'രണ്ടുതവണ വിജയിക്കാതിരുന്നപ്പോൾ പിന്മാറിയില്ല, കഠിന പരിശ്രമത്തിലൂടെ മൂന്നാമതും കളത്തിലിറങ്ങി'

Published : Jun 05, 2024, 08:35 AM IST
'രണ്ടുതവണ വിജയിക്കാതിരുന്നപ്പോൾ പിന്മാറിയില്ല, കഠിന പരിശ്രമത്തിലൂടെ മൂന്നാമതും കളത്തിലിറങ്ങി'

Synopsis

സുഹൃത്തും സഹപ്രവർത്തകനുമായ  നടൻ സുരേഷ് ഗോപിക്ക് വേണ്ടി തയ്യാറാക്കിയ അഭിനന്ദന സന്ദേശം എന്ന് കുറിച്ച് കൊണ്ടാണ് ബാലചന്ദ്ര മേനോൻ തുടങ്ങിയത്.

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ വൻ വിജയം സ്വന്തമാക്കിയ സുരേഷ് ​ഗോപിയ്ക്ക് ആശംസയുമായി സംവിധായകനും നടനുമായ ബാലചന്ദ്ര മേനോൻ. സുഹൃത്തും സഹപ്രവർത്തകനുമായ  നടൻ സുരേഷ് ഗോപിക്ക് വേണ്ടി തയ്യാറാക്കിയ അഭിനന്ദന സന്ദേശം എന്ന് കുറിച്ച് കൊണ്ടാണ് ബാലചന്ദ്ര മേനോൻ തുടങ്ങിയത്. രണ്ടുതവണ  ശ്രമിച്ചു വിജയിക്കാതിരുന്നപ്പോൾ അദ്ദേഹം നിരാശനായി പിന്മാറിയില്ല. കഠിനമായ പരിശ്രമത്തിലൂടെ മൂന്നാമതും കളത്തിലിറങ്ങി സുരേഷ് ആ ആഗ്രഹം പൂർത്തീകരിച്ചു എന്ന് ബാലചന്ദ്ര മേനോൻ പറഞ്ഞു. 

ബാലചന്ദ്ര മേനോന്റെ വാക്കുകൾ ഇങ്ങനെ 

ഇത് ഞാൻ എന്റെ സുഹൃത്തും സഹപ്രവർത്തകനുമായ  നടൻ സുരേഷ് ഗോപിക്ക് വേണ്ടി തയ്യാറാക്കിയ ഒരു അഭിനന്ദന സന്ദേശമാണ്.. കാരണം നിങ്ങൾക്ക്  ഊഹിക്കാവുന്നതേയുള്ളു. ഇപ്പോൾ കഴിഞ്ഞ ഇലക്ഷനിൽ അദ്ദേഹം കൈവരിച്ച വിജയം തന്നെ. ആ വിജയം എങ്ങിനെയോ അദ്ദേഹത്തിന് കരഗതമായതല്ല. രണ്ടു തവണ ശ്രമിച്ചു വിജയിക്കാതിരുന്നപ്പോൾ അദ്ദേഹം നിരാശനായി പിന്മാറിയില്ല. കഠിനമായ പരിശ്രമത്തിലൂടെ മൂന്നാമതും കളത്തിലിറങ്ങി സുരേഷ് ആ ആഗ്രഹം പൂർത്തീകരിച്ചു. ബി. ജെ.പിയെ പ്രതിനിധീകരിച്ചു കേരള സംസ്ഥാനത്തിന്റെ  സാന്നിധ്യം ലോക്സഭയിൽ ആദ്യമായി അറിയിക്കാൻ കഴിഞ്ഞ മലയാളിയായ ജനപ്രതിനിധിയാകാനുള്ള ഭാഗ്യവും സുരേഷിന് സ്വന്തം ! അതിനു  തന്നെയാണ് ഈ അഭിനന്ദനവചനങ്ങളും..അധികം പടങ്ങളിൽ  ഒന്നും ഞങ്ങൾ സഹകരിച്ചിട്ടില്ല.. എന്നാൽ വിചിത്രമായ ഒരു പൊരുത്തം ഞങ്ങൾക്കിടയിൽ ഉണ്ട്. Classmates, Roommates ,Collegemates എന്നൊക്കെ പറയുന്നത് പോലെ ഞങ്ങളെ വേണമെങ്കിൽ 'Award 'mates എന്ന് വിളിക്കാം. നല്ല നടനുള്ള  ദേശീയ പുരസ്ക്കാരം "സമാന്തരങ്ങൾ" എന്ന ചിത്രത്തിന് വേണ്ടി ഞാൻ വാങ്ങിയപ്പോൾ "കളിയാട്ടം" എന്ന ചിത്രത്തിലൂടെ സുരേഷ്‌ഗോപിയും ആ അവാർഡ് പങ്കിടാൻ ഉണ്ടായിരുന്നു. അതൊരു അപൂർവ്വമായ പൊരുത്തം തന്നെയാണല്ലോ..എന്തായാലും Member of Paliament എന്ന ഈ  പുതിയ ഉത്തരവാദിത്തം അങ്ങേയറ്റം കൃത്യതയോടെ നിർവഹിക്കാനുള്ള ശേഷിയും ആരോഗ്യവും സുരേഷിനുണ്ടാകട്ടെ എന്ന് ഞാൻ ആശംസിക്കുന്നു.. പ്രാർത്ഥിക്കുന്നു. കുടുംബാംഗങ്ങളോടും എന്റെ പ്രത്യേകമായ സ്നേഹാന്വേഷണങ്ങൾ!. 

നീ മാറി മോളേ..ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകും, നേരിടാൻ തയ്യാറായിക്കോ: നിറ കണ്ണുകളോടെ ജാസ്മിന്‍

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

1000 കോടി പടത്തിന് മുന്‍പ് ആ ചിത്രം! ആഗോള പ്രേക്ഷകരെ ലക്ഷ്യമാക്കി റിലീസിന് രാജമൗലി
ഭാവനയുടെ 90-ാം ചിത്രം; 'അനോമി' ഉടന്‍ തിയറ്ററുകളിലേക്ക്