
വൻ വിജയമായ 'സൂപ്പര്‍ ശരണ്യ'ക്ക് ശേഷം അര്‍ജുൻ അശോകനും അനശ്വര രാജനും വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്ത ശ്രദ്ധയാകര്‍ഷിച്ചിരുന്നു. 'പ്രണയ വിലാസം' എന്ന പുതിയ ചിത്രത്തിനായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയുമാണ്. നിഖില്‍ മുരളിയാണ് ചിത്രത്തിന്റെ സംവിധാനം. ജ്യോതിഷ് എം, സുനു എന്നിവര്‍ ചേര്‍ന്ന് തിരക്കഥ എഴുതുന്ന 'പ്രണയ വിലാസ'ത്തിലെ മനോഹരമായ ഒരു ഗാനം പുറത്തുവിട്ടു.
ഷാൻ റഹ്‍മാന്റെ സംഗീത സംവിധാനത്തിലുള്ള ചിത്രത്തില്‍ ജി വേണുഗോപാലാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിലെ ഗാനത്തിന്റെ പ്രത്യേകതകളെ കുറിച്ച് സംഗീത സംവിധായകനും ഗായകനും സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. ഷിനോസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. മമിത, മിയ, ഹക്കിം ഷാ, മനോജ് കെ യു എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. സിബി ചവറ, രഞ്‍ജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. അര്‍ജുൻ അശോകൻ നായകനാകുന്ന പുതിയ ചിത്രത്തിന്റെ കലാ സംവിധാനം രാജേഷ് പി വേലായുധൻ ആണ്. ഗാനരചന സുഹൈല്‍ കോയ, മനു മഞ്‍ജിത്ത്, വിനായക് ശശികുമാര്‍. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ഷബീര്‍ ആണ്. ചിത്രസംയോജനം ബിനു നെപ്പോളിയൻ ആണ്. കളറിസ്റ്റ് ലിജു പ്രഭാകര്‍. മേക്ക് അപ്പ് റോണക്സ് സേവ്യര്‍. പിആര്‍ഒ എ എസ് ദിനേശ്.
'സൂപ്പര്‍ ശരണ്യ' എന്ന ചിത്രത്തിന്റെ സംവിധായകൻ ഗിരീഷ് എ ഡിയായിരുന്നു. കോളേജ് റൊമാന്റിക് ചിത്രമായിരുന്നു ഇത്. ഗിരീഷ് എ ഡി അനശ്വ രാജന്റെ ചിത്രത്തിന്റെ നിര്‍മാണത്തിലും പങ്കാളിയായിരുന്നു. വിനീസ് വിശ്വം, മണികണ്ഠൻ പട്ടാമ്പി, സജിൻ ചെറുകയില്‍, വരുണ്‍ ധാരാ, വിനീത് വാസുദേവൻ, സ്‍നേഹ ബാബു, ജ്യോതി വിജയകുമാര്‍ കീര്‍ത്തന ശ്രീകുമാര്‍, അനഘ ബിജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചു.
സൗണ്ട് മിക്സിംഗ് വിഷ്‍ണു സുജാതനായിരുന്നു. കെ സി സിദ്ധാര്‍ത്ഥനും, ശങ്കരൻ എ എസുമായിരുന്നു സൗണ്ട് ഡിസൈൻ. സജിത്ത് പുരുഷൻ ഛായാഗ്രാഹണവും നിര്‍വഹിച്ചു. ഗിരീഷ് എ ഡി തന്നെയായിരുന്നു ചിത്രത്തിന്റെ തിരക്കഥയും എഴുതിയത്.
Read More: ആമിര്‍ ഖാന്റെ തമാശ കേട്ട് പൊട്ടിച്ചിരിച്ച് പൃഥ്വിരാജ്, ഫോട്ടോ പുറത്തുവിട്ട് താരം