
കൊച്ചി: ഷെയ്ന്‍ നിഗത്തിനെതിരെ നിര്‍മ്മാതാക്കളുടെ സംഘടന അടക്കം നിസഹകരണം പ്രഖ്യാപിച്ചതില്‍ രണ്ട് വശമുണ്ടെന്ന് നടന്‍ ബാബുരാജ്. താര സംഘടനയായ അമ്മയുടെ ഭാരവാഹിയായ ബാബുരാജ് ഒരു അഭിമുഖത്തിലാണ് ഈ കാര്യം വ്യക്തമാക്കിയത്. അമ്മയില്‍ മെമ്പര്‍ഷിപ്പുള്ള താരങ്ങള്‍ വീണ്ടും വീണ്ടും പ്രശ്നമുണ്ടാക്കുമ്പോള്‍ അമ്മ എന്ത് ചെയ്യുന്നു എന്ന ഷെയിന്‍റെ വിഷയം ഉന്നയിച്ച് വന്ന ചോദ്യത്തിനായിരുന്നു ബാബുരാജിന്‍റെ മറുപടി.
പറയുമ്പോള്‍ എല്ലാം പറയണം. ഷെയ്ന്‍ നിഗത്തിന്‍റെ വിഷയത്തില്‍ രണ്ട് വശങ്ങളുണ്ട്. എന്നാല്‍ ഷെയ്ന്‍ നിഗത്തിന്‍റെ വിഷയം എനിക്ക് അവതരിപ്പിക്കാന്‍ കഴിഞ്ഞില്ല. ഷെയ്ന്‍റെ ഭാഗത്ത് നിന്നും ഒരു മെയില്‍ അവിടെ ചെന്നതോടെ ഞങ്ങള്‍ക്ക് പലതും പറയാന്‍ സാധിച്ചില്ല. ചര്‍ച്ചയ്ക്ക് മുന്‍പ് ഷെയ്നെ കേള്‍ക്കാനും പറ്റിയില്ല.
ഷെയ്ന്‍റെ ഭാഗത്ത് നിന്നും കേട്ടാല്‍ അതാണ് ശരിയെന്ന് പറയും, അവരുടെ ഭാഗത്ത് നിന്നും നോക്കിയാല്‍ അത് ശരിയാണെന്ന് തോന്നും. ക്രൂശിക്കപ്പെട്ടയാളെ വളഞ്ഞ് നിന്ന് ആക്രമിക്കും പോലയാണ് ഇതെന്ന് ബാബുരാജ് പറഞ്ഞു.
അതേ സമയം നടി നടന്മാര്‍ അമ്മയില്‍ അംഗത്വം എടുക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ബാബു രാജ് അഭിമുഖത്തില്‍ പരാമര്‍ശിച്ചിരുന്നു. മലയാള സിനിമാമേഖല നന്നാവണം അതിനായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി വിട്ടുവീഴ്ചയ്ക്ക് തയാറായെന്നാണ്യെന്ന് ബാബുരാജ് പറഞ്ഞത്.
പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പറയുന്ന പല കാര്യങ്ങളിലും സത്യമുണ്ട്. അതുകൊണ്ടാണ് അമ്മ സംഘടനയ്ക്ക് അവരുടെ മുൻപിൽ തലകുനിച്ചു നിൽക്കേണ്ടി വന്നത്. അമ്മയിലെ ഒരു അംഗത്തിന് വേണ്ടി വിട്ടുവീഴ്ച ചെയ്യേണ്ടി വന്നു. ഇൻഡസ്ട്രി നന്നാവണം എന്നുള്ളത് കൊണ്ടാണ് അങ്ങനെ ഒരു വിട്ടുവീഴ്ചയ്ക്ക് തയ്യാറായത്. ശ്രീനാഥ് ഭാസിയ്ക്ക് ഇപ്പോഴാണ് അമ്മയിൽ അംഗത്വം വേണമെന്ന് തോന്നുന്നത്. അതുകൊണ്ടായിരിക്കാം മെമ്പർഷിപ്പിനായി ഇപ്പോൾ അമ്മയിൽ ഓടിയെത്തിയത്.
അമ്മയില്‍ മെമ്പര്‍ഷിപ്പ് അംഗീകരിക്കുന്നത് എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് അവര്‍ക്ക് വീറ്റോ പവര്‍ ഉള്ള കാര്യമാണ് ഇത്. കമ്മിറ്റിയിലെ ആരെങ്കിലും എതിര്‍പ്പ് പറഞ്ഞാല്‍ മെമ്പര്‍ഷിപ്പ് നല്‍കില്ലെന്നും ബാബുരാജ് പറഞ്ഞു.
ഹൃദയം തുടിക്കും, അറിയാതെ കണ്ണീര്‍ അണിയും : മനസ് തൊട്ട് '2018’- റിവ്യൂ
മാസ് ആക്ഷന്‍ ത്രില്ലറുമായി സാന്ദ്ര തോമസ്; 'നല്ല നിലാവുള്ള രാത്രി' ട്രെയ്‍ലര്‍