ധനുഷിന്റെ നായികയായി സംയുക്ത മേനോൻ; 'വാത്തി' പുതിയ റിലീസ് തിയതി

Published : Nov 17, 2022, 08:45 PM IST
ധനുഷിന്റെ നായികയായി സംയുക്ത മേനോൻ; 'വാത്തി' പുതിയ റിലീസ് തിയതി

Synopsis

മലയാളി താരം സംയുക്ത മേനോനാണ് വാത്തിയിൽ നായികയായി എത്തുന്നത്.

നുഷ് നായകനാകുന്ന 'വാത്തി'യുടെ പുതിയ റിലീസ് തിയതി പുറത്തുവിട്ടു. ചിത്രം അടുത്തവർഷം ഫെബ്രുവരിയിൽ തിയറ്ററുകളിൽ എത്തും. 2023 ഫെബ്രുവരി 17നാണ് റിലീസ്. ചിത്രത്തിന്റെ പുതിയ പോസ്റ്ററുകൾ പങ്കുവച്ച് കൊണ്ടാണ് അണിയറ പ്രവർത്തകർ റിലീസ് വിവരം അറിയിച്ചിരിക്കുന്നത്. നേരത്തെ ഡിസംബർ 2ന് ചിത്രം റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നു. 

മലയാളി താരം സംയുക്ത മേനോനാണ് വാത്തിയിൽ നായികയായി എത്തുന്നത്. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‍സ് 3.75 കോടി രൂപയ്‍ക്ക് ആദിത്യ മ്യൂസിക് സ്വന്തമാക്കിയിരുന്നു. ഗവംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് 'വാത്തി' നിര്‍മിക്കുന്നത്. നവീൻ നൂളി ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. ധനുഷ് നായകനാകുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് വെങ്കി അറ്റ്‍ലൂരി തന്നെയാണ്.

അതേസമയം, 'നാനേ വരുവേൻ' എന്ന ചിത്രമാണ് ധനുഷിന്റേതായി ഒടുവിൽ റിലീസ് ചെയ്തത്. ധനുഷിന്റെ സഹോദരൻ സെല്‍വരാഘവൻ ആണ് ചിത്രം സംവിധാനം ചെയ്‍തത്. സെല്‍വരാഘവൻ അതിഥി കഥാപാത്രമായി ചിത്രത്തില്‍ അഭിനയിച്ചിരുന്നു. യുവാന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. 'സാനി കായിദ'ത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്‍ത യാമിനി യജ്ഞമൂര്‍ത്തിയാണ് ഛായാഗ്രഹണം. കലാസംവിധാനം ബി കെ വിജയ് മുരുകന്‍. കലൈപ്പുലി എസ് താണുവിന്റേത് ആയിരുന്നു നിർമ്മാണം. വി ക്രിയേഷന്‍സിന്‍റെ ബാനറില്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. വിഎഫ്എക്സ് സൂപ്പര്‍വൈസര്‍ പ്രവീണ്‍ ഡി ആണ്.

ബാക് ഗ്രൗണ്ടിൽ 'ബി​ഗ് ബി' തീം സോം​ഗ്; സ്ക്രീനിൽ 'മാത്യു ദേവസി'; 'കാതൽ' ലൊക്കേഷൻ വീഡിയോ

തിരുച്ചിദ്രമ്പലം ആണ് ധനുഷിന്‍റേതായി റിലീസ് ചെയ്ത് ഏറ്റവും കൂടുതല്‍ ശ്രദ്ധപിടിച്ചു പറ്റിയ മറ്റൊരു സിനിമ. മിത്രൻ ജവഹര്‍ ആണ് സംവിധാനം ചെയ്‍തത്.എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ ആകര്‍ഷിച്ച ചിത്രമായി മാറി ഇത്. സണ്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ കലാനിധി മാരൻ ആണ് ചിത്രം നിര്‍മിച്ചത്. ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസ് ആയിരുന്നു വിതരണം. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. പ്രസന്ന ജി കെ ചിത്രസംയോജനവും ഓം പ്രകാശ് ഛായാഗ്രഹണവും നിര്‍വ്വഹിച്ചു.

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു