'വേതാളം' 'ഭോലാ ശങ്കറാ'കുന്നു. ചിരഞ്‍ജീവി ചിത്രത്തിന് ഒടിടി പാര്‍ട്‍ണറായി

By Web TeamFirst Published Jan 14, 2023, 4:17 PM IST
Highlights

ചിരഞ്‍ജീവിയുടെ 'ഭോലാ ശങ്കര്‍' എന്ന ചിത്രത്തിന്റെ ഒടിടി പാര്‍ട്‍ണറെ പ്രഖ്യാപിച്ചു.

ചിരഞ്‍ജീവി നായകനായി അഭിനയിക്കുന്ന പുതിയ ചിത്രമാണ് 'ഭോലാ ശങ്കര്‍'. മെഹര്‍ രമേഷാണ് ചിത്രത്തിന്റെ സംവിധാനം. 'ഷാഡോ' എന്ന ചിത്രത്തിന് ശേഷം മെഹര്‍ രമേഷിന്റെ സംവിധാനത്തിലുള്ളതാണ് 'ഭോലാ ശങ്കര്‍'. 'ഭോലാ ശങ്കര്‍' എന്ന ചിരഞ്‍ജീവി ചിത്രത്തിന്റെ ഒടിടി പാര്‍ട്‍ണറെ സംബന്ധിച്ചാണ് പുതിയ വാര്‍ത്ത.

'ഭോലാ ശങ്കര്‍' എന്ന ചിത്രം തിയറ്റര്‍ റിലീസിന് ശേഷം നെറ്റ്ഫ്ലിക്സിലായിരിക്കും സ്‍ട്രീം ചെയ്യുക. അജിത്ത് നായകനായ ഹിറ്റ് ചിത്രം 'വേതാള'ത്തിന്റെ റീമേക്കാണ് 'ഭോലാ ശങ്കര്‍'. ഡൂഡ്‍ലി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.കീര്‍ത്തി സുരേഷ് ചിത്രത്തില്‍ ചിരഞ്‍ജീവിയുടെ സഹോദരിയുടെ വേഷത്തില്‍ എത്തുമ്പോള്‍ നായികയാകുന്നത് തമന്നയാണ്.

Idhi maamulu excitement kaadhu. Mega excitement. Vasthundhi evaro thelusukadha!

Bholā Shankar, arriving on Netflix in Telugu, Tamil, Malayalam and Kannada as a post theatrical release! 💥 pic.twitter.com/kwwFk4ENfm

— Netflix India South (@Netflix_INSouth)

രമബ്രഹ്‍മം സുങ്കരയാണ് ചിത്രം നിര്‍മിക്കുന്നത്. 'ഭോലാ ശങ്കറെ'ന്ന ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത് മാര്‍ത്താണ്ഡ് കെ വെങ്കടേഷാണ്. 'വേതാളം' എന്ന ചിത്രത്തില്‍ അജിത്ത് അഭിനയിച്ച കഥാപാത്രമായിട്ടാണ് 'ഭോലാ ശങ്കറി'ല്‍ ചിരഞ്‍ജീവി എത്തുക. ചിരഞ്‍ജീവി നായകനാകുന്ന ചിത്രത്തിന്റെ കലാസംവിധായകൻ എ എസ് പ്രകാശ് ആണ്. അജിത്ത് നായകനായ ചിത്രം 'ബില്ല' തെലുങ്കിലേക്ക് റീമേക്ക് ചെയ്‍ത സംവിധായകനാണ് മെഹര്‍ രമേഷ്. പ്രഭാസ് ആയിരുന്നു ചിത്രത്തില്‍ നായകൻ. മറ്റൊരു അജിത് ചിത്രം കൂടി മെഹര്‍ രമേഷ് തെലുങ്കിലേക്ക് എത്തിക്കുമ്പോള്‍ വൻ വിജയത്തില്‍ കുറഞ്ഞൊന്നും ആരും പ്രതീക്ഷിക്കുന്നില്ല.

ചിരഞ്‍ജീവി നായകനായി 'വാള്‍ട്ടര്‍ വീരയ്യ'യെന്ന ചിത്രമാണ് ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍തത്. കെ എസ് രവീന്ദ്ര (ബോബി കൊല്ലി) ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോബി കൊല്ലിയുടേത് തന്നെ ചിത്രത്തിന്റെ കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്.. ദേവി ശ്രീ പ്രസാദ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്.

Read More: വി കെ പ്രകാശിന്റെ സംവിധാനത്തില്‍ അനുപം ഖേര്‍, ഹിന്ദി ചിത്രം പ്രഖ്യാപിച്ചു

click me!