അദ്ദേഹം ഇല്ലെങ്കിൽ മലയാള സിനിമയിൽ ‍ഞാനില്ല, ഞങ്ങൾ‌ ബിഗ് ബി 2വിനെ പറ്റി സംസാരിച്ചു: ബാല

Published : Jun 17, 2023, 08:07 PM ISTUpdated : Jun 17, 2023, 08:13 PM IST
അദ്ദേഹം ഇല്ലെങ്കിൽ മലയാള സിനിമയിൽ ‍ഞാനില്ല, ഞങ്ങൾ‌ ബിഗ് ബി 2വിനെ പറ്റി സംസാരിച്ചു: ബാല

Synopsis

കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം പൂർണ ആരോ​ഗ്യവാനായി തിരിച്ചുവന്നു കൊണ്ടിരിക്കുകയാണ് ബാല. 

രൾ മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം പൂർണ ആരോ​ഗ്യവാനായി തിരിച്ചുവന്നു കൊണ്ടിരിക്കുകയാണ് നടൻ ബാല. മുൻപത്തെ പോല വീഡിയോകളും മറ്റുമായി ബാല സോഷ്യൽ മീഡിയയിൽ സജീവമായി കഴി‍ഞ്ഞു. അടുത്തിടെ പുറത്തുവന്ന ജിമ്മിൽ നിന്നുമുള്ള ബാലയുടെ വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയെ കുറച്ച് ബാല പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. 

'ഞാന്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്ന ഒരു സൂപ്പര്‍ സ്റ്റാര്‍ കേരളത്തില്‍ ഉണ്ടെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. അദ്ദേഹം എന്നെ ഒന്ന് വിളിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ വളരെ ആഗ്രഹിച്ചിരുന്നു. അദ്ദേഹം ഇല്ലെങ്കില്‍ മലയാള സിനിമയിലോ, ഈ വീഡിയോയിലോ ബാല എന്ന വ്യക്തി ഇല്ല. അതേ.. എല്ലാവര്‍ക്കും അറിയുന്നത് പോലെ മമ്മൂക്കയാണ് അത്. അദ്ദേഹം വിളിച്ചു. ഞങ്ങള്‍ തമ്മില്‍ ഉള്ളത് വളരെ രസകരമായ ഒരു സംഭാഷണം ആയിരുന്നു. അദ്ദേഹം അനുമതി തന്നാല്‍ ആ സംഭാഷണം എല്ലാവരെയും കേള്‍പ്പിക്കണം എന്ന് എനിക്കുണ്ട്. ഞാന്‍ വളരെയധികം സന്തോഷവാനാണ്. അദ്ദേഹം വിളിച്ചിട്ട് എന്റെ തിരിച്ചുവരവിനെ കുറിച്ച് ഒരുപാട് സംസാരിച്ചു. കൂടാതെ തിരിച്ചുവരവിനായി അദ്ദേഹം നല്ല ബൂസ്റ്റ് അപ്പ് നല്‍കുകയും ചെയ്തു', എന്നാണ് ബാല പറയുന്നത്. എല്ലാവരും ആഗ്രഹിക്കുന്ന ബിഗ് ബി 2, ബിലാലിനെ പറ്റി താൻ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ടെന്നും ബാല പറഞ്ഞു. 

ബഹുദൂരം മുന്നിൽ നാദിറ, ഷിജുവിനെ പിന്തള്ളി മരാർ ; ടിക്കറ്റ് ടു ഫിനാലെ പോയിന്റ് നില

ഈ വര്‍ഷം മാര്‍ച്ച് ആദ്യവാരമാണ് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യദിവസങ്ങളില്‍ ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിൽ ആയിരുന്നു ബാല. ഇതിന് ഒരാഴ്‍ച മുന്‍പ് കരള്‍രോഗവുമായി ബന്ധപ്പെട്ട് ബാല ചികിത്സ തേടിയിരുന്നു.  ആ സമയത്ത് ആരോ​ഗ്യ സ്ഥിതി മോശം ആയിരുന്നുവെങ്കിലും പിന്നീട് സ്ഥിതി മെച്ചപ്പെടുകയും തുടർന്ന് കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് ഡോക്ടർമാർ നിർദ്ദേശിക്കുകയും ആയിരുന്നു. വിജയകരമായി കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും നടന്നു. ശേഷം തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ച് ബാല രംഗത്തെത്തിയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

PREV
click me!

Recommended Stories

"പലരും നമുക്കിടയില്‍ ഒരു മുഖംമൂടി ധരിച്ചുകൊണ്ട് നില്‍ക്കുകയാണെന്ന് തോന്നിയിട്ടുണ്ട്": ജിതിൻ ജോസ്
റിലീസ് 1999ന്, ബ്ലോക് ബസ്റ്റർ ഹിറ്റ്; 26 വർഷങ്ങൾക്കിപ്പുറവും 'പുതുപടം' ഫീൽ; ആ രജനി ചിത്രം വീണ്ടും തിയറ്ററിൽ