'ഒന്നല്ല, 40 സ്ത്രീകളെ തൃപ്തിപ്പെടുത്താൻ എനിക്ക് കഴിയും': വിമര്‍ശനങ്ങള്‍ക്ക് ബബ്ലൂ പൃഥ്വിരാജിന്‍റെ മറുപടി

Published : Dec 12, 2023, 06:59 PM ISTUpdated : Dec 12, 2023, 07:10 PM IST
'ഒന്നല്ല, 40 സ്ത്രീകളെ തൃപ്തിപ്പെടുത്താൻ എനിക്ക് കഴിയും': വിമര്‍ശനങ്ങള്‍ക്ക് ബബ്ലൂ പൃഥ്വിരാജിന്‍റെ മറുപടി

Synopsis

മകൻ ഓട്ടിസം മൂലം കഷ്ടപ്പെടുന്നത് കണ്ട് ഒൻപത് വർഷത്തോളം ഡിപ്രഷനിൽ ആയിരുന്നുവെന്നും ബബ്ലു പൃഥ്വിരാജ് പറയുന്നു.

തെന്നിന്ത്യയിലെ പ്രമുഖ അഭിനേതാവാണ് ബബ്ലൂ പൃഥ്വിരാജ്. നെ​ഗറ്റീവ് റോളുകളിലൂടെ സിനിമയിൽ എത്തിയ ബബ്ലൂ തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ നാകനായി എത്തിയ ലൈല ഓ ലൈല എന്ന മലയാള സിനിമയിലും ബബ്ലു അഭിനയിച്ചിട്ടുണ്ട്. അനിമലിലും ശ്രദ്ധേയ വേഷത്തിൽ അദ്ദേഹം എത്തിയിരുന്നു. ഇതിനിടെ ബബ്ലുവിന്റെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. 

നടനും ഭാ​ര്യ രുക്മിണി ശീതളും തമ്മിൽ വേർപിരിഞ്ഞെന്ന അഭ്യൂഹങ്ങളാണിത്. ആദ്യവിവാഹം പിരിഞ്ഞതിന് പിന്നാലെയാണ് 33 വയസുള്ള ശീതളിനെ ബബ്ലു വിവാഹം കഴിച്ചത്. കഴിഞ്ഞ വർഷം ആയിരുന്നു ഇത്. വിവാഹ മോചന വാർത്തകൾക്ക് പിന്നാലെ വലിയ തോതിൽ വിമർശനങ്ങൾ ഉയരുകയാണ്. നടൻ രംഗനാഥൻ നടനെതിരെ രം​ഗത്ത് എത്തിയത് ഏറെ ശ്രദ്ധനേടിയിരുന്നു. ആ​ദ്യ ഭാര്യയിൽ ബബ്ലുവിന് ഇരുപത്തി ഏഴ് വയസുള്ളൊരു മകനുണ്ട്. ഓട്ടിസം ബാധിച്ച ഇയാൾ നടനൊപ്പം ആണ് താമസം. അതുകൊണ്ട് തന്നെ വേണ്ടത്ര പരി​ഗണന ശീതളിന് കൊടുക്കാൻ സാധിക്കുന്നില്ലെന്നും അതാണ് വേർപിരിയലിന് കാരണമെന്നുമാണ് രംഗനാഥൻ പറഞ്ഞത്. ഇപ്പോഴിതാ ഇതിന് മറുപടിയുമായി ബബ്ലു തന്നെ രം​ഗത്ത് എത്തിയിരിക്കുകയാണ്. 

"എനിക്ക് ശീതളിനെ ശാരീരികമായി തൃപ്തിപ്പെടുത്താൻ കഴിയില്ല, അതുകൊണ്ടാണ് ഞങ്ങൾ പിരിയുന്നത് എന്നാണ് രം​ഗനാഥൻ പറഞ്ഞത്. അടുത്തകാലത്ത് അയാളെ ഒരു ബീച്ചിൽ വച്ച് കണ്ടിരുന്നു. നടക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് ആള്. ഇതിനിടെയാണ് ഒരു യുട്യൂബ് ചാനൽ തുടങ്ങിയത്. അതിൽ നല്ല രീതിയിൽ സംസാരിച്ചാൽ ആളുകൾ കാണില്ലെന്ന് അയാൾക്കറിയാം. അതുകൊണ്ട് ഇത്തരത്തിൽ വിഷം തുപ്പുന്നു. അതേ ആളുകൾ ശ്രദ്ധിക്കൂ", എന്നാണ് ബബ്ലു ഒരു യുട്യൂബ് ചാനലിനോട് പറഞ്ഞത്.  

"പിന്നെ.. ഒരു സ്ത്രീയെ തൃപ്‌തിപ്പെടുത്താൻ എനിക്ക് സാധിക്കും. ഒന്നല്ല 40 സ്ത്രീകളെ വരെ തൃപ്തിപ്പെടുത്താൻ എനിക്ക് കഴിയും. ഒരു സ്ത്രീയ്ക്ക് ഒപ്പം കഴിയുക എന്നത് ബ്രേക് ഫാസ്റ്റ് കഴിക്കുന്നത് പോലെയാണ്, അതെനിക്ക് എല്ലാ ദിവസവും വേണ്ടതാണ്. അതുകൊണ്ട് ഇനി ഇങ്ങനെ സംസാരിക്കരുത്", എന്നും രം​ഗനാഥനോടായി ബബ്ലു പറഞ്ഞു. 

'ഇനിമേൽ താൻഡാ ആരംഭം..', കാത്തിരിപ്പിന് വിരാമം, മാസായി രജനികാന്ത്; തലൈവർ 170ന് പേരായി

മകൻ ഓട്ടിസം മൂലം കഷ്ടപ്പെടുന്നത് കണ്ട് ഒൻപത് വർഷത്തോളം ഡിപ്രഷനിൽ ആയിരുന്നുവെന്നും ബബ്ലു പൃഥ്വിരാജ് പറയുന്നു. അന്ന സിനിമകളൊന്നും ചെയ്തില്ല. വസ്തുവകകൾ എല്ലാം വിറ്റുവെന്നും അവയിൽ നിന്നെല്ലാം ഇപ്പോഴാണ് തിരിച്ചുവരുന്നതെന്നും ബബ്ലു കൂട്ടിച്ചേർത്തു. മകന്റെ സന്തോഷത്തിന് സമയം കണ്ടെത്തുകയാണെന്നും അവന്റെ തമാശകൾ എന്നെ കുട്ടിക്കാലത്തേക്ക് കൊണ്ടുപോകുകയാണെന്നും നടൻ വ്യക്തമാക്കി. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
click me!

Recommended Stories

ഫെസ്റ്റിവല്‍ ഫേവറിറ്റ്സ് : ലോകശ്രദ്ധ നേടിയ ചിത്രങ്ങള്‍ക്ക് ഐ.എഫ്.എഫ്.കെ വേദിയാകും
2025ല്‍ ഗൂഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ സിനിമകൾ; ആദ്യ പത്തിൽ ഇടം പിടിച്ച് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ 'മാർക്കോ'