
ഇന്ത്യന്‍ സിനിമയില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പ് ലഭിച്ച ചിത്രങ്ങളിലൊന്നായിരുന്നു തെലുങ്കില്‍ നിന്നെത്തിയ പാന്‍ ഇന്ത്യന്‍ ചിത്രം സലാര്‍. കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ ബാഹുബലി താരം പ്രഭാസിനെ നായകനാക്കി ഒരുക്കുന്ന ചിത്രം എന്നതായിരുന്നു ചിത്രത്തിന്‍റെ യുഎസ്‍പി. ബാഹുബലിക്ക് ശേഷം കാര്യമായി ഹിറ്റുകളൊന്നുമില്ലാത്ത പ്രഭാസിനെ സംബന്ധിച്ച് ഈ ചിത്രം ഏറെ പ്രധാനമായിരുന്നു. പ്രഭാസിനൊപ്പം തുല്യ പ്രാധാന്യമുള്ളൊരു കഥാപാത്രമായി പൃഥ്വിരാജ് എത്തുന്നു എന്നത് മലയാളികളെ സംബന്ധിച്ചും വലിയ ആവേശം സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ തിയറ്ററുകളില്‍ വിജയം നേടിയ ചിത്രത്തിന്‍റെ സക്സസ് സെലിബ്രേഷന്‍ നടത്തിയിരിക്കുകയാണ് അണിയറക്കാര്‍.
ഇതിന്‍റെ ചിത്രങ്ങള്‍ നിര്‍മ്മാതാക്കളായ ഹൊംബാലെ ഫിലിംസ് തന്നെ അവരുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പുറത്തുവിട്ടിട്ടുണ്ട്. പ്രശാന്ത് നീലിനും പ്രഭാസിനും പൃഥ്വിരാജിനുമൊപ്പം സംഗീത സംവിധായകന്‍ രവി ബസ്‍രൂറും വിതരണക്കാരന്‍ അനില്‍ തഡാനിയുമൊക്കെ ആഘോഷ സംഘത്തിലുണ്ട്. പ്രഭാസും പൃഥ്വിരാജും ചേര്‍ന്നാണ് ചടങ്ങില്‍ കേക്ക് മുറിക്കുന്നത്. ആഹ്ലാദഭരിതനായ പ്രഭാസിനെ ചിത്രങ്ങളില്‍ കാണാം.
കെജിഎഫിനോ ബാഹുബലിക്കോ ലഭിച്ചതുപോലെയുള്ള മൗത്ത് പബ്ലിസിറ്റി നേടാന്‍ കഴിഞ്ഞിരുന്നില്ല സലാറിന്. അതേസമയം ബോക്സ് ഓഫീസില്‍ വീണുമില്ല ചിത്രം. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഇതുവരെ ചിത്രം 700 കോടി ക്ലബ്ബില്‍ എത്തിയതായാണ് കണക്കുകള്‍. ക്രിസ്മസ് റിലീസ് ആയി തിയറ്ററുകളിലെത്തിയ ചിത്രമാണിത്. പ്രശാന്ത് നീല്‍ തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം ഹൊംബാലെ ഫിലിംസിന്‍റെ ബാനറില്‍ വിജയ് കിരഗണ്ടൂര്‍ ആണ്. കെജിഎഫും കാന്താരയും നിര്‍മ്മിച്ച ബാനര്‍ ആണ് ഹൊംബാലെ. ഭുവന്‍ ഗൗഡയാണ് ഛായാഗ്രാഹകന്‍. ഉജ്വല്‍ കുല്‍ക്കര്‍ണി എഡിറ്റര്‍. ശ്രുതി ഹാസന്‍ നായികയായ ചിത്രത്തില്‍ ഈശ്വരി റാവു, ജഗപതി ബാബു, ടിന്നു ആനന്ദ് എന്നിങ്ങനെ താരനിരയുമുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം