ധനുഷിനൊപ്പം വമ്പൻ താരങ്ങള്‍, വീണ്ടും സംവിധായകനാകുമ്പോള്‍ സഹോദരങ്ങളായി എസ് ജെ സൂര്യയും സുന്ദീപും

Published : May 24, 2023, 10:57 AM ISTUpdated : Jun 04, 2023, 03:56 PM IST
ധനുഷിനൊപ്പം വമ്പൻ താരങ്ങള്‍, വീണ്ടും സംവിധായകനാകുമ്പോള്‍ സഹോദരങ്ങളായി എസ് ജെ സൂര്യയും സുന്ദീപും

Synopsis

നടൻ ധനുഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ വിവരങ്ങള്‍ പുറത്ത്.

നടൻ ധനുഷ് സംവിധായകനാകുന്നുവന്ന വാര്‍ത്ത വളരെ ആവേശപൂര്‍വമാണ് ഏറ്റെടുത്തത്. വീണ്ടും ധനുഷ് സംവിധായകനാകുമ്പോള്‍ വൻ താരങ്ങള്‍ അണിനിരക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. എസ് ജെ സൂര്യയും സുന്ദീപ് കിഷനും ധനുഷിന്റെ സഹോദരങ്ങളായി എത്തും. വിഷ്‍ണു വിശാല്‍, ദുഷറ വിജയൻ, കാളിദാസ് തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ ധനുഷിനൊപ്പം എത്തും.

നോര്‍ത്ത് മദ്രാസാണ് ചിത്രത്തിന്റെ പശ്ചാത്തലമാകുന്നത്. എ ആര്‍ റഹ്‍മാനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രീകരണം എപ്പോഴായിരിക്കും തുടങ്ങുക എന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 'വാത്തി' എന്ന ചിത്രമാണ് ധനുഷിന്റേതായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.

വെങ്കി അറ്റ്‍ലൂരിയാണ് ചിത്രത്തിന്റെ സംവിധാനം. 'ബാലമുരുഗൻ' എന്ന കഥാപാത്രത്തെയാണ് ധനുഷ് ചിത്രത്തില്‍ അവതരിപ്പിച്ചിരുന്നത്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‍സ് 3.75 കോടി രൂപയ്‍ക്ക് ആദിത്യ മ്യൂസിക് സ്വന്തമാക്കിയിരുന്നു. വംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് 'വാത്തി' നിര്‍മിച്ചിരിക്കുന്നത്. നവീൻ നൂളി ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്. ധനുഷ് നായകനാകുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് വെങ്കി അറ്റ്‍ലൂരിയാണ്

ധനുഷിന്റേതായി 'നാനേ വരുവേൻ' എന്ന ചിത്രമാണ് ഇതിനുമുമ്പ് പ്രദര്‍ശനത്തിന് എത്തിയത്. ധനുഷിന്റെ സഹോദരൻ സെല്‍വരാഘവൻ ആണ് ചിത്രം സംവിധാനം ചെയ്‍തത്. സെല്‍വരാഘവൻ അതിഥി കഥാപാത്രമായി ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്‍തിരുന്നു. ഇന്ദുജ ആണ് ചിത്രത്തിലെ നായിക. നായകൻ ധനുഷ് തന്നെയാണ് ചിത്രത്തിന്റെ കഥ എഴുതിയത് എന്ന ഒരു പ്രത്യേകതയുമുണ്ട്. ധനുഷിന്റെ പ്രകടനത്തിന് മികച്ച അഭിപ്രായങ്ങള്‍ ചിത്രത്തില്‍ നേടാനായിരുന്നു. ബോക്സ് ഓഫീസില്‍ ചിത്രം മോശമല്ലാത്ത വിജയം സ്വന്തമാക്കിയിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ട്.

Read More: യുവ നടൻ മോശമായി പെരുമാറിയെന്ന് വാര്‍ത്ത, പ്രതികരിച്ച് നടി ഹൻസിക

PREV
Read more Articles on
click me!

Recommended Stories

'വർണ്ണനാതീതമായ അവിസ്മരണീയാനുഭൂതി സമ്മാനിച്ച ചിത്രം'; 'ഖജുരാഹോ ഡ്രീംസി'നെ കുറിച്ച് എം പത്മകുമാർ
റൊമാന്‍റിക് മൂഡിൽ ഉണ്ണി മുകുന്ദൻ; ‘മിണ്ടിയും പറഞ്ഞും’ ‍ക്രിസ്‍മസിന് തിയറ്ററുകളിൽ