
മകൾക്ക് എം.ബി.ബി.എസ് ലഭിച്ച സന്തോഷം പങ്കുവച്ച് നടൻ ബൈജു സന്തോഷ്. ഡോക്ടർ സോമർവെൽ മെമ്മോറിയൽ ഹോസ്പിറ്റലിൽ നിന്നുമാണ് ഐശ്വര്യ നേട്ടം സ്വന്തമാക്കിയത്. ഈ വിജയം അകാലത്തിൽ പൊലിഞ്ഞ ഡോ. വന്ദനക്ക് സമർപ്പിക്കുന്നുവെന്ന് ബൈജു കുറിച്ചു. മകളുടെ ഫോട്ടോയും സർട്ടിഫിക്കറ്റും ബൈജു പങ്കുവച്ചിട്ടുണ്ട്.
'എന്റെ മകൾ ഐശ്വര്യ സന്തോഷിനു Dr. സോമർവെൽ മെമ്മോറിയൽ ഹോസ്പിറ്റലിൽ നിന്നും MBBS ബിരുദം ലഭിച്ചു. ഇതോടൊപ്പം ബിരുദം ലഭിച്ച മുഴുവൻ സഹപാഠികൾക്കും ആശംസകൾ അറിയിക്കുന്നു. കൂടാതെ ഈ അവസരത്തിൽ അകാലത്തിൽ പൊലിഞ്ഞു പോയ Dr. വന്ദനക്ക് ഈ വിജയം ദു:ഖത്തോടുകൂടി സമർപ്പിക്കുന്നു..', എന്നാണ് ബൈജു ഫേസ്ബുക്കിൽ കുറിച്ചത്.
'റിയാസിനെ പോലെയല്ല നാദിറ..'; മോഹൻലാൽ വായിച്ച കുറിപ്പിന് പിന്നിലെ കഥ പറഞ്ഞ് ശ്യാം സോർബ
കഴിഞ്ഞ മാസം കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലായിരുന്നു ഡോ. വന്ദന ആക്രമിക്കപ്പെട്ടത്. പൊലീസ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ച പ്രതി സന്ദീപ് അതിക്രമം കാണിക്കുകയായിരുന്നു. വനിതാ ഡോക്ടറും പൊലീസ് ഉദ്യോഗസ്ഥരുമുൾപ്പെടെ അഞ്ച് പേരെ യുവാവ് കുത്തുകയായിരുന്നു. പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവമുണ്ടായത്. കുത്തേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ഡോ. വന്ദന വൈകാതെ മരിക്കുകയായിരുന്നു.
അതേസമയം, സംഭവ സമയത്ത് പ്രതി സന്ദീപ് ലഹരി വസ്തുക്കൾ ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. രക്തം, മൂത്രം എന്നിവയിൽ മദ്യത്തിന്റെയോ ലഹരി വസ്തുക്കളുടെയോ സാന്നിദ്ധ്യമില്ല. പ്രതിക്ക് കാര്യമായ മാനസിക പ്രശ്നമില്ലെന്നും മെഡിക്കൽ ബോർഡ് വ്യക്തമാക്കിയിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്ത് പൊലീസ് ആശുപത്രിയിലെത്തിക്കുമ്പോൾ വന്ദനയെ കൊലപ്പെടുത്താനും മറ്റ് ആളുകളെ കുത്തി മുറിവേൽപിക്കാനും കാരണമായത് സന്ദീപിനുള്ളിലെ ലഹരി ആയിരുന്നു എന്നായിരുന്നു സംശയം. പത്ത് ദിവസം ഇയാളെ മെഡിക്കൽ ബോർഡ് നിരീക്ഷിക്കുകയായിരുന്നു. ഒടുവില്‍ മാനസിക പ്രശ്നങ്ങളുളള വ്യക്തിയല്ല സന്ദീപ് എന്ന് മെഡിക്കൽ ബോർഡ് വ്യക്തമാക്കുക ആയിരുന്നു.
അവസാന വാരത്തിലേക്ക് ബിഗ്ബോസ് ഇനിയെന്ത് സംഭവിക്കും..