
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളിലൊന്നാണ് നടി അപ്‍സര. സാന്ത്വനം സീരിയലിലെ പ്രതിനായക കഥാപാത്രം ജയന്തിയെ അവതരിപ്പിച്ച് പ്രേക്ഷകശ്രദ്ധ നേടിയ അപ്‌സര, പിന്നീട് ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ മത്സരാര്‍ത്ഥി എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടു. ജയന്തിയെ അവതരിപ്പിക്കുമ്പോൾ തനിക്ക് 25 വയസേ പ്രായമുണ്ടായിരുന്നുള്ളൂ എന്ന് പറയുകയാണ് അപ്സര. ഇത്രയും പ്രായമുള്ള കഥാപാത്രമാണെന്നറിഞ്ഞപ്പോൾ ആദ്യം വിഷമമായിരുന്നെന്നും താരം പറയുന്നു.
''അന്നെനിക്ക് 25 വയസേയുണ്ടായിരുന്നുള്ളൂ. 42 വയസുള്ള ക്യാരക്ടറായിരുന്നു. ലൊക്കേഷനിലെത്തിയപ്പോഴാണ് ഇത്രയും പ്രായമുള്ള കഥാപാത്രമാണെന്ന് അറിയുന്നത്. തിരിച്ചുപോവാനും പറ്റുന്നില്ല. ആകെ പെട്ടുപോയൊരു അവസ്ഥയായിരുന്നു. നെഗറ്റീവ് ടച്ചുള്ള ക്യാരക്ടറാണെന്ന് പറഞ്ഞിരുന്നു. റേറ്റിംഗിലൊക്കെ ഏറെ മുന്നിലായിരുന്നു പരമ്പര. ജയന്തി വരുന്ന ദിവസമൊക്കെ നല്ല റേറ്റിംഗായിരുന്നു. മൂന്ന് മാസം വരെ ഞാന്‍ ഒട്ടും ഹാപ്പിയല്ലായിരുന്നു. എന്റെ പക്വതക്കുറവ് കൊണ്ടായിരിക്കാം. അത്രയും പ്രായമായിട്ടുള്ള ക്യാരക്ടറാണല്ലോ ചെയ്യുന്നതെന്ന വിഷമത്തിലായിരുന്നു അപ്പോഴും ഞാന്‍.
എന്ത് രസമായിട്ടാണ് ചെയ്യുന്നതെന്ന് കൂടെയുള്ളവരും, പുറത്തുള്ളവരുമൊക്കെ പറഞ്ഞ് തുടങ്ങിയപ്പോഴാണ് ഇത് നിസാരമല്ല എന്ന് മനസിലാക്കിയത്. അപ്‌സര ഒരു സീനിലാണെങ്കിലും ഗംഭീരം എന്നായിരുന്നു എല്ലാവരും പറഞ്ഞത്. എല്ലാവരെക്കൊണ്ടും നല്ലത് എന്ന് പറയിപ്പിക്കുന്നത് വരെ ഡയറക്ടര്‍ ചെയ്യിപ്പിക്കുമായിരുന്നു. പിന്നെപ്പിന്നെ ഞാനും അത് എന്‍ജോയ് ചെയ്ത് തുടങ്ങി. എന്ത് ചെയ്താലും പെര്‍ഫക്ഷനായി ചെയ്യണമെന്ന് പഠിച്ചതും, ശീലിച്ചതും അതിലൂടെയായിരുന്നു. ഞാന്‍ ഡാന്‍സ് പെര്‍ഫോമന്‍സ് ചെയ്യാറുണ്ട്. അതിന് മുന്‍പ് നല്ല ടെന്‍ഷനാവും. എന്തിനാണ് ഇങ്ങനെ ടെന്‍ഷനടിക്കുന്നത്. പെര്‍ഫോം ചെയ്യാറുള്ളതല്ലേ എന്നൊക്കെ എല്ലാവരും ചോദിക്കും. ഞാന്‍ അത്രയും പെര്‍ഫെക്റ്റാക്കാന്‍ നോക്കും. നന്നായി എന്ന് എല്ലാവരും പറയുമ്പോള്‍ കിട്ടുന്ന സംതൃപ്തി പറഞ്ഞറിയിക്കാനാവുന്നതല്ല'', മൈൽസ്റ്റോൺ മേക്കേഴ്സിനു നൽകിയ അഭിമുഖത്തിൽ അപ്സര പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ