'കൊമ്പാരി വേട്ടപ്പുലി', ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത്, ക്യാപ്റ്റൻ മില്ലറിനായി കാത്തിരിപ്പ്

Published : Jan 08, 2024, 10:24 PM IST
'കൊമ്പാരി വേട്ടപ്പുലി', ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത്, ക്യാപ്റ്റൻ മില്ലറിനായി കാത്തിരിപ്പ്

Synopsis

ക്യാപ്റ്റൻ മില്ലറിലെ ഗാനം പുറത്ത്.

ധനുഷ് നായകനായി വേഷമിടുന്ന പുതിയ ചിത്രമാണ് ക്യാപ്റ്റൻ മില്ലര്‍. ക്യാപ്റ്റൻ മില്ലര്‍ ഒരു ആക്ഷൻ ചിത്രമായിരിക്കും എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ക്യാപ്റ്റൻ മില്ലറിലെ പുതിയൊരു ലിറിക്കില്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. കൊമ്പാരി വേട്ടപ്പുലിയെന്ന മനോഹരമായ ഗാനമാണ് ചിത്രത്തിന്റേതായി പുറത്തുവിട്ടിരിക്കുന്നതാണ് ആരാധകരെ വലിയ ആവേശത്തിലാക്കിയിരിക്കുന്നത്

വിവേക് എഴുതിയ വരികള്‍ ധനുഷ് ചിത്രത്തിനായി മനോഹരമായി പാടിയിരിക്കുന്നത് ധീയാണ്. പ്രിയങ്ക അരുള്‍ മോഹനാണ് ധനുഷ് ചിത്രത്തില്‍ നിര്‍ണായകമായ നായികയുടെ വേഷത്തില്‍ എത്തുന്നത്. ഛായാഗ്രാഹണം സിദ്ധാര്‍ഥാണ് നിര്‍വഹിക്കുക. ജി വി പ്രകാശ് കുമാര്‍ സംഗീതം നിര്‍വഹിക്കുന്ന ക്യാപ്റ്റൻ മില്ലെറില്‍ ധനുഷിനും പ്രിയങ്ക അരുള്‍ മോഹനുമൊപ്പം സുന്ദീപ് കിഷൻ,  ശിവരാജ് കുമാര്‍, ജോണ്‍ കൊക്കെൻ, നിവേധിത സതിഷും പ്രധാന കഥാപാത്രങ്ങളായി എത്തുമ്പോള്‍ റിലീസ് പന്ത്രണ്ടിനാണ്.

വാത്തിയാണ് ധനുഷ് നായകനായി വേഷമിട്ടവയില്‍ ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയതും വൻ ഹിറ്റായി മാറിയതും. വെങ്കി അറ്റ്‍ലൂരിയായിരുന്നു വാത്തി തിരക്കഥയെഴുതി സംവിധാനം ചെയ്‍തത്. മലയാളി നടി സംയുക്തയായിരുന്നു ധനുഷ് ചിത്രത്തില്‍ നായികയായത്. സംഗീതം ജി വി പ്രകാശ് കുമാറായിരുന്നു. വംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് 'വാത്തി' നിര്‍മിച്ചിരിക്കുന്നത്. ജെ യുവരാജാണ് വാത്തിയുടെ ഛായാഗ്രാഹണം. നായകൻ ധനുഷിനും നായിക സംയുക്തയ്‍ക്കുമൊപ്പം ചിത്രത്തില്‍ സമുദ്രക്കനി .പ്രവീണ എന്നിവരും പ്രധാന കഥാപാത്രങ്ങളായി ഉണ്ടായിരുന്നു. ചിത്രത്തിലെ ഗാനങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

വാത്തി വൻ ഹിറ്റായി മാറിയിരുന്നു. ആഗോള ബോക്സ് ഓഫീസില്‍ 100 കോടി ക്ലബില്‍ വാത്തി ഇടംനേടിയിരുന്നു. ധനുഷിന്റെ മികച്ച പ്രകടനവും ആകര്‍ഷകമായിരുന്നു. ധനുഷ് നായകനായ വാത്തി മികച്ചൊരു സിനിമ എന്നാണ് കണ്ടവര്‍ അഭിപ്രായപ്പെട്ടതും.

Read More: ദീപിക പദുക്കോണിനെ പിന്തള്ളി, ആ ബോളിവുഡ് നായിക ഒന്നാമത്, സര്‍പ്രൈസായി പുതിയ കണ്ടെത്തല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ