തിയറ്ററിൽ കയ്യടി, ഒടിടിയിൽ കസറി; മറുഭാഷക്കാരും പുകഴ്ത്തിയ ബേസിൽ ജോസഫ് പടം ടെലിവിഷനിലേക്ക്

Published : Jun 27, 2025, 09:33 AM IST
Ponman

Synopsis

പൊന്നിന്റെ കണക്കും പച്ചയായ മനുഷ്യജീവിതവും പ്രമേയമാക്കിയ ചിത്രമാണ് പൊന്‍മാന്‍. 

ബേസിൽ ജോസഫ് എന്ന നടന്റെ കരിയറിലെ ശ്രദ്ധേയമായൊരു സിനിമയാണ് പൊൻമാൻ. ജ്യോതിഷ് ശങ്കറിന്റെ സംവിധാനത്തിൽ എത്തിയ ചിത്രത്തിൽ സജിൻ ​ഗോപുവും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. ഏറെ സാമൂഹികപ്രസക്തമായ വിഷയം സംസാരിച്ച പൊൻമാൻ തിയറ്ററുകളിൽ വൻ പ്രതികരണം നേടി. റിലീസ് ചെയ്ത് ഒരുമാസത്തിനിപ്പുറം ഒടിടിയിൽ എത്തിയ ചിത്രത്തെ പ്രശംസിച്ച് മറുഭാഷക്കാരും രം​ഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ റിലീസ് ചെയ്ത് അഞ്ച് മാസങ്ങൾക്കിപ്പുറം പൊൻമാന്റെ ടെലിവിഷൻ പ്രീമിയർ പ്രഖ്യാപിച്ചിരിക്കുകയാണ്.

ഏഷ്യാനെറ്റിനാണ് പ്രീമിയർ അവകാശം വിറ്റുപോയിരിക്കുന്നത്. പൊൻമാൻ ജൂലൈ 6 ഞായറാഴ്ച ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്യും. വൈകുന്നേരം ആറ് മണിക്കാകും സംപ്രേക്ഷണം. പൊന്നിന്റെ കണക്കും പച്ചയായ മനുഷ്യജീവിതവും പ്രമേയമാക്കിയ ചിത്രം വീണ്ടും കാണാനുള്ള കാത്തിരിപ്പിലാണ് ടെലിവിഷൻ പ്രേക്ഷകർ.

2025 ജനുവരിയിൽ ആയിരുന്നു പൊൻമാൻ റിലീസ് ചെയ്തത്. ബേസില്‍ ജോസഫിന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമൻസ് എന്ന് ഏവരും വാഴ്ത്തിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ജി ആർ ഇന്ദുഗോപൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ്. ജി ആർ ഇന്ദുഗോപന്റെ 'നാലഞ്ച് ചെറുപ്പക്കാർ' എന്ന നോവലിനെ ആസ്‍പദമാക്കി ആയിരുന്നു സിനിമ ഒരുങ്ങിയത്. അജേഷ് എന്ന നായക കഥാപാത്രത്തെ ആയിരുന്നു ബേസിൽ അവതരിപ്പിച്ചത്. സ്റ്റെഫി എന്ന നായികയായി ലിജോമോൾ ജോസ് എത്തിയപ്പോൾ മരിയൻ ആയി സജിൻ ഗോപു, ബ്രൂണോ ആയി ആനന്ദ് മന്മഥൻ എന്നിവരും നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

ദീപക് പറമ്പൊൾ, രാജേഷ് ശർമ്മ, സന്ധ്യ രാജേന്ദ്രൻ, ജയാ കുറുപ്പ്, റെജു ശിവദാസ്, ലക്ഷ്മി സഞ്ജു, മജു അഞ്ചൽ, വൈഷ്‍ണവി കല്യാണി, ആനന്ദ് നെച്ചൂരാൻ, കെ വി കടമ്പനാടൻ (ശിവപ്രസാദ്, ഒതളങ്ങ തുരുത്ത്), മിഥുൻ വേണുഗോപാൽ, ശൈലജ പി അമ്പു, തങ്കം മോഹൻ എന്നിവരായിരുന്നു പൊൻമാനിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ