വിശ്വംഭരയ്‍ക്കായി കാത്ത് ആരാധകര്‍, ചിരഞ്‍ജീവി ചിത്രത്തിന്റെ അപ്‍ഡേറ്റ് പുറത്ത്

Published : Mar 25, 2024, 01:41 PM IST
വിശ്വംഭരയ്‍ക്കായി കാത്ത് ആരാധകര്‍, ചിരഞ്‍ജീവി ചിത്രത്തിന്റെ അപ്‍ഡേറ്റ് പുറത്ത്

Synopsis

വിശ്വംഭരയുടെ പുതിയൊരു അപ്‍ഡേറ്റും പുറത്ത്.

ചിരഞ്‍ജീവി നായകനായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രമാണ് വിശ്വംഭര. ചിരഞ്‍ജീവിയുടെ ഒരു ഫാന്റസി ത്രില്ലര്‍ ചിത്രമായിരിക്കും വിശ്വംഭര. സംവിധാനം വസിഷ്‍ഠ മല്ലിഡിയാണ്. ചിരഞ്‍ജിവി നായകനാകുന്ന വിശ്വംഭര എന്ന സിനിമയുടെ അപ്‍ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്.

ചിരഞ്‍ജീവിയുടെ ജോഡിയായി തൃഷ എത്തുന്ന ചിത്രം ഊട്ടിയിലാണ് നിലവില്‍ ചിത്രീകരിക്കുന്നതെന്നാണ് അപ്‍ഡേറ്റ്. ഇഷ ചൗളയും രമ്യ പശുപലേടിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ ഉണ്ടാകുമെന്നും ഒരു റിപ്പോര്‍ട്ടുണ്ട്. രമ്യ പശുപലേടി ചിരഞ്ജീവിക്കൊപ്പമുള്ള ഒരു ഫോട്ടോ പങ്കുവെച്ചിരുന്നു. വസിഷ്‍ഠ മല്ലിഡിക്കും ചിരഞ്‍ജീവിക്കും നന്ദിയും പറഞ്ഞിരുന്നു രമ്യ.

മഹേഷ് ബാബു നായകനായി ഒടുവിലെത്തിയ ചിത്രം ഗുണ്ടൂര്‍ കാരത്തിനായി വലിയൊരു വീടിന്റെ സെറ്റ് നിര്‍മിച്ചിരുന്നു. ആ സെറ്റിലാണ് വിശ്വംഭരത്തിന്റെ ഗാന രംഗത്ത് ചിരഞ്‍ജീവിയും നായിക തൃഷയും പ്രത്യക്ഷപ്പെടുന്നത് എന്നൊരു റിപ്പോര്‍ട്ടുണ്ടായിരുന്നു. ചിരഞ്‍ജീവി സാധാരണക്കാരനായിട്ടാണ് വസിഷ്‍ഠയുടെ പുതിയ ചിത്രത്തില്‍ എത്തുക എന്നും ഡോറ ബാബു എന്നായിരിക്കും ചിരഞ്‍ജീവിയുടെ കഥാപാത്രത്തിന്റെ പേര് എന്നും ഗോദാവരി ജില്ലയില്‍ നിന്നുളള ആളാണ് കഥാപാത്രം എന്നുമാണ് റിപ്പോര്‍ട്ട്. എങ്ങനെയാണ് ആ സാധാരണ മനുഷ്യൻ ചിത്രത്തില്‍ നായകനായി മാറുന്നത് എന്നതാണ് ആകാംക്ഷയുണര്‍ത്തുന്ന ഘടകം.

ചിരഞ്‍ജീവി നായകനായി വേഷമിട്ടവയില്‍ ഒടുവിലെത്തിയ ചിത്രം 'ഭോലാ ശങ്കര്‍' ആണ്. അജിത്ത് നായകനായ ഹിറ്റ് തമിഴ് ചിത്രം 'വേതാള'ത്തിന്റെ തെലുങ്ക് റീമേക്കായിട്ടും ഭേലാ ശങ്കറിന് വൻ പരാജയം നേരിടാനായിരുന്നു വിധിയെന്നും 47.50 കോടിയാണ് ആഗോളതലത്തില്‍ ആകെ നേടാനായത് എന്നുമാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമായത്. 'വേതാളം' എന്ന ചിത്രത്തില്‍ അജിത്ത് അഭിനയിച്ച കഥാപാത്രമായിട്ടാണ് 'ഭോലാ ശങ്കറി'ല്‍ നായകനായ ചിരഞ്‍ജീവി എത്തിയത്. സംവിധാനം നിര്‍വഹിച്ചത് മെഹര്‍ രമേഷാണ്. ചിത്രം രമബ്രഹ്‍മം സുങ്കരയാണ് നിര്‍മിച്ചത്. കീര്‍ത്തി സുരേഷ് ചിത്രത്തില്‍ ചിരഞ്‍ജീവിയുടെ സഹോദരിയുടെ വേഷത്തില്‍ എത്തിയപ്പോള്‍ നായികയായി എത്തിയത് തമന്നയാണ്. മഹതി സ്വര സാഗറായിരുന്നു സംഗീതം.

Read More: 'സിജോ കബളിപ്പിച്ചു', മോഹൻലാലിനോടും തുറന്നു പറഞ്ഞ് റോക്കി, വെളിപ്പെടുത്തലില്‍ ഞെട്ടി മറ്റുള്ളവര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക