'ഞാന്‍ ഹിന്ദുവാണ്, കരള്‍ തന്നത് ക്രിസ്ത്യാനിയാണ്, രക്തം നല്‍കിയത് മുസ്ലീമാണ്; മതമല്ല സ്നേഹമേ വിജയിക്കൂ'

Published : Sep 02, 2023, 07:24 PM ISTUpdated : Sep 02, 2023, 07:34 PM IST
'ഞാന്‍ ഹിന്ദുവാണ്, കരള്‍ തന്നത് ക്രിസ്ത്യാനിയാണ്, രക്തം നല്‍കിയത് മുസ്ലീമാണ്; മതമല്ല സ്നേഹമേ വിജയിക്കൂ'

Synopsis

പല വേദികളിലും തന്റെ ശസ്ത്രക്രിയയെ കുറിച്ച് ബാല തുറന്ന് സംസാരിക്കാറുണ്ട്. അത്തരത്തിൽ ഒരു വേദിയിൽ നടൻ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. 

ലയാളി അല്ലെങ്കിലും ഏതാനും ചില സിനിമകളിലൂടെ കേരളക്കരയുടെ പ്രിയ നടനായി മാറിയ ആളാണ് ബാല. പല ജീവകാരുണ്യ പ്രവർത്തനങ്ങളിലും പങ്കാളിയായ അദ്ദേഹം കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം ജീവിതത്തിലേക്ക് തിരിച്ചു വന്നു കൊണ്ടിരിക്കുകയാണ്. പല വേദികളിലും തന്റെ ശസ്ത്രക്രിയയെ കുറിച്ച് ബാല തുറന്ന് സംസാരിക്കാറുണ്ട്. അത്തരത്തിൽ ഒരു വേദിയിൽ നടൻ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. 

എപ്പഴോ മരിക്കേണ്ട ആളായിരുന്നു താനെന്നും ദൈവത്തോട് നന്ദി പറയുന്നുവെന്നും ബാല പറഞ്ഞു. ഞാന്‍ ഹിന്ദുവായി ജനിച്ചു, എനിക്ക് കരള്‍ തന്നത്(ജോസഫ്) ക്രിസ്ത്യാനിയാണ്, രക്തം നല്‍കിയത് മുസ്ലീം വ്യക്തിയാണ്. മതമല്ല. ഈ ഭൂമിയിൽ സ്നേഹം മാത്രമെ വിജയിക്കൂവെന്നും ബാല പറയുന്നു. 

"ഒരു ഘട്ടത്തിൽ ഇനി ഞാൻ മരിച്ചാലും അന്തസ്സായി, രാജാവായിട്ട് മരിക്കുമെന്ന് ഞാൻ തീരുമാനിച്ചു. അപ്പോൾ ദൈവം പറഞ്ഞു ഇല്ല ഇല്ല. എന്നിട്ട് ‍ഡോക്ടറെ എന്നെ ഏൽപിച്ചു. ഡോക്ടർ എന്ന് പറയുമ്പോൾ ട്രീറ്റ്മന്റ് മാത്രമല്ല, നമ്മുടെ മനസിനകത്ത് കയറി വരണം. എപ്പഴോ മരിക്കേണ്ട ആളായിരുന്നു ഞാൻ. അതിന് ദൈവത്തോട് ഞാൻ നന്ദി പറയുകയാണ്. എല്ലാവരോടും ഞാൻ ഒരു കാര്യം ചോദിക്കുകയാണ് ഞാൻ ഏത് മതം. ഞാന്‍ ഹിന്ദുവായി ജനിച്ചു, എനിക്ക് കരള്‍ തന്നത്(ജോസഫ്) ക്രിസ്ത്യാനിയാണ്, രക്തം നല്‍കിയത് മുസ്ലീം വ്യക്തിയാണ്. ഹിന്ദു, ക്രിസ്ത്യൻ, മുസ്ലീം എല്ലാം എന്റെ ശരീരത്തിലൂടെ ഓടിക്കൊണ്ടിരിക്കയാണ്. ബുദ്ധനെ എനിക്ക് ഒത്തിരി ഇഷ്ടമാണ്. മതമല്ല. ഈ ഭൂമിയിൽ സ്നേഹം മാത്രമെ വിജയിക്കൂ. അതിനുമപ്പുറം ഒന്നുമില്ല", എന്നാണ് ബാല പറഞ്ഞത്

ജോസഫ്  എന്ന ആളാണ് തനിക്ക് കരള്‍ പകുത്ത് നല്‍കിയതെന്ന് അടുത്തിടെ ബാല പറഞ്ഞിരുന്നു. നല്ലൊരു ബന്ധം അദ്ദേഹത്തിന്റെ കുടുംബവുമായുണ്ടെന്നും എല്ലാ ഞായറാഴ്ചകളിലും അദ്ദേഹത്തിന്റെ വീട്ടിൽ നിന്നും തനി​ക്ക് ഭക്ഷണം കൊടുത്ത് അയക്കുമെന്നും ബാല പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു. 

'ആർആർആറി'ന് ശേഷം വിജയേന്ദ്ര പ്രസാദിന്റെ തിരക്കഥ; നായകനായി കിച്ച സുദീപ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം..

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു