
താരസംഘടനയായ 'അമ്മ'യുടെ ഭരണസമിതി രാജി വച്ചതിന് പിന്നാലെ പ്രസിഡന്റ് ആയിരുന്ന ശ്വേത മേനോന് എതിരെ നടൻ ബാബുരാജ്. വാർഷിക കണക്കുകളെല്ലാം തെറ്റായിരുന്നുവെന്നും കുടുംബസംഗമത്തിന്റെ 67 ലക്ഷം രൂപയുടെ കണക്ക് അതിൽ രേഖപ്പെടുത്തിയിരുന്നില്ലെന്നും ബാബുരാജ് പറയുന്നു. ഇത്രയും കാലം വുമൺ കാർഡ് ഇറക്കി കളിക്കുകയായിരുന്നുവെന്നും അതിവിടെ തന്നെ പൊളിച്ചടുക്കി എന്നും ബാബുരാജ് പറഞ്ഞു. അൻസിബയുടെ പരാതി കേൾക്കേണ്ടത് ശ്വേതയായിരുന്നു. നത്തിംഗ് ടു ഡു വിത്ത് അമ്മ എന്നു പറയുന്ന പ്രസിഡണ്ടിനെ കൊണ്ട് എങ്ങനെ സ്ത്രീകൾക്ക് നീതി കിട്ടും എന്നും ബാബുരാജ് ചോദിക്കുന്നു. ജനറൽ ബോഡി എന്ത് തീരുമാനിക്കുന്നുവോ അതിനൊപ്പം താൻ നിൽക്കുമെന്നാണ് മോഹൻലാൽ പറഞ്ഞതെന്നും നടൻ അറിയിച്ചു.
ബാബുരാജിന്റെ വാക്കുകൾ ഇങ്ങനെ
ഇന്നിവിടെ പാസാക്കാന്‍ നിന്ന കണക്കുകളുടെ ഉത്തവാദിത്വം ട്രഷറര്‍ ഏറ്റെടുത്തില്ല. കണക്കുകള്‍ ശരിയല്ല. റിപ്പോര്‍ട്ട് പാസായില്ല. അവര്‍ പല പ്രാവശ്യം കെഞ്ചി ചോദിച്ചപ്പോള്‍ കുറച്ച് പേര്‍ കൈ പൊക്കി. പിന്നീട് ഒരംഗം പോലും കൈ പൊക്കിയില്ല. അപ്പോള്‍ അവരെന്താണ് ചെയ്ത് വച്ചേക്കുന്നതെന്ന് നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേ ഉള്ളൂ. ഇത്രയും നാള്‍ അവര്‍ വുമൺ കാര്‍ഡ് ഇറക്കി കളിക്കുകയായിരുന്നു. എന്തെങ്കിലും പറഞ്ഞാല്‍ ഉടന്‍ തന്നെ സ്ത്രീകളാണെന്ന് പറയും. അതിവിടെ തന്നെ പൊളിച്ചടുക്കിയിട്ടുണ്ട്. അന്‍സിബ അവസാനം സംസാരിച്ചപ്പോള്‍ എല്ലാവരുടേയും കണ്ണ് നിറഞ്ഞു. സ്ത്രീകള്‍ക്ക് തന്നെ ഇത്രയധികം ഉപദ്രവം നടത്തിക്കൊണ്ടിരുന്ന ഈ ഒരു കമ്മിറ്റി അവര്‍ തന്നെ രാജിവച്ച് പോകുകയാണ് ഉണ്ടായത്. വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഉത്തരാവാദിത്വം ഏറ്റെടുക്കില്ലെന്ന് ട്രഷറര്‍ തന്നെ പറഞ്ഞു.
ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ്മാരും, വക്കീലന്മാരും കൈ ഒഴിഞ്ഞു. സംഘടനയില്‍ ഒരാള് പോലും കുറ്റാരോപിതരായി ഇല്ലല്ലോ. ശ്വേതയ്ക്ക് എന്തും പറയാം. അതിന് മറുപടി അന്‍സിബ എന്താണ് പറഞ്ഞതെന്ന് കേട്ടാല്‍ മതി. അവരുടെ പരാതി കേള്‍ക്കേണ്ടത് ശ്വേത ആയിരുന്നു. നത്തിംഗ് ടു ഡു വിത്ത് അമ്മ എന്ന് പറയുന്ന ഒരു പ്രസിഡന്‍റിനെ കൊണ്ട് എങ്ങനെയാണ് സ്ത്രീകള്‍ക്ക് സുരക്ഷ കിട്ടുക. ഇവിടെ വുമണ്‍ കാര്‍ഡ് അല്ല വേണ്ടത്. കുക്കുവും ശ്വേതയും ഇന്ന് ഭയങ്കര ഐക്യത്തിലായിരുന്നു. കപടമല്ലേ ഇവരീക്കാണിക്കുന്നത്. അങ്ങനെ ഒന്നും സംഘടനയെ മുന്നോട്ട് കൊണ്ടുപോകാന്‍ പറ്റില്ല. രമേഷ് പിഷാരടി നയിക്കുന്ന അഡ്ഹോക് കമ്മിറ്റി വന്നിട്ടുണ്ട്. അതില്‍ ഗണേഷ് കുമാറൊക്കെ ഉണ്ട്. ടിനി ടോമിന്റെയും അൻസിബയുടെയും പരാതികൾ ഞങ്ങൾ ഉണ്ടായിരുന്നെങ്കിൽ കൈ കൊടുത്ത് പിരിഞ്ഞേനെ. അത് എണ്ണ ഒഴിച്ചു ആളിക്കത്തിച്ചത് ശ്വേതയും സംഘവുമാണ്. സ്വന്തം കാര്യങ്ങള്‍ക്കും ലാഭത്തിനും വേണ്ടി ചെയ്ത കാര്യങ്ങളാണ് ഈ കാണുന്നത്. കുടുംബ സംഗമത്തിന്റെ 67 ലക്ഷം രൂപയുടെ കണക്ക് ഇവിടെ പറഞ്ഞിട്ടില്ല. ജനറൽ ബോഡി എന്ത് തീരുമാനിക്കുന്നുവോ അതിനൊപ്പം താൻ നിൽക്കുമെന്നാണ് ലാലേട്ടൻ പറഞ്ഞിരിക്കുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ