തിരക്കഥയില്‍ തന്‍റേതായ സ്വാതന്ത്ര്യമെടുക്കാന്‍ നെല്‍സണിന് രജനികാന്ത് അനുവാദം നല്‍കിയിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സണ്‍ പിക്ചേഴ്‍സിന്റെ ബാനറിലാണ് നിര്‍മാണം. കലാനിധി മാരനാണ് ചിത്രം നിര്‍മിക്കുന്നത്. രജനികാന്തും നെല്‍സണും ഒന്നിക്കുന്ന ആദ്യ ചിത്രമാണ് 'ജയിലര്‍'.

അനിരുദ്ധ് രവിചന്ദറിന്റെ സംഗീത സംവിധാനത്തിലുള്ള ചിത്രത്തില്‍ മോഹൻലാല്‍, ശിവരാജ് കുമാര്‍ എന്നിവര്‍ അതിഥി വേഷത്തില്‍ എത്തുമ്പോള്‍ രമ്യാ കൃഷ്‍ണൻ, കിഷോര്‍, ജാക്കി ഷ്രോഫ്, സുനില്‍, വസന്ത് രവി, മിര്‍ണ മേനോൻ, ജി മാരിമുത്ത്, പ്രഭാകര്‍ ശരവണൻ, മിഥുൻ, നാഗേന്ദ്ര ബാബു, റിത്വുക്, അര്‍ഷാദ് തുടങ്ങിയവരും പ്രധാന വേഷത്തില്‍ ഉണ്ടാകും. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ. വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രാഹണം. 'അണ്ണാത്തെ'യ്ക്കുശേഷം എത്തുന്ന രജനികാന്ത് ചിത്രം ആണ് എന്നതിനാല്‍ കോളിവുഡ് കാത്തിരിക്കുന്ന പ്രധാന പ്രോജക്റ്റുകളുടെ നിരയില്‍ 'ജയിലര്‍' ഇതിനകം തന്നെ ഇടംപിടിച്ചിട്ടുണ്ട്.

Read More: 'ചാരുലത'യ്‍ക്ക് പുതു വ്യഖ്യാനം, പരീക്ഷണ ഫോട്ടോയുമായി നിത്യ മേനൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക