ടിനി ടോം നായകന്‍; ത്രില്ലടിപ്പിക്കാന്‍ 'പൊലീസ് ഡേ', ഫസ്റ്റ് ലുക്ക് എത്തി

Published : Mar 25, 2024, 11:20 AM IST
ടിനി ടോം നായകന്‍; ത്രില്ലടിപ്പിക്കാന്‍ 'പൊലീസ് ഡേ', ഫസ്റ്റ് ലുക്ക് എത്തി

Synopsis

ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റെ മരണം കഥാപശ്ചാത്തലമാക്കുന്ന ചിത്രം

നവാഗതനായ സന്തോഷ് മോഹൻ പാലോട് സംവിധാനം ചെയ്യുന്ന പൊലീസ് ഡേ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറക്കാര്‍ പുറത്തുവിട്ടു. ഒരു പൊലീസ് കഥയ്ക്ക് ഏറെ അനുയോജ്യമാംവിധത്തിലുള്ള പോസ്റ്ററാണ് ഫസ്റ്റ് ലുക്ക് ആയി പുറത്തുവിട്ടിരിക്കുന്നത്. പൊലീസ് യൂണിഫോമിൽ നന്ദുവും ടിനി ടോമും ഇടത്തും വലത്തും ഒപ്പം നടുവിലായി അൻസിബയേയും പോസ്റ്ററിൽ കാണാം. അതിന് താഴെയായി മൂന്ന് പൊലീസ് ഉദ്യോഗസ്ഥരും നടന്നു വരുന്നു. അതിലൊരാൾ വനിതയാണ്.

ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റെ മരണം കഥാപശ്ചാത്തലമാക്കുന്ന ചിത്രമാണിത്. ഈ കേസ് അന്വേഷിക്കാനെത്തുന്ന ഉന്നതനായ പൊലീസ് ഉദ്യോഗസ്ഥനാണ് ഡിവൈഎസ്പി ലാൽ മോഹൻ. അദ്ദേഹത്തിൻ്റെ നേതൃത്വത്തിലുള്ള ഇൻവസ്റ്റിഗേഷനാണ് ഏറെ ത്രില്ലർ മൂഡിൽ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഒരു പൊലീസ് സ്റ്റോറിയുടെ എല്ലാ ഉദ്യേഗവും സസ്പെൻസും കോർത്തിണക്കിയ ഒരു ക്ലീൻ എൻ്റർടെയ്നറായിരിക്കും ചിത്രമെന്ന് അണിയറക്കാര്‍ പറയുന്നു. ടിനി ടോമാണ് ലാൽ മോഹൻ എന്ന ഇൻവസ്റ്റിഗേറ്റീവ് ഓഫീസറെ അവതരിപ്പിക്കുന്നത്. ഹരീഷ് കണാരൻ, ധർമ്മജൻ ബോല്‍ഗാട്ടി, ശ്രീധന്യ എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിര
ക്കുന്നു.

 

രചന മനോജ് ഐ ജി, സംഗീതം ഡിനു മോഹൻ, ഛായാഗ്രഹണം ഇന്ദ്രജിത്ത്, എഡിറ്റിംഗ് രാകേഷ് അശോക്, കലാസംവിധാനം രാജു ചെമ്മണ്ണിൽ, മേക്കപ്പ് ഷാമി, കോസ്റ്റ്യൂം ഡിസൈൻ പ്രതാപ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ രതീഷ് നെടുമങ്ങാട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് രാജൻ മണക്കാട്, പ്രൊഡക്ഷൻ കൺട്രോളർ രാജീവ് കൊടപ്പനക്കുന്ന്. സദാനന്ദ ഫിലിംസിൻ്റെ ബാനറിൽ സജു വൈദ്യർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. പിആര്‍ഒ വാഴൂർ ജോസ്. ഫോട്ടോ അനുപള്ളിച്ചൽ.

ALSO READ : കര്‍ണാടകത്തില്‍ നിന്ന് മാത്രം 5 കോടിക്ക് മുകളില്‍! ഇതര സംസ്ഥാനങ്ങളില്‍ വന്‍ കളക്ഷന്‍ നേട്ടവുമായി 'പ്രേമലു'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍
രാവിലേയെത്തി വോട്ടുചെയ്ത് മടങ്ങി സിനിമാ താരങ്ങൾ, ചിത്രങ്ങൾ കാണാം