താര സംഘടനയുടെ ഓഫീസിനായി ഒരു കോടി സംഭാവന നല്‍കി നടൻ ധനുഷ്

Published : May 13, 2024, 05:23 PM IST
താര സംഘടനയുടെ ഓഫീസിനായി ഒരു കോടി സംഭാവന നല്‍കി നടൻ ധനുഷ്

Synopsis

പുതിയ ഓഫീസ് നിര്‍മാണത്തിനാണ് താരം സംഭാവന നല്‍കിയത്.  

തമിഴ്‍നാട്ടിലെ നടികര്‍ സംഘത്തിന് ഒരു കോടി രൂപ സംഭാവന നല്‍കി ധനുഷ്. സംഘത്തിന്റെ പുതിയ ഓഫീസ് നിര്‍മാണത്തിനാണ് താരം സംഭാവന നല്‍കി. സംഘടന ധനുഷിന് നന്ദി അറിയിച്ചു.  പ്രസിഡന്റ് നാസറും ഖജാൻജി കാര്‍ത്തിയുമാണ് താരത്തില്‍ നിന്ന്  സംഭാവന സ്വീകരിച്ചതായി വ്യക്തമാക്കിയത്.

ധനുഷ് നായകനായി എത്തുന്ന പുതിയ ചിത്രം രായനാണ്. സംവിധായകനായും നടനായും ധനുഷ് എത്തുന്ന ചിത്രം രായനില്‍ വൻ പ്രതീക്ഷകളാണ് പ്രേക്ഷകര്‍ക്ക്. ധനുഷ് വൻ മേക്കോവറിലാണെത്തുന്നത് എന്ന് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ നിന്ന് വ്യക്തമായിരുന്നു. രായനിലെ ധനുഷ് അവതരിപ്പിക്കുന്ന നായക കഥാപാത്രം ഒരു കുക്കാണ് എന്ന് റിപ്പോര്‍ട്ടുകളുണ്ടായതും സിനിമയില്‍ ആകാംക്ഷ നിറച്ചിരുന്നു.

അപര്‍ണ ബാലമുരളി രായൻ സിനിമയിലെ തന്റെ ലുക്ക് പുറത്തുവിട്ടത് ആരാധകരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. രായനില്‍ അവസരം നല്‍കിയതിന് നന്ദി പറയുന്നതായും അപര്‍ണാ ബാലമുരളി എഴുതുന്നു. താങ്കളുടെ കടുത്ത ആരാധികയെന്ന നിലയില്‍ ചിത്രത്തില്‍ വേഷമിടാൻ അവസരമുണ്ടായത് സ്വപ്‍നത്തിന്റെ യാഥാര്‍ഥ്യമാണ്. ധനുഷ് ഒരു പ്രചോദനമാണ് എന്നും പറയുന്നു സൂര്യ നായകനായ സൂരരൈ പൊട്രുവിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിയ അപര്‍ണ ബാലമുരളി.

മലയാളത്തില്‍ നിന്ന് അപര്‍ണയ്‍ക്ക് പുറമേ ചിത്രത്തില്‍ നിത്യ മേനൻ, കാളിദാസ് ജയറാം എന്നിവരും എത്തുമ്പോള്‍ ധനുഷ് സംവിധായകനായ രായനില്‍ മറ്റ് പ്രധാന താരങ്ങള്‍ സുന്ദീപ് കിഷൻ, വരലക്ഷ്‍മി ശരത്‍കുമാര്‍, ദുഷ്‍റ വിജയൻ. എസ് ജെ സൂര്യ, പ്രകാശ് രാജ്, സെല്‍വരാഘവൻ എന്നിവരാണ്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഓം പ്രകാശാണ്. സംഗീതം എ ആര്‍ റഹ്‍മാനാണ്. സണ്‍ പിക്ചേഴാണ് നിര്‍മാണം. എന്താണ് പ്രമേയം എന്ന് പുറത്തുവിട്ടില്ല. ചിത്രത്തിന്റെ റിലീസ് 2024ല്‍ തന്നെയുണ്ടാകും.

Read More: ഒന്നാമത് ദീപികയോ ആലിയ ഭട്ടോ?, താരങ്ങളുടെ പട്ടികയില്‍ സര്‍പ്രൈസോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

'ചത്താ പച്ച'യിൽ വെട്രിയായി റോഷൻ മാത്യു; ക്യാരക്ടർ പോസ്റ്റർ പുറത്ത്
രേഖാചിത്രം മുതൽ കളങ്കാവൽ വരെ; തലയെടുപ്പോടെ മോളിവുഡ്; 2025ലെ മികച്ച 10 മലയാള സിനിമകൾ