
മിനിസ്‍ക്രീൻ പ്രേക്ഷകരുടെ ഇഷ്‍ട താരങ്ങളിലൊരാളാണ് ആരാധകർ അനുക്കുട്ടി എന്നു സ്നേഹത്തോടെ വിളിക്കുന്ന അനുമോള്‍. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് അനുമോള്‍ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സ്റ്റാര്‍ മാജിക് എന്ന ടെലിവിഷൻ ഷോയിലൂടെയും പ്രശസ്‍തയായി. ബിഗ്ബോസ് കപ്പ് നേടിയതോടെ അനുമോളുടെ പ്രശസ്തി വീണ്ടും ഇരട്ടിച്ചു. അടുത്തിടെയായിരുന്നു തമിഴ്നാട് സ്വദേശി ഭുവനേഷുമായുള്ള അനുമോളുടെ വിവാഹം. ഇപ്പോഴിതാ അനുമോളുമൊന്നിച്ച് ഭുവനേഷ് പങ്കുവെച്ച ഒരു വീഡിയോ സോഷ്യലിടങ്ങളിൽ വൈറലാകുകയാണ്. നീരു വന്ന് മുഖം വിങ്ങിയിരിക്കുന്ന അനുമോളെയാണ് വീഡിയോയിൽ കാണുന്നത്.
''ഞാൻ ഒരടി കൊടുത്തതാ, അതുകൊണ്ടാണ് കവിൾ ഇങ്ങനെ വീർത്തിരിക്കുന്നത്'', എന്നാണ് തമാശയായി ഭുവൻ പറയുന്നത്. ''ഇവൻ എന്നെ അടിച്ചതാ'', എന്ന് അനുവും പറയുന്നുണ്ട്. തുടർന്ന് ഭുവനേഷ് തന്നെ യഥാർത്ഥ കാരണം വിശദീകരിക്കുന്നുണ്ട്. അനുമോൾക്ക് കഠിനമായ പല്ലുവേദനയാണെന്നും പല്ലെടുക്കാനായി ക്ലിനിക്കിലേക്ക് കൊണ്ടുപോകുകയാണെന്നുമാണ് ഭുവനേഷ് പറയുന്നത്. പല്ലുവേദന കാരണമാണ് അനുവിന് മുഖം വീർത്തതെന്ന് ഭുവൻ പറയുമ്പോൾ, ''പല്ലുവേദനയല്ല, പല്ലിളക്കിയ വേദന എന്ന് പറയൂ'', എന്നായിരുന്നു അനുവിന്റെ മറുപടി. കഠിനമായ പല്ലുവേദന കാരണം സംസാരിക്കാൻ പോലും ബുദ്ധിമുട്ടുന്ന അനുമോളെയാണ് വീഡിയോയിൽ കാണുന്നത്.
''ഒരുപാട് സംസാരിക്കല്ലേ എന്ന് പറഞ്ഞാലും അവളുടെ വായ കൺട്രോളില്ലാതെ സംസാരിച്ചുകൊണ്ടേയിരിക്കും. ഇത്രയും മാസങ്ങൾക്കിടയിൽ ഇത്രയും തവണ നമ്മൾ ഇത്രയും നേരം യാത്ര ചെയ്തതാണ്, ഒരു ദിവസം പോലും അവൾ മിണ്ടാതിരുന്നിട്ടില്ല. ഇന്ന് എത്ര സൈലന്റാണെന്ന് അറിയാമോ? കാർ വരെ എത്ര ശാന്തമാണ്! അത്രയ്ക്കും ശാന്തം! സംസാരിക്ക്, ഇപ്പോൾ സംസാരിക്ക്. എന്തെങ്കിലും സംസാരിക്ക്. ധൈര്യമായിട്ട് സംസാരിക്ക്'', എന്നാണ് സർജറി കഴിഞ്ഞ് മടങ്ങുന്ന വഴി അനുവിനോട് ഭുവനേഷ് പറയുന്നത്. ഭുവനേഷിന്റെ വീഡിയോയ്ക്കു താഴെ അനുമോൾക്കായി പല്ലുവേദനക്കുള്ള പൊടിക്കൈകളും ആരാധകർ നിർദേശിക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ