മിസ് ചെയ്ത പലതും ആസ്വദിച്ചത് ഇപ്പോഴാണ്; അനുവിനോട് മനസ് തുറന്ന് ദർശനയും അനൂപും

Published : Jan 15, 2023, 08:55 PM IST
മിസ് ചെയ്ത പലതും ആസ്വദിച്ചത് ഇപ്പോഴാണ്; അനുവിനോട് മനസ് തുറന്ന് ദർശനയും അനൂപും

Synopsis

രണ്ട് മതമായതിനാൽ വീട്ടുകാരുടെ സമ്മതത്തോടെ പ്രണയിക്കാം എന്ന് കരുതിയെങ്കിലും ഇരു കൂട്ടരും അറിഞ്ഞതോടെ പ്രശ്നം വഷളാവുകയായിരുന്നെന്ന് താരങ്ങൾ പറയുന്നു. 

കൊച്ചി: നടി, ടെലിവിഷന്‍ അവതാരക എന്നീ നിലകളില്‍ എല്ലാം ശ്രദ്ധിക്കപ്പെട്ട അനുജോസഫ് ഇപ്പോള്‍ ‌വ്ളോഗര്‍ എന്ന നിലയിലാണ് ആരാധകരെ നേടിക്കൊണ്ടിരിക്കുന്നത്. തന്‍റെ കുടുംബ വിശേഷങ്ങള്‍ക്ക് ഒപ്പം സഹതാരങ്ങളുടേയും സുഹൃത്തുക്കളുടെയും വിശേഷങ്ങളും യൂട്യുബ് ചാനലിലൂടെ അനുജോസഫ് പങ്കുവയ്ക്കാറുണ്ട്. അഭിമുഖങ്ങളും രുചിവിശേഷങ്ങളും യാത്രാ അനുഭവങ്ങളുമൊക്കെ അനുവിന്റെ വ്ലോഗിലൂടെ പ്രേക്ഷകരിലേക്ക് എത്താറുണ്ട്.

ഏറ്റവും പുതിയതായി സീരിയൽ മേഖലയിലെ വൈറൽ ദമ്പതികളായ ദർശനയെയും അനൂപിനെയുമാണ് അനു പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്. നിരവധി തവണ അഭിമുഖങ്ങളിൽ എത്തിയ താരങ്ങൾ വീണ്ടും മനസ് തുറക്കുകയാണ്. കേരളോത്സവം പരിപാടിയിൽ വെച്ചാണ് അനുവും ദർശനയും സുഹൃത്തുക്കളാകുന്നതെന്നും അന്ന് ദർശനയ്ക്കൊപ്പം അച്ഛനും അമ്മയും വന്നത് പ്രണയം മൂർച്ഛിച്ചിരിക്കുന്ന സമയത്താണെന്നും അനു ഓർമിക്കുന്നു. അന്ന് തനിക്കിത് അറിയില്ലായിരുന്നു, പിന്നീട് വിവാഹിതയയെന്ന് അറിഞ്ഞപ്പോഴാണ് മനസിലായതെന്നും അനു പറയുന്നുണ്ട്.

രണ്ട് മതമായതിനാൽ വീട്ടുകാരുടെ സമ്മതത്തോടെ പ്രണയിക്കാം എന്ന് കരുതിയെങ്കിലും ഇരു കൂട്ടരും അറിഞ്ഞതോടെ പ്രശ്നം വഷളാവുകയായിരുന്നെന്ന് താരങ്ങൾ പറയുന്നു. എല്ലാവരും കരുതുന്നതുപോലെ താൻ ഒളിച്ചോടി പോയതല്ലെന്നും കല്യാണം നടത്തി തരാൻ താല്പര്യമില്ലാത്തതിനാൽ ദർശനയുടെ തീരുമാനത്തിനൊത്ത് വീട്ടുകാർ നിൽക്കുകയായിരുന്നെന്നും അവർ പറഞ്ഞു.

ഇത്തരമൊരു സാഹചര്യത്തിലാണ് സീ കേരളത്തിലെ ഞാനുമെന്റാളും ഷോയിലെത്തുന്നത്. ജീവിതത്തിൽ മിസ് ചെയ്ത പല നിമിഷങ്ങളും ഷോയിലൂടെ അനുഭവിച്ചെന്ന് അനൂപും ദർശനയും പറയുന്നു. സേവ് ദ് ഡേറ്റും, കല്യാണവും, വീട്ടുകാരുമൊത്തുള്ള ഒത്തുചേരലും എല്ലാം ആസ്വദിക്കാൻ കഴിഞ്ഞതായി ഇരുവരും കൂട്ടിച്ചേർത്തു. തങ്ങൾക്കെതിരെ വരുന്ന നെഗറ്റീവ് കമന്റുകളെ താമസയോടെയാണ് കാണാറെന്നും താരങ്ങൾ പറയുന്നുണ്ട്.

പ്രണയിക്കുമ്പോൾ എങ്ങനെയാണോ അതേപോലെ തന്നെ വിവാഹാശേഷവും തുടരണമെന്നാണ് ദർശനക്ക് മറ്റുള്ളവരോട് പറയാനുള്ളത്. എല്ലാ കാര്യങ്ങളും സംസാരിക്കുക, അതിൽ മടി കാണിക്കരുതെന്നും നടി പറഞ്ഞു വെക്കുന്നു.

മുംബൈയിലെ ട്രാഫിക്ക് എന്തൊരു ദുരിതം; ട്വീറ്റ് ചെയ്ത സോനം കപൂറിന് വിമര്‍ശനം.!

വില്ലത്തിക്കൊപ്പം ചിരിച്ചുകൊണ്ട് നായിക, പുത്തൻ ചിത്രങ്ങളുമായി സുസ്‍മിത

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ചില നടിമാർ കരിയറിൽ ഡയലോഗ് പറഞ്ഞിട്ടില്ല, പകരം പറയുന്നത് വൺ, ടു, ത്രീ, ഫോർ'; ചർച്ചയായി മാളവികയുടെ വാക്കുകൾ
മലയാളത്തില്‍ നിന്ന് വേറിട്ട ഹൊറര്‍ ത്രില്ലര്‍; 'മദനമോഹം' ഫെബ്രുവരി 6 ന്