Latest Videos

'മീഡിയ കമ്പനി ഉടമ സത്യ'; ബാബു ആന്റണിയുടെ 'സാന്റാ മരിയ' കഥാപാത്രത്തെ കുറിച്ച് സംവിധായകന്‍

By Web TeamFirst Published Sep 15, 2021, 12:04 PM IST
Highlights

ഏറെനാളത്തെ ഇവേളയ്ക്കു ശേഷമാണ് ബാബു ആന്‍റണി മലയാളത്തിലേക്ക് നായകനായി തിരിച്ചെത്തുന്നത്. 

ബാബു ആന്റണി നായകനായി എത്തുന്ന പുതിയ ചിത്രമാണ് 'സാന്‍റാ മരിയ'. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം സംവിധാനം നവാഗതനായ വിനു വിജയ് ആണ്. ചിത്രത്തിൽ ഒരു മീഡിയ കമ്പനി ഉടമ ആയാണ് ബാബു ആന്റണി വേഷമിടുന്നതെന്ന് പറയുകയാണ് വിനു. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ ഇക്കാര്യം വെളിപ്പെടുത്തിയത്. ഒക്ടോബര്‍ അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. 

വിനു വിജയ്‌യുടെ വാക്കുകള്‍

ഒരു മീഡിയ കമ്പനി ഉടമയായ സത്യ എന്ന കഥാപാത്രത്തെയാണ് ബാബു അന്റണി അവതരിപ്പിക്കുന്നത്. ബിബിസി പോലുള്ള മാധ്യമസ്ഥാപത്തില്‍ ജോലി ചെയ്തിരുന്ന സത്യ സ്വാതന്ത്ര്യം ആഗ്രഹിച്ച് സ്വന്തമായി പ്രവര്‍ത്തിക്കുന്നു. ചിത്രത്തില്‍ ഒരു കൊലക്കേസില്‍ പൊലീസ് അന്വേഷണം നടക്കുകയും അതേ കേസില്‍ സത്യക്ക് താല്‍പര്യം ഉണ്ടാവുന്നതുമാണ് പശ്ചാത്തലം. കഥയുമായി ബാബു ആന്റണിയെ സമീപിക്കാന്‍ ഞങ്ങള്‍ക്ക് ഭയമായിരുന്നു. പ്രത്യേകിച്ച് മണിരത്‌നത്തെ പോലുള്ള ഒരു സംവിധായകന്‍ അദ്ദേഹത്തെ വച്ച് സിനിമ ചെയ്യുന്ന സാഹചര്യത്തില്‍. എങ്കിലും കഥ പറഞ്ഞു കഴിഞ്ഞപ്പോള്‍ സിനിമ ചെയ്യാമെന്ന് അദ്ദേഹം സമ്മതിച്ചു. ഈ ചിത്രത്തിലൂടെ ബാബു ആന്റണിയുടെ വിന്റേജ് ലുക്ക് കൊണ്ടുവരാന്‍ ഞങ്ങള്‍ ശ്രമിക്കുന്നുണ്ട്. ഡെനിം ധരിച്ച നീണ്ട മുടിയുള്ള താടിയുള്ള ലുക്കിലായിരിക്കും താരം എത്തുക. അദ്ദേഹം ഒരു ത്രില്ലര്‍ നായകനായി എത്തുമെന്ന് നിങ്ങള്‍ പ്രതീകിഷിക്കുമെന്ന് ഞങ്ങള്‍ക്കറിയാം എന്നാല്‍ അതിനെ കുറിച്ച് ഇപ്പോള്‍ ഒന്നു പറയന്‍ കഴിയില്ല.

ഡോണ്‍ ഗോഡ്‍ലി പ്രൊഡക്ഷന്‍സിന്‍റെ ബാനറിൽ ലീമോൻ ചിറ്റിലപ്പിള്ളിയാണ് നിർമ്മാണം. സംവിധായകനും തിരക്കഥാകൃത്തുമായ അമല്‍ കെ ജോബിയുടേതാണ് രചന. ഇർഷാദ്, അലൻസിയർ, റോണി ഡേവിഡ് രാജ്, വിജയ് നെല്ലിസ്, മഞ്ജു പിള്ള, അമേയ മാത്യു, ശാലിൻ സോയ, ഇടവേള ബാബു, ശ്രീജ നായർ, സിനിൽ സൈനുദ്ദീൻ തുടങ്ങിയവരും അഭിനയിക്കുന്നു. മലയാളത്തിലെ ഒരു സൂപ്പർ താരവും അതിഥി വേഷത്തില്‍ എത്തിയേക്കും.

ഏറെനാളത്തെ ഇവേളയ്ക്കു ശേഷമാണ് ബാബു ആന്‍റണി മലയാളത്തിലേക്ക് നായകനായി തിരിച്ചെത്തുന്നത്. ബാബു ആന്‍റണിയെ നായകനാക്കി ഒമര്‍ ലുലു പ്രഖ്യാപിച്ചിരിക്കുന്ന 'പവര്‍ സ്റ്റാറി'നു മുന്‍പ് ചിത്രീകരണം ആരംഭിക്കുന്നത് ഈ ചിത്രമായിരിക്കും. കൊച്ചിയിലും പരിസരപ്രദേശങ്ങളുമാണ് പ്രധാന ലൊക്കേഷൻ. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!