'പക്ഷേ അതിന് ആലിയ സമ്മതിക്കില്ലല്ലോ'?, രണ്‍ബിര്‍ കപൂറിനൊപ്പം 'ഡാൻസ്' ചെയ്ത് ചൈതന്യ

Published : Jul 24, 2022, 06:10 PM IST
'പക്ഷേ അതിന് ആലിയ സമ്മതിക്കില്ലല്ലോ'?, രണ്‍ബിര്‍ കപൂറിനൊപ്പം 'ഡാൻസ്' ചെയ്ത് ചൈതന്യ

Synopsis

ചൈതന്യ പ്രകാശിന്റെ റിക്രിയേറ്റിംഗ് വീഡിയോകളാണ് ശ്രദ്ധ നേടുന്നത്.  

ടിക്ക് ടോക്കിലൂടെ മലയാളികളിലേക്ക് നടന്നടുത്ത താരമാണ് ചൈതന്യ പ്രകാശ് (Chaithanya Prakash). ടിക്ക് ടോക്കിലെ (Tik tok) ഷോര്‍ട്ട് വീഡിയോകളിലൂടെയാണ് താരത്തിന്‍റെ തുടക്കമെങ്കിലും പിന്നീടങ്ങോട്ട് ടെലിവിഷൻ ഷോകളിലും ഷോർട്ട് ഫിലിമുകളിലും ചില പരമ്പരകളിലുമടക്കം ചൈതന്യ മുഖം കാണിച്ചു. വാസുദേവ്  സനലിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ' ഹയ' എന്ന ചിത്രത്തിൽ ചൈതന്യ വേഷമിട്ടിട്ടുണ്ട്.

ഇൻസ്റ്റഗ്രാമിൽ 14 ലക്ഷത്തിലധികം ആരാധകരാണ് ചൈതന്യയ്ക്കുള്ളത്. സ്റ്റാർ മാജിക്കിലും താരമായ ചൈതന്യ, ടിക് ടോക്കിന്‍റെ പ്രവര്‍ത്തനം അവസാനിച്ചതോടെ ഇൻസ്റ്റഗ്രാം റീൽസിലേക്ക് ചേക്കേറി. ട്രെൻഡിങ് റീൽസുമായി നിരന്തരം എത്തുന്ന താരം ഇപ്പോൾ എത്താറുള്ളത് റിക്രിയേറ്റിങ് വീഡിയോകളുമായാണ്. എന്നാൽ ഇപ്പോൾ ഏറെ ആകാംക്ഷ നിറയ്ക്കുന്ന വീഡിയോയുമാണ് ചൈതന്യ എത്തുന്നത്.

ബോളിവുഡ് താരം രൺബിർ കപൂറിനൊപ്പമുള്ള വീഡിയോ ആണ് ചൈതന്യ പങ്കുവച്ചിരിക്കുന്നത്. രണ്‍ബീര്‍ കപൂറിനോടൊപ്പമുളള ചൈതന്യയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. റണ്‍ബീറിന്റെ പുതിയ ചിത്രമായ ‘ഷംഷേര’-യുടെ പ്രമോഷനുമായി ബന്ധപ്പെട്ട വീഡിയോ ചൈതന്യ നേരത്തെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു.

ഇപ്പോഴിതാ രണ്‍ബിറിനൊപ്പം 'ബ്രമാസ്ത്ര' എന്ന ചിത്രത്തിലെ പാട്ടിന് ഡാൻസ് ചെയ്യുന്ന ചൈതന്യയുടെ ദൃശ്യങ്ങളാണ് തരംഗമായത്. 'ചിലരുടെ കണ്ണുകളിലേക്ക് നോക്കുമ്പോള്‍ അത് ജീവിതകാലം മുഴുവൻ വിടാതെ നോക്കിയിരിക്കാന്‍ തോന്നും, പക്ഷേ അതിന് ആലിയ സമ്മതിക്കില്ലല്ലോ'- എന്ന രസകരമായ കുറിപ്പും താരം ചേർക്കുന്നു.

തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ  ബിരുദ വിദ്യാർത്ഥിനിയായിരുന്നു ചൈതന്യ. വാനമ്പാടി സീരിയലിൽ ചെറിയ വേഷം അവതരിപ്പിച്ച ചൈതന്യ പത്തനംത്തിട്ട സ്വദേശിനിയാണ്. സ്റ്റാർ മാജിക് പ്രോഗ്രാമാണ് ചൈതന്യക്ക് വലിയ സ്വീകാര്യത നേടിക്കൊടുത്തത്. ചൈതന്യക്ക്10 ലക്ഷത്തിലധികം ആരാധകരാണ് ഇൻസ്റ്റഗ്രാമില്‍ ഉള്ളത്.

Read More : 'മഹാവീര്യര്‍' പറയുന്നത് എന്തൊക്കെ?, എബ്രിഡ് ഷൈനുമായി അഭിമുഖം

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു