'ഇപ്പ താൻടാ നാൻ ഹാപ്പിയായിരുക്കെ'; വൈക്കത്ത് താമസമാക്കിയ ശേഷം ബാല

Published : Nov 23, 2024, 10:36 AM IST
'ഇപ്പ താൻടാ നാൻ ഹാപ്പിയായിരുക്കെ'; വൈക്കത്ത് താമസമാക്കിയ ശേഷം ബാല

Synopsis

നവംബർ 17ന് ആയിരുന്നു താൻ കൊച്ചി വിടുന്നുവെന്ന കാര്യം ബാല അറിയിച്ചത്.

താനും നാളുകൾക്ക് മുൻപ് ആയിരുന്നു നടൻ ബാല കൊച്ചിയിൽ നിന്നും താമസം മാറിയത്.  താന്‍ ചെയ്യുന്ന നന്മകള്‍ ഇനിയും തുടരുമെന്നും തല്‍ക്കാലത്തേക്ക് മറ്റൊരിടത്തേക്ക് പോകുകയാണെന്നുമായിരുന്നു ബാല പറഞ്ഞത്. പിന്നാലെ പുതിയ വീടിന്റെ വീഡിയോയും ബാല സോഷ്യൽ മീഡിയയിൽ പങ്കിട്ടിരുന്നു. നിലവിൽ വൈക്കത്താണ് ബാല ഉള്ളത്. ഇപ്പോഴാണ് താൻ സന്തോഷവാനായിരിക്കുന്നതെന്നാണ് ബാല പറയുന്നത്. 

"ഇപ്പ താൻടാ ഹാപ്പിയായിരുക്ക്. റൊമ്പ ഹാപ്പിയായിരുക്ക്. കൊച്ചിയിൽ ആയിരുന്നപ്പോൾ ഒത്തിരി പ്രശ്നങ്ങളുണ്ടായിരുന്നു. കോകിലയ്ക്ക് പേടിയും ഉണ്ടായി. വൈക്കത്ത് വന്നപ്പോൾ അതെല്ലാം മാറി. വൈക്കത്തേക്ക് ആരെയും ഞാൻ ക്ഷണിക്കുന്നില്ല. ഞാൻ വേറൊരു ലോകത്താണ് ഇപ്പോൾ ജീവിക്കുന്നത്. ആ ലോകം എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. ​ഗ്രാമ പ്രദേശം ആണ്. സിറ്റി ബഹളമൊന്നും ഇല്ല. ഒരുനിമിഷം കൊണ്ടാണ് ഞാൻ നിങ്ങൾക്ക് അന്യനായി പോയത്. ഞാൻ നല്ലവൻ തന്നെയാണ്. പക്ഷേ റൊമ്പ നല്ലവനല്ല. ഞാനാരോടും സർട്ടിഫിക്കറ്റും ചോദിച്ചിട്ടില്ല. ഞാൻ ആരേയും ദ്രോഹിച്ചിട്ടില്ല. നല്ലതെ എല്ലാവർക്കും ചെയ്തിട്ടുള്ളൂ. ആ വിഷമത്തിലാണ് കൊച്ചിയിൽ നിന്നും ഞാൻ മാറിയത്. എന്നെ മനസിലാക്കുന്നവർ മനസിലാക്കട്ടെ. നാൻ ഇപ്പോ ഇന്ത സ്വർ​ഗത്തില താ ഇരുക്ക്", എന്നാണ് ബാലയുടെ വാക്കുകൾ. ഭാര്യ കോകിലയ്ക്ക് ഒപ്പം ക്ഷേത്ര ദർശനത്തിന് എത്തിയപ്പോൾ മാധ്യമങ്ങളോട് ആയിരുന്നു താരത്തിന്റെ പ്രതികരണം. 

ആദ്യമായി ഞങ്ങൾ മൈലുകൾ അകലെ; പതിനാലാം വിവാഹ വാർഷികത്തിൽ അശ്വതി

നവംബർ 17ന് ആയിരുന്നു താൻ കൊച്ചി വിടുന്നുവെന്ന കാര്യം ബാല അറിയിച്ചത്. "എല്ലാവർക്കും നന്ദി..ഞാൻ ചെയ്ത നന്മകൾ ഞാൻ തുടരുക തന്നെ ചെയ്യും!! എന്നാൽ കൊച്ചിയിൽ ഞാനിനി ഇല്ല!! ഇത്രയും കാലം ഒരു കുടുംബം പോലെ നമ്മൾ കൊച്ചിയിൽ ഉണ്ടായിരുന്നു, ഇന്ന് ഞാൻ നിങ്ങളെ വിട്ട്,കൊച്ചി വിട്ട് വന്നിരിക്കാണ് ,ഒരുപാട് ദൂരെക്ക് ഒന്നും അല്ല!! എന്നിരുന്നാലും എന്നെ സ്നേഹിച്ച ഏവരോടും പറയാതെ വരുന്നത് എങ്ങിനെ..എന്റെ ഹൃദയത്തിൽ നിന്നുള്ള നന്ദിയും കടപ്പാടും അറിയിക്കുകയാണ്!! പ്രിയരേ എന്നെ സ്നേഹിച്ച പോലെ തന്നെ നിങ്ങൾ എന്റെ കോകിലയെയും സ്നേഹിക്കണം..എന്റെ കുടുംബത്തിന് വേണ്ടി എന്റെ ആരോഗ്യത്തിന് വേണ്ടി മനസുഖമുള്ള ഒരു ജീവിതത്തിനു വേണ്ടി തത്കാലം മറ്റൊരിടത്തേക്ക് ചേക്കേറുന്നു. ആരോടും എനിക്ക് പരിഭവമില്ല ഏവരും സന്തോഷമായി ഇരിക്കട്ടെ", എന്നായിരുന്നു അന്ന് ബാല പറഞ്ഞത്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'അമ്മച്ചിയെപ്പോലെ എന്റെ കല്യാണം നടക്കാൻ ആഗ്രഹിച്ചയാൾ'; നടിയെക്കുറിച്ച് ബിനീഷ് ബാസ്റ്റിൻ
വിജയ് സേതുപതി- സംയുക്ത- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രം "സ്ലം ഡോഗ് 33 ടെംപിൾ റോഡ്" ഫസ്റ്റ് ലുക്ക് പുറത്ത്