Marakkar: 'മരക്കാർ എനിക്കൊരു സിനിമ മാത്രമല്ല, ഫിലിം ഇൻസ്റ്റിറ്റ്യുട്ടായിരുന്നു'; ഹരീഷ് പേരടി

Web Desk   | Asianet News
Published : Nov 29, 2021, 10:11 AM ISTUpdated : Nov 29, 2021, 10:15 AM IST
Marakkar: 'മരക്കാർ എനിക്കൊരു സിനിമ മാത്രമല്ല, ഫിലിം ഇൻസ്റ്റിറ്റ്യുട്ടായിരുന്നു'; ഹരീഷ് പേരടി

Synopsis

സംവിധായകന്‍ പ്രിയദര്‍ശനും മോഹന്‍ലാലും തമ്മിലുളള പരസ്പര ബന്ധത്തെ കുറിച്ച് ഹരീഷ് പേരടി. 

രക്കാർ: അറബിക്കടലിന്റെ സിംഹം(Marakkar) എന്ന ബി​ഗ് ബജറ്റ് ചിത്രം തിയറ്ററുകളിൽ എത്താൻ ഇനി മൂന്ന് ​ദിവസമാണ് ബാക്കി. ഒരിടവേളക്ക് ശേഷം  തിയറ്ററിൽ എത്തുന്ന മോഹൻലാൽ(mohanlal) ചിത്രത്തിനായി ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകരും. നടൻ ഹരീഷ് പേരടിയും(hareesh peradi) ചിത്രത്തിലൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഈ അവസരത്തിൽ ഹരീഷ് പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. 

സംവിധായകന്‍ പ്രിയദര്‍ശനും മോഹന്‍ലാലും തമ്മിലുളള പരസ്പര ബന്ധം തനിക്ക് ഒരു പാഠമാണെന്ന് ഹരീഷ് പേരടി പറയുന്നു. ഒന്നിച്ച് കളിച്ചു വളര്‍ന്ന തമ്മില്‍ എടാ പോടാ ബന്ധമുള്ള പ്രിയേട്ടനും മോഹന്‍ലാലും പരസ്പരം കൈമാറുന്ന ബഹുമാനവും, ഒരു സംവിധായകന്‍ എന്ന നിലക്ക് ലാലേട്ടന്‍ പ്രിയന്‍ സാറിനോട് കാണിക്കുന്ന അനുസരണയും ഒരു അഭിനയ വിദ്യാര്‍ത്ഥിയായ തനിക്ക് വലിയ പാഠങ്ങളായിരുന്നു എന്നാണ് ഹരീഷ് പേരടി കുറിച്ചത്.

ഹരീഷ് പേരടിയുടെ വാക്കുകൾ

Our film is releasing  on December 2nd ..u hv done a fabulous  job on marrakkar  ..thanks for being  wt me, ഉള്ള് തുറന്ന് ഉറക്കെ ചിരിക്കുന്ന,മുഴുവൻ സമയവും സിനിമയെ സ്വപ്നം കാണുന്ന ഇൻഡ്യ കണ്ട വലിയ സംവിധായകൻ കുറച്ച് ദിവസങ്ങൾക്കുമുമ്പ് എനിക്കയ്ച്ചുതന്ന വാക്കുകൾ ...മരക്കാറിൽ ജോലി ചെയ്തതിന് കിട്ടിയ പണമൊക്കെ ചിലവായി പോയി...പക്ഷെ ഈ വലിയ കലാകാരന്റെ വാക്കുകൾ എന്റെ ജീവിതകാല സമ്പാദ്യമാണ്...നിരവധി തവണ കഥാപാത്രങ്ങളുടെ മനസ്സ് നമുക്ക് മുന്നിൽ തുറന്നിട്ട ലാലേട്ടനിലെ നടന്റെ അഭിനയ മികവ് ഞാൻ മലയാളികളോട് പറയേണ്ട ആവിശ്യമില്ല...പക്ഷെ സിനിമ ഒന്നിച്ച് കളിച്ചുവളർന്ന,തമ്മിൽ തമ്മിൽ എടാ പോടാ ബന്ധമുള്ള ഇവർ..പരസ്പ്പരം കൈമാറുന്ന ബഹുമാനവും ഒരു സംവിധായകൻ എന്ന നിലക്ക് ലാലേട്ടൻ പ്രിയൻ സാറിനോട് കാണിക്കുന്ന അനുസരണയും ഒരു അഭിനയ വിദ്യാർത്ഥിയായ എനിക്ക് വലിയ പാഠങ്ങളായിരുന്നു...മരക്കാർ എനിക്ക് ഒരു സിനിമ മാത്രമല്ല...എന്റെ അഭിനയ ജീവിതത്തിലെ ഒരു ഫിലിം ഇൻസ്റ്റിറ്റ്യുട്ട് കൂടെയായിരുന്നു...പ്രിയേട്ടാ..ലാലേട്ടാ..സ്നേഹം മാത്രം...

ഡിസംബര്‍ രണ്ടിനാണ് മരക്കാര്‍ റിലീസ് ചെയ്യുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ, അര്‍ജുൻ, സുനില്‍ ഷെട്ടി, പ്രഭു, മഞ്‍ജു വാര്യര്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹൻലാല്‍, മുകേഷ്, നെടുമുടി വേണു തുടങ്ങി ഒട്ടേറെ പേര്‍ അഭിനയിച്ചിട്ടുണ്ട്. ഡിസംബര്‍ രണ്ടിനാണ് ചിത്രം തിയറ്ററുകളിൽ എത്തുക. സംവിധായകൻ പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

മത്സരവിഭാഗത്തിലെ 14 ല്‍ നിങ്ങളുടെ പ്രിയചിത്രം ഏത്? ഓഡിയന്‍സ് വോട്ടിംഗ് തുടങ്ങുന്നു
അരുണ്‍ വിജയ്‍യുടെ 'രെട്ട തല' 25 ന്; ട്രെയ്‍ലറിന് മികച്ച പ്രതികരണം