സുരേഷ് ഗോപിയല്ല, ഇനി ആസിഫ് അലി; ഏറ്റുമുട്ടാന്‍ ബിജു മേനോന്‍; പ്രഖ്യാപനം എത്തി

Published : Dec 09, 2023, 08:56 PM IST
സുരേഷ് ഗോപിയല്ല, ഇനി ആസിഫ് അലി; ഏറ്റുമുട്ടാന്‍ ബിജു മേനോന്‍; പ്രഖ്യാപനം എത്തി

Synopsis

പൊലീസ് പശ്ചാത്തലത്തിൽ എത്തുന്ന ചിത്രം.

പ്രേക്ഷക പ്രതീക്ഷ ഏറെ നിറഞ്ഞ് നിൽക്കുന്ന ബിജു മേനോനും ആസിഫ് അലിയും ഒന്നിക്കുന്ന ജിസ് ജോയ് ചിത്രത്തിൻ്റെ ടൈറ്റിൽ പുറത്തിറങ്ങി. നേർക്കുനേർ നിന്ന് പോരടിക്കുന്ന പൊലീസ് ഓഫീസർമാരായി ഇരുവരും എത്തുന്ന ചിത്രത്തിന് തലവൻ എന്നാണ് പേര് നൽകിയിരിക്കുന്നത്. അരുൺ നാരായൺ പ്രൊഡക്ഷൻസ് ഇൻ അസ്റ്റോസിയേഷൻ വിത്ത് ലണ്ടൻ സ്റ്റുഡിയോസിന്റെ ബാനറിൽ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ നിർമിക്കുന്ന ചിത്രം ജിസ് ജോയ് ചെയ്യുന്ന ത്രില്ലർ മൂഡിലുള്ള ചിത്രം കൂടിയാണ്.

പൊലീസ് പശ്ചാത്തലത്തിൽ എത്തുന്ന ചിത്രത്തിൽ ദിലീഷ് പോത്തനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഈശോ, ചാവേർ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ നാരായൺ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രത്തിലൂടെ ആസിഫ് അലിയും ബിജു മേനോനും വീണ്ടും ഒന്നിക്കുകയാണ്. മലബാറിലെ നാട്ടിൻപുറങ്ങളെ പ്രധാന പശ്ചാത്തലമാക്കി ഒരുക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ് ഈ സിനിമ. അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 

വിവിധ പകർന്നാട്ടങ്ങൾ, ഭാ​വങ്ങൾ, വികാരങ്ങൾ; ബോക്സ് ഓഫീസില്‍ തിളങ്ങിയ ആ 10 മമ്മൂട്ടി ചിത്രങ്ങൾ

സമൂഹത്തിൽ ഉത്തരവാദിത്വമുള്ള പദവിയിൽ ജോലി ചെയ്യുന്ന രണ്ടുപേർ. അവരുടെ ജീവിതത്തിൽ അരങ്ങേറുന്ന ചില സംഭവങ്ങളാണ് ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്.  ശരത് പെരുമ്പാവൂർ, ആനന്ദ് തേവരക്കാട്ട് എന്നിവരാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം - ശരൺ വേലായുധൻ. എഡിറ്റിംഗ് - സൂരജ് ഇ എസ്, കലാസംവിധാനം - അജയൻ മങ്ങാട്, സൗണ്ട് - രംഗനാഥ് രവി, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റ്യൂം - ജിഷാദ്, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ - സാഗർ, അസ്റ്റോസ്സിയേറ്റ് ഡയറക്ടേർസ് - ഫർഹാൻസ് പി ഫൈസൽ, അഭിജിത്ത് കെ എസ്, പ്രൊഡക്ഷൻ മാനേജർ - ജോബി ജോൺ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഷെമീജ് കൊയിലാണ്ടി, പ്രൊഡക്ഷൻ കൺട്രോളർ - ആസാദ് കണ്ണാടിക്കൽ, പി ആർ ഒ - വാഴൂർ ജോസ്, ആതിര ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കല്യാണത്തിനു ശേഷം ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം; പുതിയ വിശേഷം പങ്കുവെച്ച് രാഹുലും ശ്രീവിദ്യയും
മമ്മൂക്ക അന്ന് ഇൻസൾട്ട് ചെയ്തു, എനിക്കിനി പടം ചെയ്യണ്ടെന്ന് ഞാനും, പക്ഷേ..: തുറന്നുപറഞ്ഞ് സംവിധായകൻ