ആസിഫും കൂട്ടരും കേറിയങ്ങ് കൊളുത്തി, വിജയഭേരി മുഴക്കി 'കിഷ്‍കിന്ധാ കാണ്ഡം', തിയറ്റർ വിസിറ്റിൽ നിറഞ്ഞ കയ്യടി

Published : Sep 14, 2024, 09:50 PM ISTUpdated : Sep 14, 2024, 10:19 PM IST
ആസിഫും കൂട്ടരും കേറിയങ്ങ് കൊളുത്തി, വിജയഭേരി മുഴക്കി 'കിഷ്‍കിന്ധാ കാണ്ഡം', തിയറ്റർ വിസിറ്റിൽ നിറഞ്ഞ കയ്യടി

Synopsis

കളക്ഷനിൽ മികച്ച പ്രകടനമാണ് കിഷ്‍കിന്ധാ കാണ്ഡം കാഴ്ചവയ്ക്കുന്നത്.

തു എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടനാണ് ആസിഫ് അലി. കഥ തുടരുന്നു എന്ന ജയറാം ചിത്രത്തിലൂടെയാണ് ആസിഫ് ശ്രദ്ധനേടുന്നത്. പിന്നീട് ഇങ്ങോട്ട് ഒട്ടനവധി സിനിമകളിൽ ആസിഫ് നായകനായി തിളങ്ങി. സിനിമാ ജീവിതത്തിന്റെ പതിനഞ്ച് വർഷങ്ങൾ പൂർത്തിയാക്കിയ താരം ഇപ്പോൾ കരിയറിലെ പീക്ക് ലെവലിൽ നിൽക്കുകയാണെന്ന് നിസംശയം പറയാനാകും. അടുത്തിടെ ഇറങ്ങിയ സിനിമകൾ എല്ലാം മികച്ച വിജയം നേടുക മാത്രമല്ല പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങുകയും ചെയ്തു. 'കിഷ്‍കിന്ധാ കാണ്ഡം' എന്ന ചിത്രമാണ് ആസിഫിന്റേതായി നിലവിൽ റിലീസ് ചെയ്തിരിക്കുന്നത്. 

ഓണം റിലീസായി തിയറ്ററുകളിൽ എത്തിയ കിഷ്‍കിന്ധാ കാണ്ഡത്തിന് മികച്ച പ്രതികരണവും മൗത്ത് പബ്ലിസിറ്റിയുമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. റിട്ട. സൈനികോദ്യോ​ഗസ്ഥന്‍ അപ്പു പിള്ളയും അയാളുടെ മകനും വനം വകുപ്പില്‍ ജീവനക്കാരനുമായ അജയചന്ദ്രന്റെയും കഥ പറഞ്ഞ ചിത്രം മികച്ചൊരു ത്രില്ലർ അനുഭവമാണ് പ്രേക്ഷകർക്ക് നൽകുന്നത്. ചിത്രത്തെ പുകഴ്ത്തി കൊണ്ട് പ്രമുഖ സംവിധായകൻ അടക്കം രം​ഗത്ത് എത്തുന്നുണ്ട്. ഈ അവസരത്തിൽ പ്രമോഷന്റെ ഭാ​ഗമായി തിയറ്ററിൽ എത്തിയ ആസിഫിനും സംഘത്തിനും വൻ വരവേൽപ്പ് നൽകിയിരിക്കുകയാണ് പ്രേക്ഷകർ. 

തിരുവനന്തപുരത്തെ ശ്രീ തിയറ്ററിൽ ആയിരുന്നു ആസിഫ് അലി, അപർണ ബാലമുരളി, സംവിധായകൻ ദിന്‍ജിത്ത് അയ്യത്താന്‍ അടക്കമുള്ളവർ വിസിറ്റിങ്ങിന് എത്തിയത്. നിറഞ്ഞ കയ്യടികളോടെയാണ് സംഘത്തെ പ്രേക്ഷകർ സ്വീകരിച്ചതും. സിനിമ സ്വീകരിച്ച പ്രേക്ഷകരോട് നേരിട്ട് വന്ന് നന്ദി പറയാനാണ് തങ്ങൾ എത്തിയതെന്നും കാണാത്തവരുണ്ടെങ്കിൽ അവരോട് വന്ന് കാണാൻ പറയണമെന്നും ആസിഫ് അലി അഭ്യർത്ഥിച്ചു. 

ഇവർ ചിരിപ്പിക്കുമോ സീരിയസാകുമോ? ബേസിലിന് നായിക നസ്രിയ; സൂക്ഷ്മദര്‍ശിനി പോസ്റ്റര്‍ എത്തി

അതേസമയം, കളക്ഷനിൽ മികച്ച പ്രകടനമാണ് കിഷ്‍കിന്ധാ കാണ്ഡം കാഴ്ചവയ്ക്കുന്നത്. ഓരോ ദിവസം കഴിയുന്തോറും കളക്ഷനിൽ വർദ്ധനവാണ് അനുഭവപ്പെടുന്നത്. ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം നാല്പത്തിയഞ്ച് ലക്ഷം രൂപയാണ് ആദ്യദിനം ചിത്രം നേടിയത്. എന്നാൽ രണ്ടാം ദിനം ആയപ്പോഴേക്കും അത് അറുപത്തി ആറ് ലക്ഷത്തിൽ എത്തി. അങ്ങനെ ആകെ മൊത്തം 1.23 കോടി ആ​ഗോളതലത്തിൽ രണ്ട് ദിവസത്തിൽ ചിത്രം നേടിയിട്ടുണ്ട്. മികച്ച മൗത്ത് പബ്ലിസിറ്റി ലഭിക്കുന്നതിനാൽ വരും ദിവസങ്ങൾ മികച്ച കളക്ഷൻ ചിത്രം നേടുമെന്നാണ് വിലയിരുത്തലുകൾ. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

 

PREV
click me!

Recommended Stories

കാന്ത ശരിക്കും നേടിയത് എത്ര?, ഒടിടി സ്‍ട്രീമിംഗും പ്രഖ്യാപിച്ചു
'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും