
നടിയും അവതാരകയുമായ ആര്യ ബഡായിയും മുൻ ബിഗ്ബോസ് താരവും ആർജെയുമായ സിബിനും വിവാഹിതരാകാൻ പോകുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസമാണ് ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ഇതിനിടെ, വിവാഹജീവിതത്തെക്കുറിച്ചുള്ള സങ്കൽപത്തെക്കുറിച്ച് ആര്യ മുൻപ് നൽകിയ അഭിമുഖവും ശ്രദ്ധിക്കപ്പെടുകയാണ്. ഇനി പ്രേമിക്കാനും ലിവിങ്ങ് ടുഗെദറിനും ഒന്നും ഇല്ലെന്നും കല്യാണം കഴിച്ച് സെറ്റിൽ ആകാനാണ് ആഗ്രഹിക്കുന്നത് എന്നുമാണ് ആര്യ അഭിമുഖത്തിൽ പറഞ്ഞത്.
''പ്രേമിച്ച്, ലിവിംഗ് ടുഗദർ ടെസ്റ്റ് ഒക്കെ നടത്തി ഒക്കെ ആണോ അല്ലയോ എന്നൊക്കെ പരീക്ഷിക്കാൻ ഇനി വയ്യ. ആ സമയം ഒക്കെ കഴിഞ്ഞു. ഇപ്പോൾ അങ്ങനെയൊരു മാനസികാവസ്ഥയിലല്ല. കല്യാണം കഴിച്ച് സെറ്റിൽ ആകണമെന്ന ചിന്ത രണ്ടുമൂന്ന് വർഷങ്ങളായുണ്ട്. വീട്ടുകാരും സുഹൃത്തുക്കളും ഒക്കെ പറയുന്നുണ്ട് സെറ്റിൽ ആകണമെന്ന്. കൂടെയുള്ളവരുടെയെല്ലാം വിവാഹം കഴിഞ്ഞ് കുടുംബമായി ജീവിക്കുന്നു ഈ കുട്ടി മാത്രം എന്താ ഇങ്ങനെ നടക്കുന്നത് എന്നണ് അവർ ചോദിക്കുന്നത്. കംപാനിയൻഷിപ്പും വിവാഹജീവിതവുമൊക്കെ ഇഷ്ടപ്പെടുന്നയാളാണ് ഞാൻ'', എന്നാണ് മുൻപ് കൗമുദി മൂവീസിനു നൽകിയ അഭിമുഖത്തിൽ ആര്യ പറഞ്ഞത്.
മകൾ ഖുഷിയോടും ഇക്കാര്യം സംസാരിച്ചിട്ടുണ്ട് എന്നും അമ്മ വിവാഹം കഴിക്കുന്നതിൽ അവളും സന്തോഷവതിയാണെന്നും ആര്യ പറഞ്ഞിരുന്നു. '' അമ്മക്കു ചേർന്ന ഒരാളെ കണ്ടെത്തിയാൽ വിവാഹം കഴിക്കുന്നതിൽ യാതൊരു കുഴപ്പവുമില്ല എന്നാണ് ഖുഷി എന്നോട് പറഞ്ഞിട്ടുള്ളത്. അവളുടെ അച്ഛൻ വേറെ വിവാഹമൊക്കെ കഴിച്ച് സന്തോഷമായി ജീവിക്കുന്നത് ഖുഷി കാണുന്നുണ്ട്. അമ്മയ്ക്കും അങ്ങനെ ഒരു ജീവിതം വേണമെന്ന് അവൾ ആഗ്രഹിക്കുന്നുണ്ട്'', എന്നും ആര്യ പറഞ്ഞിരുന്നു.
ആര്യയും സിബിനും തമ്മിലുള്ള ബന്ധത്തില്‍ മകള്‍ സന്തുഷ്ടയാണോ എന്ന ഇന്‍സ്റ്റഗ്രാമിലെ ക്യു ആന്റ് എ സെക്ഷനില്‍ വന്ന ചോദ്യത്തിനും ആര്യ കഴിഞ്ഞ ദിവസം മറുപടി നൽകിയിരുന്നു. സിബിനും തനിക്കുമൊപ്പമുള്ള ഖുശിയുടെ ചിത്രം പങ്കുവെച്ച് 'നിങ്ങള്‍ക്ക് എന്ത് തോന്നുന്നു?' എന്നാണ് ആര്യ ഈ ചോദ്യത്തിന് മറുപടി നൽകിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക