Acharya: അച്ഛനും മകനും ഒരേ ഫ്രെയ്മില്‍; ശ്രദ്ധേ നേടി ചിരഞ്ജീവിയുടെ ‘ആചാര്യ’ ടീസർ

Web Desk   | Asianet News
Published : Nov 29, 2021, 10:46 AM ISTUpdated : Nov 29, 2021, 10:59 AM IST
Acharya: അച്ഛനും മകനും  ഒരേ ഫ്രെയ്മില്‍; ശ്രദ്ധേ നേടി ചിരഞ്ജീവിയുടെ ‘ആചാര്യ’ ടീസർ

Synopsis

ചിരഞ്ജീവി നായകനാകുന്ന  ‘ആചാര്യ’ ചിത്രത്തിലെ ടീസര്‍ പുറത്തുവിട്ടു. 

പ്രഖ്യാപന സമയം മുതൽ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമാണ് ചിരഞ്ജീവി(Chiranjeevi​​) നായകനാകുന്ന ‘ആചാര്യ’(Acharya​ ). ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾക്കും ആരാധകർ ഏറെയാണ്. കൊരടാല ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

ചിരഞ്ജീവിയും മകൻ രാംചരണും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. രാം ചരണിന്റെ കഥാപാത്രമായ സിദ്ധയെ പരിചയപ്പെടുത്തുകയാണ് പുതിയ ടീസറിലൂടെ അണിയറ പ്രവർത്തകർ. കാജല്‍ അഗര്‍വാളാണ് നായിക. രാം ചരണിന്റെ ജോഡിയായി പൂജ ഹെഡ്‍ഡെയും അഭിനയിക്കുന്നു. അടുത്ത വർഷം ഫെബ്രുവരി നാലിന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും. 

സോനു സൂദ്, ജിഷു സെൻഗുപ്‍ത, സൗരവ് ലോകോഷേ, കിഷോര്‍ പൊസനി കൃഷ്‍ണ മുരളി, തനികെല്ല ഭരണി, അജയ്, സംഗീത് കൃഷ്‍ തുടങ്ങിയവരാണ് ആചാര്യയിലെ മറ്റ് താരങ്ങൾ. സംഗീതം മണിശർമ, ഛായാഗ്രഹണം തിരു, എഡിറ്റിങ് നവീൻ നൂലി. അരവിന്ദ് സ്വാമിയാണ് ചിത്രത്തിലെ വില്ലൻ. സിനിമയില്‍ ചിരഞ്ജീവിയുടെ ലുക്ക് ഏറെ ശ്രദ്ധേയമായിരുന്നു. എന്തായാലും ചിരഞ്ജീവിയുടെ ഹിറ്റ് ചിത്രമായിരിക്കും ആചാര്യയെന്നാണ് പ്രതീക്ഷിക്കുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

മഞ്ഞുമ്മൽ ബോയ്സ് സുഹൃത്തുക്കളുടെ കഥ പറയുന്ന ഒരു സാധാരണ സിനിമയല്ല: സുധീര്‍ മിശ്ര
മത്സരവിഭാഗത്തിലെ 14 ല്‍ നിങ്ങളുടെ പ്രിയചിത്രം ഏത്? ഓഡിയന്‍സ് വോട്ടിംഗ് തുടങ്ങുന്നു