ആമസോണിലും ഫ്ലിപ്പിലും തപ്പിയിട്ട് കാര്യമില്ല, 'വാലിബൻ' കടുക്കൻ വേണേൽ ഇദ്ദേഹം വിചാരിക്കണം..!

Published : Dec 09, 2023, 06:35 PM ISTUpdated : Dec 09, 2023, 06:44 PM IST
ആമസോണിലും ഫ്ലിപ്പിലും തപ്പിയിട്ട് കാര്യമില്ല, 'വാലിബൻ' കടുക്കൻ വേണേൽ ഇദ്ദേഹം വിചാരിക്കണം..!

Synopsis

മൂന്ന് ദിവസം മുൻപ് റിലീസ് ചെയ്ത മലൈക്കോട്ടൈ വാലിബൻ ടീസർ ഇതിനോടകം കണ്ടത് പത്ത് മില്യൺ ആളുകളാണ്.

രു സിനിമയുടെ റിലീസിന് മുന്നോടിയായി എത്തുന്ന പലതരം പ്രമോഷൻ മെറ്റീരിയലുകൾ ഉണ്ട്. അവയെല്ലാം ശ്രദ്ധിക്കപ്പെടാറുമുണ്ട്. പ്രത്യേകിച്ച് സൂപ്പർ താരങ്ങളുടേത്. ഇവയിൽ ഉള്ള വസ്ത്രങ്ങൾ, ചെരുപ്പ്, വാച്ച്, ബ്രെയ്സ്ലെറ്റ് തുടങ്ങിയവയെല്ലാം ശ്രദ്ധിക്കപ്പെടാറുണ്ട്. അവ എങ്ങനെയും കരസ്ഥമാക്കാനാകും പിന്നീട് ആരാധകരുടെ പരക്കം പാച്ചിൽ. അത്തരത്തിലൊരു കടുക്കൻ തപ്പി ഇറങ്ങിയിരിക്കുകയാണ് മോഹൻലാൽ ആരാധകർ. 

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലൈക്കോട്ടൈ വാലിബൻ എന്ന ചിത്രത്തിന്റെ ടീസർ കഴിഞ്ഞ രണ്ട് ദിവസം മുൻപ് റിലീസ് ചെയ്തിരുന്നു. ടീസറിൽ മോഹൻലാൽ ധരിച്ചിരിക്കുന്നതാണ് ഈ കടുക്കൻ. ലൈറ്റ് ഓറഞ്ച് നിറത്തിലുള്ള കല്ല് വച്ചുള്ള ഈ കടുക്കൻ ടീസറിന്റെ ആദ്യഭാ​ഗത്താണ് ഉള്ളത്. ക്ലോസപ്പ് ഷോട്ട് ആയതിനാൽ കടുക്കൻ ഏവരുടെയും ശ്രദ്ധയാകർഷിച്ചു. ഇതിന് പിന്നാലെ ഇതെവിടുന്ന് കിട്ടും എന്ന തെര‍‍ച്ചിലിൽ ആയിരുന്നു ആരാധകർ. ഒടുവിൽ കടുക്കൻ നിർമിച്ച ആളെ തന്നെ കണ്ടെത്തിയിരിക്കുകയാണ്. 

ആർട്ടിസ്റ്റായ സേതു ശിവാന്ദന്റെ അച്ഛൻ ആണ് ഈ വാലിബൻ കടുക്കൻ തയ്യാറാക്കിയത്. ശിവാനന്ദൻ കമ്മൽ തയ്യാറാക്കുന്ന വീഡിയോ സേതു സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു. ലിജോ ജോസ് പെല്ലിശ്ശേരിയുടെയും കോസ്റ്റ്യൂമർ സുജിത്തിന്റെയും പ്രകാരം ആണ് കടുക്കൻ നിർമിച്ചതെന്ന് സേതു പറയുന്നു. ​ഗോൽഡ് ഡിസൈനർ ആയ ശിവാനന്ദൻ കൃഷ്ണപുരം കോ-ഒപ്പറേറ്റീവ് ബാങ്കിലെ ജീവനക്കാരും ആണ്. ഈ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്ത് എത്തിയത്. തങ്ങൾക്കും ഈ കടുക്കൻ ഉണ്ടാക്കി തരുമോന്നാണ് ഭൂരിഭാ​ഗം പേരും ചോ​ദിക്കുന്നത്. 

"ശരിക്കും ഈ പടങ്ങളുടെ ഒക്കെ കോസ്റ്റ്യൂം ചെയ്യുന്നത് തന്നെ ഗംഭീര effort ആയിരിക്കും അല്ലെ...മരക്കാർ പടം പൊട്ടിയത് കൊണ്ട് മാത്രം അല്ല...Back ground black ആയത് കൊണ്ട് കൂടി ആണ് കോസ്റ്റ്യൂം ആരും ശ്രദ്ധിക്കാതെ പോയത്, ഞാൻ 2 ദിവസമായി amazon,filipkard തപ്പുന്നു ഏതാ കമ്പനി അറിയുന്നുല്ല jbl,boat റിയൽ me നല്ല ഒതുക്കമുള്ള ഇയർ buds", എന്നിങ്ങനെ പോകുന്നു കമന്റുകൾ. 

അതേസമയം, മൂന്ന് ദിവസം മുൻപ് റിലീസ് ചെയ്ത മലൈക്കോട്ടൈ വാലിബൻ ടീസർ ഇതിനോടകം കണ്ടത് പത്ത് മില്യൺ ആളുകളാണ്. ഏറ്റവും കൂടുതൽ പേർ കണ്ട മലയാളം ടീസർ എന്ന ഖ്യാതിയും വാലിബന് തന്നെയാണ്. ചിത്രം ജനുവരി 25ന് തിയറ്ററുകളിൽ എത്തും. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്
'കളങ്കാവൽ' സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും