'തുനിവ്' ആണ് അജിത്തിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.
തമിഴ് ആരാധകര്‍ക്ക് ആഘോഷമാണ് എന്നും. ഔദ്യോഗിക ഫാൻസ് അസോസിയേഷനുകളില്ലെങ്കിലും അജിത്ത് എന്നും സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കാറുള്ളതും അതുകൊണ്ടാണ്. അജിത്തിന്റെ ഓരോ വിശേഷത്തിനും ആരാധകര്‍ ഓണ്‍ലൈനില്‍ വൻ പ്രചാരം കൊടുക്കാറുണ്ട്. ഇപ്പോഴിതാ അജിത്തിന്റെ മനോഹരമായ ഒരു ഫോട്ടോയാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്.
സ്‍കോട്‍ലാൻഡില്‍ നിന്ന് എടുത്തത് ആണെന്ന് പറയപ്പെടുന്ന ഫോട്ടോയില്‍ മനോഹരമായി ചിരിക്കുന്ന അജിത്തിനെ കാണാം. എന്താണ് ഇത്രയും സന്തോഷത്തിന് കാരണം എന്നാണ് കമന്റുകളിലൂടെ ആരാധകര്‍ ചോദിക്കുന്നത്. 'തുനിവ്' ആണ് അജിത്തിന്റേതായി ഏറ്റും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. എച്ച് വിനോദ് സംവിധാനം ചെയ്‍ത ചിത്രം വൻ ഹിറ്റായിരുന്നു.
എച്ച് വിനോദ് തന്നെ തിരക്കഥയുമെഴുതിയ ചിത്രമാണ് 'തുനിവ്'. 'തുനിവ്' ഇതിനകം തന്നെ 200 കോടി ക്ലബില്‍ എത്തിയിരുന്നു. 'വിശ്വാസം', 'വലിമൈ' എന്നിവയാണ് അജിത്ത് ചിത്രങ്ങളില്‍ ഇതിനു മുമ്പ് 200 കോടിയിലധികം കളക്ഷൻ നേടിയത്. ബോണി കപൂറാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
ഹിറ്റ്‍മേക്കര്‍ അറ്റ്‍ലി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അജിത്ത് ഇനി നായകനാകുക എന്നാണ് റിപ്പോര്‍ട്ട്. ദേശീയ അവാര്‍ഡ് ജേതാവ് സുധ കൊങ്ങര പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജിത്ത് നായകനായേക്കുമെന്നും ഒരു റിപ്പോര്‍ട്ടുണ്ട്.സംവിധായകൻ ശ്രീ ഗണേഷ് അജിത്തുമായി പുതിയ സിനിമ സംബന്ധിച്ച് ചര്‍ച്ചകളിലാണെന്ന വാര്‍ത്തയും ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്. 'കുരുതി ആട്ട'ത്തിന്റെ സംവിധായകനാണ് ശ്രീ ഗണേഷ്. മിസ്‍കിന്റെ സഹസംവിധായകനായിരുന്നു ശ്രീ ഗണേഷ്. 'തോട്ടക്കള്‍' ആണ് ശ്രീ ഗണേഷിന്റെ ആദ്യത്തെ ചിത്രം. 2017ലാണ് ആദ്യ ചിത്രം പുറത്തിറങ്ങിയത്. ശ്രീ ഗണേഷിന്റെ രണ്ടാമത്തെ ചിത്രം അടുത്തിടെ പുറത്തിറങ്ങിയ 'കുരുതി ആട്ടം' ആണ്. അഥര്‍വ നായകനായ ചിത്രത്തില്‍ നിരവധി അജിത്ത് റെഫറൻസുകളുമുണ്ട്. അതിനാല്‍ അജിത്തും ശ്രീ ഗണേഷും ഒന്നിക്കുന്ന വാര്‍ത്തയ്‍ക്ക് ആരാധകര്‍ക്കിടയില്‍ വലിയ പ്രചാരം ലഭിച്ചിരിക്കുകയാണ്.
Read More: പ്രണയ ദിനം ആഘോഷിക്കാൻ നാനി ചിത്രത്തിലെ ഗാനം, പ്രൊമൊ പുറത്ത്
