ഭാര്യക്കൊപ്പം തകര്‍പ്പൻ ഡാൻസുമായി അര്‍ജുൻ അശോകൻ- വീഡിയോ

Published : Feb 12, 2023, 03:53 PM IST
ഭാര്യക്കൊപ്പം തകര്‍പ്പൻ ഡാൻസുമായി അര്‍ജുൻ അശോകൻ- വീഡിയോ

Synopsis

വിവാഹ ചടങ്ങിനിടെ നൃത്തം ചെയ്യുന്നതിന്റെ വീഡിയോയാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്.

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട യുവതാരങ്ങളില്‍ ഒരാളാണ് അര്‍ജുൻ അശോകൻ. ഒന്നിനൊന്ന് വ്യത്യസ്‍തമായ കഥാപാത്രങ്ങള്‍ അവതരിപ്പിക്കാൻ ശ്രദ്ധ കാട്ടുന്ന അര്‍ജുൻ അശോകൻ യുവ നായകനിരയില്‍ തിളങ്ങുുകയാണ്. ഇപ്പോഴിതാ അര്‍ജുൻ അശോകന്റെ ഡാൻസ് വീഡിയോയാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. വിവാഹ വേദിയില്‍ നൃത്തം ചെയ്യുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്.

ഭാര്യ നിഖിതയും അര്‍ജുനൊപ്പം വീഡിയോയിലുണ്ട്. നിഖിതയുടെ സഹോദരൻ നിഖിലിന്റെ വിവാഹത്തിന്റെ സംഗീത് നൈറ്റില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഇൻഫോ പാര്‍ക്കില്‍ ഉദ്യോഗസ്ഥയായ നിഖിത ഗണേശുമായുള്ള അര്‍ജുന്റെ വിവാഹം 2018ലായിരുന്നു. അര്‍ജുനും നിഖിതയ്‍ക്കും അൻവിയെന്ന മകളുമുണ്ട്.

ഇനി 'പ്രണയ വിലാസം' എന്ന സിനിമയാണ് അര്‍ജുൻ അശോകന്റേതായി റിലീസ് ചെയ്യാനുള്ളത്. അനശ്വര രാജൻ ചിത്രത്തില്‍ നായികയാകുന്നു. നിഖില്‍ മുരളിയാണ് ചിത്രത്തിന്റെ സംവിധാനം. ജ്യോതിഷ് എം, സുനു എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതുന്നത്.

'സൂപ്പര്‍ ശരണ്യ'യിലെ ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ച മമിതയും ചിത്രത്തിലുണ്ട്. മിയ, ഹക്കിം ഷാ, മനോജ് കെ യു എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ഷിനോസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഷാൻ റഹ്‍മാൻ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. സിബി ചവറ, രഞ്‍ജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. അര്‍ജുൻ അശോകൻ നായകനാകുന്ന പുതിയ ചിത്രത്തിന്റെ കലാ സംവിധാനം രാജേഷ് പി വേലായുധൻ ആണ്. ഗാനരചന സുഹൈല്‍ കോയ, മനു മഞ്‍ജിത്ത്, വിനായക് ശശികുമാര്‍. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ഷബീര്‍ ആണ്. ചിത്രസംയോജനം ബിനു നെപ്പോളളിയൻ ആണ്. കളറിസ്റ്റ് ലിജു പ്രഭാകര്‍. മേക്ക് അപ്പ് റോണക്സ് സേവ്യര്‍. പിആര്‍ഒ എ എസ് ദിനേശ്.

Read More: ചിരി നിറവില്‍ അജിത്ത്, സന്തോഷത്തിന്റെ കാരണം എന്തെന്ന് തിരക്കി ആരാധകര്‍

PREV
Read more Articles on
click me!

Recommended Stories

'12 വയസില്‍ കണ്ട പയ്യനല്ല ഞാൻ, മീനാക്ഷി യുകെയിൽ സെറ്റിൽഡ്'; വിശേഷം പറഞ്ഞ് 'തട്ടീം മുട്ടീം' നടൻ
കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ അഞ്ച് വിയറ്റ്‌നാം ചിത്രങ്ങള്‍