'വലിയ തുക കടമായി മേടിച്ചു, തിരികെ ചോദിച്ചപ്പോൾ മേടിക്കാൻ പറ്റുമെങ്കിൽ മേടിച്ചോന്ന്'; പോസ്റ്റുമായി ബിനീഷ് ബാസ്റ്റിൻ

Published : Jul 23, 2026, 12:28 PM IST
Bineesh Bastin

Synopsis

നടൻ ബിനീഷ് ബാസ്റ്റിൻ, കടം വാങ്ങിയ പണം തിരികെ നൽകാത്ത സുഹൃത്തിനെതിരെ രംഗത്ത്. നുണ പറഞ്ഞ് പണം വാങ്ങിയതിനാലാണ് സൗഹൃദം അവസാനിപ്പിച്ചതെന്നും ബാക്കി തുക തന്നിട്ട് സൗഹൃദം പുതുക്കാമെന്നും അദ്ദേഹം പറഞ്ഞു.

ടം വാങ്ങിയ തുക കൊടുക്കാത്ത കൂട്ടുകാരന്റെ പിറന്നാൾ ആശംസ പോസ്റ്റ് പങ്കിട്ട് നടൻ ബിനീഷ് ബാസ്റ്റിൻ. ഓട്ടോറിക്ഷയുടെ ഇൻഷുറൻസും ടെസ്റ്റും മുടങ്ങിയിട്ട് ഒരുപാട് നാളായി എന്നു പറഞ്ഞ് തന്റെ കയ്യിൽ നിന്നും വലിയൊരു തുക വാങ്ങിയെന്നും തിരിച്ച് ചോദിച്ചപ്പോൾ മേടിക്കാൻ പറ്റുമെങ്കിൽ മേടിച്ചോന്നായിരുന്നു മറുപടി എന്നും ബിനീഷ് പറയുന്നു.

'ഈ ബന്ധത്തിന്‍റെ വില തിരിച്ചറിയുന്ന ഒരു സമയം വരും. എന്‍റെ പ്രിയപ്പെട്ട സഹോദരന്‍ ബിനീഷ് ബാസ്റ്റിന് ഒരായിരം പിറന്നാള്‍ ആശംസകള്‍', എന്ന സുഹൃത്തിന്റെ പോസ്റ്റിന് മറുപടിയായിട്ടായിരുന്നു നടന്റെ പ്രതികരണം. നുണ പറഞ്ഞ് കാശ് മേടിച്ചതാണ് ഈ സൗഹൃദം സ്റ്റോപ്പ് ചെയ്യാൻ കാരണമെന്നും ആദ്യം ബാക്കി തരാൻ ഉള്ള പൈസ തന്നിട്ട് പഴയ സൗഹൃദം പുതുക്കാമെന്നും ബിനീഷ് പറയുന്നു.

ബിനീഷ് ബാസ്റ്റിന്റെ വാക്കുകൾ ഇങ്ങനെ

ബർത്ത് ഡേ വിഷ് ചെയ്തതിന് വളരെ സന്തോഷം. ഓട്ടോറിക്ഷയുടെ ഇൻഷുറൻസും ടെസ്റ്റും മുടങ്ങിയിട്ട് ഒരുപാട് നാളായി എന്നു പറഞ്ഞു എന്റെ കയ്യിൽ നിന്ന് വലിയൊരു തുക കടമായി മേടിച്ചു. പറഞ്ഞ ഡേറ്റും കഴിഞ്ഞ് വീണ്ടും രണ്ടു മാസം കഴിഞ്ഞു ചോദിച്ചപ്പോൾ മേടിക്കാൻ പറ്റുമെങ്കിൽ മേടിച്ചോ എന്ന്. പിന്നീട് എന്റെ കല്യാണ ആവശ്യങ്ങൾക്കായി നിരവധി തവണ ഇദ്ദേഹത്തെ വിളിച്ചു ഞാൻ മടുത്തു. അതിനു ശേഷം 90% പൈസ തന്നു. ഞാൻ സുഹൃത്ത് എന്ന നിലയിൽ സഹായിച്ചതാണ്. ഞാൻ പലിശയ്ക്ക് കൊടുത്ത പൈസ അല്ല. ലോട്ടറി അടിച്ചാൽ പോലും കടം മേടിച്ച പൈസ തിരിച്ചു തരാത്ത ആൾക്കാരാണ് നമ്മുടെ ഇടയിൽ ഉള്ളത്. ഇനിയും എന്റെ കാശ് തരാനുണ്ട്. ഞാനും അധ്വാനിച്ച് തന്നെയാണ് കാശുണ്ടാക്കുന്നത്. നുണ പറഞ്ഞ് കാശ് മേടിച്ചതാണ് ഈ സൗഹൃദം സ്റ്റോപ്പ് ചെയ്യാൻ കാരണം. ആദ്യം ബാക്കി തരാൻ ഉള്ള പൈസ തന്നിട്ട് പഴയ സൗഹൃദം പുതുക്കാം.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

കുഞ്ചാക്കോ ബോബനും ലിജോമോള്‍ ജോസും ഒന്നിക്കുന്ന ചിത്രം, പുത്തൻ അപ്‍ഡേറ്റ്
പ്രതീക്ഷ കാത്തോ ജനനായകൻ?, എങ്ങനെയുണ്ട് ചിത്രം?, ആദ്യ പ്രതികരണങ്ങള്‍ പുറത്ത്