'ലൂസിഫറി'നെ കടത്തിവെട്ടുമോ ​'ഗോഡ്ഫാദർ' ? ചിരഞ്ജീവി ചിത്രം നാളെ തിയറ്ററുകളിൽ

By Web TeamFirst Published Oct 4, 2022, 11:29 AM IST
Highlights

മൊത്തം ബജറ്റിൽ നിന്നും 45 കോടിയാണ് ചിരഞ്ജീവി പ്രതിഫലമായി വാങ്ങിയതെന്ന് പറയപ്പെടുന്നു.

ലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നാണ് ലൂസിഫർ. പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ചിത്രം മലയാളത്തിലെ ബ്ലോക് ബസ്റ്ററുകളിൽ ഒന്നാണ്. 'സ്റ്റീഫന്‍ നെടുമ്പള്ളി' എന്ന കഥാപാത്രമായി മോഹൻലാൽ തകർത്തഭിനയിച്ച ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ആണ്  ​'ഗോഡ്ഫാദർ'. പ്രഖ്യാപന സമയം മുതൽ തെന്നിന്ത്യൻ സിനിമാസ്വാദകർ കാത്തിരിക്കുന്ന ഈ ചിത്രത്തിൽ നായകനായി എത്തുന്നത് മെ​ഗാസ്റ്റാർ ചിരഞ്ജീവിയാണ്. മലയാളികളും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ​ഗോഡ് ഫാദർ നാളെ തിയറ്ററുകളിൽ എത്തും. 

ഒക്ടോബർ 5ന് രാവിലെ മുതൽ ​ഗോഡ് ഫാദറിന്റെ ഷോ തുടങ്ങും. ചിത്രത്തിന്റെ ഹിന്ദി വെർഷനും നാളെ തന്നെ റിലീസ് ചെയ്യും. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം ഏകദേശം 80,000ത്തോളം ടിക്കറ്റുകളും വിറ്റഴിഞ്ഞിട്ടുണ്ട്. ഡിജിറ്റൽ റൈറ്റ്സ് (ഹിന്ദി+തെലുങ്ക്) വഴി ഇതിനോടകം 57 കോടി രൂപ ചിത്രം നേടിയെന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

90 കോടി ബജറ്റിലാണ് ഗോഡ്ഫാദർ നിർമ്മിച്ചിരിക്കുന്നതെന്നാണ് വിവരം. മൊത്തം ബജറ്റിൽ നിന്നും 45 കോടിയാണ് ചിരഞ്ജീവി പ്രതിഫലമായി വാങ്ങിയതെന്ന് പറയപ്പെടുന്നു. അതേസമയം, ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സൽമാൻ ഖാൻ പ്രതിഫലം വാങ്ങാതെയാണ് അഭിനയിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. 

ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രമാണ് 'ഗോഡ്ഫാദർ'. മോഹന്‍ രാജ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് കോനിഡേല പ്രൊഡക്ഷന്‍ കമ്പനിയും സൂപ്പര്‍ ഗുഡ് ഫിലിംസും ചേര്‍ന്നാണ്. നയൻതാരയാണ് നായികയായി എത്തുന്നത്.  

മൂന്നാം നാൾ ലൂക്ക് ആന്റണിയുടെ പടയോട്ടം; നി​ഗൂഢത വിടാതെ 'റോഷാക്ക്' സ്റ്റിൽസ്

ഏതാനും ദിവസങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലർ ഏറെ ശ്രദ്ധനേടിയിരുന്നു. ചിരഞ്ജീവിയുടെ മാസും ഫൈറ്റും കോർത്തിണക്കിയ ട്രെയിലർ ഞൊടിയിട കൊണ്ട് തന്നെ പ്രേക്ഷകർ സ്വീകരിച്ചു. ലൂസിഫറിൽ മയില്‍വാഹനം എന്ന കഥാപാത്രത്തിന്റെ നെഞ്ചിൽ മോഹൻലാൽ ചവിട്ടുന്നൊരു രം​ഗമുണ്ട്. ഏറെ ശ്രദ്ധനേടിയ ഈ രം​ഗം ​ഗോഡ് ഫാദർ ട്രെയിലറിലും ഉണ്ടായിരുന്നു. പിന്നാലെ ചിരഞ്ജീവി ചെയ്ത രം​ഗവും മോ​ഹൻലാൽ ചെയ്ത സീനുമായി താരമത്യം ചെയ്ത് സ്ക്രീൻ ഷോട്ടുകളും ട്രോളുകളും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. മോഹൻലാൽ ചെയ്തത് പോലെ ചിരഞ്ജീവിക്ക് ഒരിക്കലും ആ സീൻ ചെയ്യാൻ സധിക്കില്ലെന്നാണ് ആരാധകർ പറഞ്ഞത്. 

നീരവ് ഷായാണ് ​ഗോഡ് ഫാദറിന്റെ ഛായാഗ്രാഹകന്‍. എസ് തമന്‍ ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. നിരവധി ബോളിവുഡ് ചിത്രങ്ങളുടെ കലാസംവിധാനം നിര്‍വ്വഹിച്ച സുരേഷ് സെല്‍വരാജനാണ് കലാസംവിധായകന്‍. ചിത്രത്തില്‍ സത്യദേവ് കഞ്ചാറാണയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. തെലുങ്ക് സിനിമയിൽ ഈ വർഷത്തെ മറ്റൊരു സൂപ്പർ ഹിറ്റ് ചിത്രമാകും ​ഗോഡ് ഫാദർ എന്നാണ് ട്രേഡ് അനലിസ്റ്റുകൾ കരുതപ്പെടുന്നത്. 

click me!