'തല്ല് പിടിക്കാതിരുന്നാൽ യുഡിഎഫ് ഭരിക്കും, എൽഡിഎഫ് ഭരണം ആളുകൾ വെറുത്തു തുടങ്ങി': ധർമജൻ ബോൾഗാട്ടി

Published : Jan 12, 2026, 03:31 PM IST
Dharmajan Bolgatty

Synopsis

നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഭരണം പിടിച്ചെടുക്കുമെന്ന് നടൻ ധർമജൻ ബോൾഗാട്ടി. എൽഡിഎഫ് ഭരണത്തിൽ ജനങ്ങൾ പൂർണ്ണമായും മടുത്തുവെന്നും, തിരുവനന്തപുരം കോർപ്പറേഷനിലെ തിരഞ്ഞെടുപ്പ് ഫലം ഇതിന് വ്യക്തമായ തെളിവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ലയാള സിനിമയിലെ ശ്രദ്ധേയ മുഖമാണ് ധർമജൻ ബോൾ​ഗാട്ടിയുടേത്. നടനും അവതാരകനും നിർമാതാവുമൊക്കെയായി മലയാള സിനിമയിൽ തിളങ്ങിയ താരം കോൺ​ഗ്രസ് അനുഭാവി കൂടിയാണ്. കേരളത്തിൽ ഇപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾ ചൂട് പിടിക്കുന്നതിനിടെ അടുത്ത ഭരണം യുഡിഎഫിന് ലഭിക്കുമെന്ന് പറയുകയാണ് ധർമജൻ ബോൾ​ഗാട്ടി. എൽഡിഎഫ് ഭരണം ജനങ്ങൾ മടുത്തുവെന്നും അതിന്റെ പ്രതിഫലനമാണ് തിരുവനന്തപുരം കോർപ്പറേഷനിൽ ലഭിച്ചതെന്നും ധർമജൻ പറഞ്ഞു.

"അടുത്ത തവണ യുഡിഎഫ് ആയിരിക്കും ഭരിക്കുന്നത്. യുഎഫിൽ മുഖ്യമന്ത്രി ആകാൻ വേണ്ടി ഒരുപാട് പേരുണ്ട്. എണ്ണം പറഞ്ഞ ടീമുകളുണ്ട്. അതിന് യോ​ഗ്യരായവരെ ആ സമയത്ത് തീരുമാനിക്കും. പക്ഷേ മുഖ്യമന്ത്രി സ്ഥാനത്തേക്ക് യോ​ഗ്യതയുള്ള ഒരുപാട് നേതാക്കൾ ഉണ്ട്. കോൺ​ഗ്രസിന്റെ ആകയുള്ളൊരു പ്രശ്നമെന്ന് പറഞ്ഞാൽ, സമയത്ത് തല്ല് പിടിക്കാതിരുന്നാൽ ഇപ്രാവശ്യം സുഖമായിട്ട് വിഡി സതീശൻ പറയുന്നത് പോലെ നല്ല ഭൂരിപക്ഷത്തിൽ സീറ്റുകൾ നേടാൻ പറ്റും. സമയത്തിന് തല്ല് പിടിക്കാതിരുന്നാൽ മതി", എന്ന് ധർമജൻ പറഞ്ഞു. മൂവി വേൾഡ് മീഡിയയോട് ആയിരുന്നു നടന്റെ പ്രതികരണം.

"തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം പ്രതീക്ഷിച്ചത് തന്നെയാണ്. യുഡിഎഫ് മേൽക്കൈ നേടുമെന്ന് ഉറപ്പായിരുന്നു. കാരണം എൽഡിഎഫ് ഭരണം ആൾക്കാർ വെറുത്ത് തുടങ്ങി. കേരളം മാറി മറിഞ്ഞ്, മാറി മറിഞ്ഞ് നിൽക്കുന്ന സമയത്ത് രണ്ട് തവണയും അവർ കയറി. ഇലക്ഷൻ സമയമാകുമ്പോൾ ഓരോ ​ഗിമ്മിക്കുകളുമായി വരും. പക്ഷേ ഇത്തവണ ജനം അത് സ്വീകരിക്കാൻ വഴിയില്ല. ഇവരൊന്നും ചെയ്തില്ലെന്നതിന് തെളിവാണ് തിരുവനന്തപുരം കോർപ്പറേഷൻ ബിജെപിയുടെ കയ്യിലേക്ക് പോയത്. ഭരണം മടുത്തത് കൊണ്ടാണ് ആൾക്കാർ ഒന്ന് മാറി ചിന്തിച്ചത്. മേയറുടെ അഹങ്കാരമൊക്കെ ജനങ്ങൾ നേരിട്ട് കണ്ടതാണ്. അവർക്ക് തിരിച്ചടി കിട്ടിയിട്ടുണ്ട് എന്നത് വ്യക്തമാണ്. സ്വന്തം പാർട്ടിക്കാർ തന്നെ പറഞ്ഞതാണ്. നമ്മൾ പറയേണ്ട ആവശ്യമെ ഇല്ല", എന്നും ധർമജൻ കൂട്ടിച്ചേർത്തു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

"അവൻ മണ്ടത്തരം കാണിക്കുന്നതാണ്, ശരിക്കും അതല്ല ധ്യാൻ ശ്രീനിവാസൻ", ചര്‍ച്ചയായി അജു വര്‍ഗീസിന്റെ വാക്കുകള്‍
'ഞങ്ങളുടെ കുടുംബകാര്യത്തിൽ ഇടപെടേണ്ട'; വിമർശനങ്ങളോട് പ്രതികരിച്ച് ശ്രീലക്ഷ്‍മി