കണ്ടാല്‍ പോലും തിരിച്ചറിയാന്‍ കഴിയാത്ത മേക്ക് ഓവറില്‍ താരം; പരിഹസിച്ചയാള്‍ക്ക് ഹൃദയം നിറക്കുന്ന മറുപടിയും.!

Published : Feb 16, 2023, 12:25 PM IST
 കണ്ടാല്‍ പോലും തിരിച്ചറിയാന്‍ കഴിയാത്ത മേക്ക് ഓവറില്‍ താരം; പരിഹസിച്ചയാള്‍ക്ക് ഹൃദയം നിറക്കുന്ന മറുപടിയും.!

Synopsis

ശരിക്കും ധര്‍മേന്ദ്രയെ മനസിലാകുന്നില്ലെന്നാണ് ആരാധകര്‍ പലരും ഇതില്‍ കമന്‍റ് ചെയ്തത്. എന്തൊരു മേക്കോവര്‍ എന്ന് പല ആരാധകരും ട്വിറ്ററില്‍ കുറിച്ചു. 

മുംബൈ: ഇതിഹാസ താരം ധര്‍മേന്ദ്ര തന്‍റെ അവശതകള്‍ എല്ലാം മറന്ന് ഇപ്പോഴും ലഭിക്കുന്ന വേഷങ്ങളില്‍ അഭിനയിക്കാറുണ്ട്. താജ് എന്ന വെബ് സീരിസിലാണ് ഒരു കാലത്ത് ബോളിവുഡിലെ ആക്ഷന്‍ ഹീറോയായിരുന്ന ധര്‍മേന്ദ്ര ഇപ്പോള്‍ അഭിനയിക്കുന്നത്. ഈ വെബ് സീരിസില്‍ ഒരു സൂഫി സന്യാസിയുടെ വേഷത്തിലാണ് താരം എത്തുന്നത്.

തന്‍റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഇത് സംബന്ധിച്ച വിവരം ധര്‍മേന്ദ്ര പങ്കുവച്ചിരുന്നു. നീണ്ട മേലങ്കിയും തലപ്പാവും വെളുത്ത താടിയും ധരിച്ച് ഒരു സൂഫി വര്യന്‍റെ വേഷത്തിലുള്ള തന്‍റെ വേഷം പങ്കുവച്ച്  ധര്‍മേന്ദ്ര ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചു. സുഹൃത്തുക്കളേ, താജ് - റോയൽ ബ്ലഡ് എന്ന സീരിസില്‍ ഞാൻ ഷെയ്ഖ് സലിം ചിഷ്തി എന്ന ഒരു സൂഫി സന്യാസിയായി അഭിനയിക്കുന്നു. ചെറുതും എന്നാൽ പ്രധാനപ്പെട്ടതുമായ ഒരു റോളാണ് ഇത്. നിങ്ങളുടെ ആശംസകൾ വേണം.

ശരിക്കും ധര്‍മേന്ദ്രയെ മനസിലാകുന്നില്ലെന്നാണ് ആരാധകര്‍ പലരും ഇതില്‍ കമന്‍റ് ചെയ്തത്. എന്തൊരു മേക്കോവര്‍ എന്ന് പല ആരാധകരും ട്വിറ്ററില്‍ കുറിച്ചു. ഈ വാര്‍ദ്ധക്യ കാലത്തും അഭിനയത്തോട് താരം കാണിക്കുന്ന ഉത്സാഹമാണ് ചിലര്‍ ചൂണ്ടികാണിച്ചത്. എന്നാല്‍ ധര്‍മേന്ദ്രയുടെ ഈ ലുക്കിനെ മോശമായി എടുത്തവരും ഉണ്ട്. വൈഷ്ണവ് എന്ന അക്കൗണ്ടില്‍ നിന്നുവന്ന ഒരു ട്വീറ്റില്‍. എന്തിനാണ് നിങ്ങള്‍ ഇത്ര കഷ്ടപ്പെട്ട് അഭിനേതാവായി നില്‍ക്കുന്നത് എന്നാണ് ചോദ്യം വന്നത്. 

എന്നാല്‍ ഇതിന് ധര്‍മേന്ദ്ര തന്‍റെ അക്കൗണ്ടിലൂടെ നല്‍കിയ മറുപടിയാണ ട്വിറ്ററില്‍ ചര്‍ച്ചയായത്. "വൈഷ്ണവ് ജീവിതം തന്നെ ഒരു തരത്തില്‍ മനോഹരമായ ഒരു കഷ്ടപ്പെടലാണ്. ഞാനും നിങ്ങളും എല്ലാം ഇതില്‍ പൊരുതുന്നു. ഇതില്ലാതാകുന്നു എന്നത് നമ്മുടെ സ്വപ്നങ്ങളുടെ അവസാനമാണ്. അതായത് നമ്മുടെ ഈ മനോഹരമായ യാത്രയും അവസാനം" - തന്‍റെ അന്ത്യം വരെ അഭിനയിച്ചുകൊണ്ടിരിക്കും എന്നാണ് ധര്‍മേന്ദ്ര തന്‍റെ ട്വീറ്റിലൂടെ നല്‍കിയ മറുപടിയുടെ അര്‍ത്ഥം എന്നാണ് ട്വിറ്ററില്‍ അദ്ദേഹത്തിന്‍റെ ആരാധകര്‍ പറയുന്നത്. 

അതേ സമയം സീ5 ല്‍ സ്ട്രീം ചെയ്യാന്‍ ഒരുങ്ങുന്ന സീരിസാണ് താജ് - റോയൽ ബ്ലഡ്. യഥാർത്ഥ ചരിത്രത്തെ അടിസ്ഥാനനാക്കി. മുഗൾ സാമ്രാജ്യത്തിലെ അധികാര തര്‍ക്കങ്ങളും, ഉള്‍കളികളും പുറത്ത് എത്തിക്കുന്ന സീരിസാണ് ഇത്.  ധര്‍മേന്ദ്രയ്ക്ക് പുറമേ രാഹുല്‍ ബോസ്, നസിറുദ്ദീൻ ഷാ, സെറീന വഹാബ് എന്നിങ്ങനെ വലിയ താര നിര തന്നെ ഈ വെബ് സീരിസില്‍ അഭിനയിക്കുന്നുണ്ട്. 

'34 വർഷമായി, അന്ന് ​ഗൗരിക്ക് നൽകിയ പ്രണയ സമ്മാനം അതാണ്'; ഓർത്തെടുത്ത് ഷാരൂഖ്

വിവാദങ്ങളിൽ കളംപിടിച്ച 'ബേഷരം രംഗ്'; ആ വിവാദ ​ഗാനം വന്നത് ഇങ്ങനെ, കളക്ഷനിൽ കിങ്ങായി 'പഠാൻ'
 

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ