
ബിജു മേനോൻ നായകനാകുന്ന കഥ ഇന്നുവരെ പ്രണയം നിറയുന്ന ഒന്നാണെന്ന് വ്യക്തമാക്കി ട്രെയിലര്‍ പുറത്തുവിട്ടു. മേപ്പടിയാൻ ഫെയിം വിഷ്‍ണു മോഹനാണ് സംവിധാനം നിര്‍വഹിക്കുന്നത്. സെപ്‍തംബര്‍ 20നാണ് റിലീസ് പ്രഖ്യാപിച്ചിട്ടുള്ളത്. തലവൻ എന്ന വൻ ഹിറ്റിനു ശേഷം പുറത്തിറങ്ങുന്ന ബിജു മേനോന്റെ ഒരു ചിത്രം എന്ന നിലയിലും നര്‍ത്തകി മേതില്‍ ദേവികയുടെ അരങ്ങേറ്റം എന്ന നിലയിലും പ്രേക്ഷകര്‍ക്ക് കഥ ഇന്നുവരെയില്‍ പ്രതീക്ഷ വലുതാണ്.
നിഖില വിമൽ, ഹക്കീം ഷാജഹാൻ, അനുശ്രീ, അനു മോഹൻ, രണ്‍ജി പണിക്കർ, കോട്ടയം രമേശ്, കൃഷ്‍ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോർ സത്യ, ജോർഡി പൂഞ്ഞാർ തുടങ്ങിയ പ്രമുഖരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. തിരക്കഥ എഴുതുന്നതും വിഷ്‍ണു മോഹനാണ്. ഛായാഗ്രഹണം ജോമോൻ ടി ജോണാണ്. സംഗീതം അശ്വിൻ ആര്യൻ നിര്‍വഹിക്കുന്നു.
ചിത്രം വിഷ്‌ണു മോഹൻ സ്റ്റോറീസിന്റെ ബാനറിൽ വിഷ്‍ണു മോഹനൊപ്പം ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പിബി, കൃഷ്‍ണമൂർത്തി എന്നിവരും ചേർന്നാണ് നിർമിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ. പ്രൊഡക്ഷൻ ഡിസൈനർ സുഭാഷ് കരുൺ. കേരളത്തിൽ വിതരണം ചെയ്യുന്നത് ഐക്കൺ സിനിമാസും ഗൾഫിൽ വിതരണം നിര്‍വഹിക്കുക ഫാർസ് ഫിലിംസ് ആണ്.
കോസ്റ്റ്യൂംസ് ഇർഷാദ് ചെറുകുന്ന് ആണ്. മേക്കപ്പ് സുധി സുരേന്ദ്രൻ നിര്‍വഹിക്കുന്നു. സൗണ്ട് ഡിസൈൻ ടോണി ബാബു. പ്രോജക്‌ട് ഡിസൈനര്‍ വിപിൻ കുമാറും ചിത്രത്തിന്റെ വിഎഫ്എക്സ് കോക്കനട്ട് ബഞ്ച്, സ്റ്റിൽസ് -അമൽ ജെയിംസ്, ഡിസൈൻസ് ഇല്യൂമിനാർട്ടിസ്റ്, പ്രൊമോഷൻസ് 10ജി മീഡിയ, പിആര്‍ഒ എ എസ് ദിനേശ്, ആതിര ദിൽജിത് എന്നിവരുമാണ് കഥ ഇന്നുവരെയുടെ മറ്റ് പ്രവര്‍ത്തകര്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ