നടൻ ധീരജ് ഡെന്നി വിവാഹിതനായി- വീഡിയോ

Published : Jun 20, 2022, 12:49 PM IST
നടൻ ധീരജ് ഡെന്നി വിവാഹിതനായി- വീഡിയോ

Synopsis

ടൊവിനൊ തോമസ് കുടുംബസമേതം വിവാഹ വിരുന്നില്‍ പങ്കെടുത്തു.

യുവ നടൻ ധീരജ് ഡെന്നി വിവാഹിതനായി. തൃശൂര്‍ സ്വദേശിയായി ആൻമരിയ ആണ് വധു. ടൊവിനൊ തോമസ് കുടുംബസമേതം വിവാഹ വിരുന്നിനെത്തി. നിവിൻ പോളിയുടെ ഭാര്യ റിന്നയും വിവാഹ വിരുന്നില്‍ പങ്കെടുത്തു.

ചെറുപ്പം മുതലേ നാടകങ്ങളില്‍ സജീവമായിരുന്ന നടനാണ് ധീരജ്. ധീരജ് 'വൈ' എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയുടെ ഭാഗമാകുന്നത്. ധീരജ് 'കല്‍ക്കി' എന്ന സിനിമയുടെയും ഭാഗമായി. 'കര്‍ണൻ നെപ്പോളിയൻ ഭഗത്‍സിംഗ്' എന്ന സിനിമയില്‍ നായകനുമായി. ധീരജും നിവിൻ പോളിയും ടൊവിനൊയും തോമസും കസിൻ സഹോദരങ്ങളാണ്. നിവിൻ പോളിയുടെ അച്ഛന്റെ സഹോദരന്റെ മകനാണ് ധീരജ്. ധീരജിന്റെ അമ്മയുടെ സഹോദരന്റെ മകനാണ് ടൊവിനൊ.

വിജയ് ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത, 'ദളപതി 66' അപ്‍ഡേറ്റ്

വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിജയ് ഇപ്പോള്‍ അഭിനയിക്കുന്നത്. 'ദളപതി 66' എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള ഓരോ അപ്‍ഡേറ്റും ആരാധകര്‍ ഏറ്റെടുക്കുകയാണ്. ഇപ്പോഴിതാ 'ദളപതി 66'ന്റെ ഫസ്റ്റ് ലുക്കിനെ കുറിച്ചുള്ളതാണ് പുതിയ അപ്‍ഡേറ്റ് .

നടൻ വിജയ്‍യുടെ ജന്മദിനം ജൂണ്‍ 22നാണ്. വിജയ്‍യുടെ ജന്മദിനം ആഘോഷമാക്കാൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് എത്തുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ജൂണ്‍ 21 ചൊവ്വാഴ്‍ച വൈകുന്നേരം 6.1ന് ആണ് ഫസ്റ്റ് ലുക്ക് പുറത്തുവിടുക. എന്തായാലും പുതിയ അപ്‍ഡേറ്റ് വിജയ്‍യുടെ ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്.

വിജയ്‍യുടെ കരിയറിലെ 66-ാം ചിത്രം ഒരു ദ്വിഭാഷാ ചിത്രം ആയിരിക്കും.തെലുങ്കിലും തമിഴിലും ആയിട്ടാണ് ചിത്രം ഒരുക്കുന്നത്. മികച്ച വിനോദ ചിത്രത്തിനുള്ള 2019ലെ ദേശീയ പുരസ്‍കാരം നേടിയ 'മഹര്‍ഷി'യുടെ സംവിധായകനാണ് വംശി പൈഡിപ്പള്ളി. 'ഊപ്പിരി', 'യെവാഡു' അടക്കം കരിയറില്‍ ഇതുവരെ അഞ്ച് സിനിമകള്‍ ഒരുക്കിയിട്ടുണ്ട്.

വംശി പൈഡിപ്പള്ളിയുടെ ദ്വിഭാഷാ ചിത്രത്തില്‍ അഭിനയിക്കാനായി വിജയ് വാങ്ങുന്ന പ്രതിഫലം 120 കോടിയാണെന്നാണ് റിപ്പോര്‍ട്ട്. രശ്‍മിക മന്ദാനയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. എസ് തമൻ ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. അടുത്തിടെ, വിജയ് ചിത്രത്തിന്റെ ഫോട്ടോകള്‍ ലീക്കായെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

വിജയ് നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് 'ബീസ്റ്റാ'ണ്. നെല്‍സണ്‍ ആണ് ചിത്രം സംവിധാനം ചെയ്‍തത്. കലാനിധി മാരനാണ് ചിത്രം നിര്‍മിച്ചത്. സണ്‍ പിക്ചേഴ്‍സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. എഡിറ്റിംഗ് ആര്‍ നിര്‍മ്മല്‍. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

നഗരത്തിലെ ഒരു ഷോപ്പിംഗ് മാള്‍ പിടിച്ചെടുത്ത് സന്ദര്‍ശകരെ തീവ്രവാദികള്‍ ബന്ദികളാക്കുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമായിരുന്നു 'ബീസ്റ്റ്' പറഞ്ഞത്. സന്ദര്‍ശകര്‍ക്കിടയില്‍ ഉള്‍പ്പെട്ടുപോകുന്ന വിജയ് കഥാപാത്രം അവരുടെ രക്ഷകനാവുന്നതാണ് ചിത്രത്തിന്‍റെ പ്രധാന പ്ലോട്ട്. റിലീസ് ദിവസം മികച്ച പ്രതികരണം ലഭിച്ചെങ്കിലും മോശം അഭിപ്രായത്തെ തുടര്‍ന്ന് ചിത്രം പിന്നോട്ടുപോയിരുന്നു. എന്നാല്‍ 'ബീസ്റ്റ്' എന്ന ചിത്രത്തിന് ഒടിടിയില്‍ മികച്ച സ്വീകാര്യത ലഭിച്ചിരുന്നു.

Read More : ഫാദേഴ്‍സ് ഡേയില്‍ അപൂര്‍വ ഫോട്ടോയുമായി രാം ചരണ്‍

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു